Adrishyam Ott Release: മിസ്റ്ററി ത്രില്ലർ ചിത്രം അദൃശ്യം ഒടിടിയിലെത്തി; എവിടെ കാണാം?

ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയ ആമസോൺ പ്രൈം വീഡിയോസിലാണ് അദൃശ്യം സ്ട്രീം ചെയ്യുന്നത്. മുന്നറിയിപ്പുകൾ ഒന്നും കൂടാതെയാണ് ചിത്രം ഒടിടിയിലെത്തിയത്.

Written by - Zee Malayalam News Desk | Last Updated : Feb 28, 2023, 02:21 PM IST
  • കാണാതായ ഒരു പെൺകുട്ടിയുടെ കേസിനെ ചുറ്റിപ്പറ്റിയാണ് കഥ പോകുന്നത്.
  • സമാന്തര അന്വേഷണങ്ങളിൽ നിരവധി ആളുകൾ അവളെ അന്വേഷിക്കുന്നുണ്ട്.
  • നവാഗതനായ സാക് ഹാരിസാണ് അദൃശ്യം സംവിധാനം ചെയ്തത്.
Adrishyam Ott Release: മിസ്റ്ററി ത്രില്ലർ ചിത്രം അദൃശ്യം ഒടിടിയിലെത്തി; എവിടെ കാണാം?

ജോജു ജോര്‍ജ്, നരേന്‍, ഷറഫുദ്ദീന്‍ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ ബൈലിംഗ്വെൽ ചിത്രം (മലയാളം, തമിഴ്) അദൃശ്യം ഒടിടിയിലെത്തി. ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയ ആമസോൺ പ്രൈം വീഡിയോസിലാണ് അദൃശ്യം സ്ട്രീം ചെയ്യുന്നത്. മുന്നറിയിപ്പുകൾ ഒന്നും കൂടാതെയാണ് ചിത്രം ഒടിടിയിലെത്തിയത്. ഇന്ത്യയിൽ മാത്രമാണ് ഒടിടി റിലീസ് ചെയ്തിരിക്കുന്നത്. 2022 നവംബർ 18ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് അദൃശ്യം. നിരവധി മലയാളം, തമിഴ് താരങ്ങളാണ് ചിത്രത്തിലെ അഭിനേതാക്കൾ. ചിത്രത്തിന്റെ തമിഴ് പതിപ്പിൽ നരേന് പുറമെ പരിയേറും പെരുമാള്‍ ഫെയിം കതിര്‍, നട്ടി നടരാജന്‍ തുടങ്ങിയവരാണ് അഭിനയിച്ചത്. മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രമാണിത്.

കാണാതായ ഒരു പെൺകുട്ടിയുടെ കേസിനെ ചുറ്റിപ്പറ്റിയാണ് കഥ പോകുന്നത്. സമാന്തര അന്വേഷണങ്ങളിൽ നിരവധി ആളുകൾ അവളെ അന്വേഷിക്കുന്നുണ്ട്. നവാഗതനായ സാക് ഹാരിസാണ് അദൃശ്യം സംവിധാനം ചെയ്തത്. ഫോറന്‍സിക്, കള എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ ബാനര്‍ ആയ ജുവിസ് പ്രൊഡക്ഷനും യു എ എന്‍ ഫിലിം ഹൗസ്, എ എ എ ആര്‍ പ്രൊഡക്ഷന്‍സ് എന്നിവർ സംയുക്തമായാണ് ചിത്രം നിർമിച്ചത്. കയല്‍ ആനന്ദി, പവിത്ര ലക്ഷ്മി, ആത്മീയ രാജന്‍, പ്രതാപ് പോത്തന്‍, ജോണ്‍ വിജയ്, മുനിഷ്‌കാന്ത്, സിനില്‍ സൈന്‍യുദീന്‍, വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്.

Also Read: Thuramukham Release: പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം; നിവിൻ പോളിയുടെ 'തുറമുഖം' തിയേറ്ററുകളിലേക്കെത്തുന്നു

 

ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. ഒരേസമയം തന്നെ രണ്ട് ഭാഷകളിലായി വ്യത്യസ്ത താരങ്ങളെ കൊണ്ട് അഭിനയിപ്പിച്ചാണ് ചിത്രം ഒരുക്കിയത്. തമിഴില്‍ യുക്കി എന്നാണ് ചിത്രത്തിന്റെ പേര്. പാക്ക്യരാജ് രാമലിംഗം തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പുഷ്പരാജ് സന്തോഷ് ആണ്. രഞ്ജിന്‍ രാജ് സംഗീത സംവിധാനവും ഡോണ്‍ വിന്‍സന്റ് പശ്ചാത്തല സംഗീതവും ഒരുക്കി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News