Me Myself and I: അഹാനയുടെ ഫാന്റസി ടൈം ട്രാവൽ വെബ് സീരീസ് 'മി മൈസെൽഫ് ആൻഡ് ഐ' ഐസ്ട്രീമിൽ

 Me Myself and I on iStream: അഹാനയെ കൂടാതെ മീരാ നായർ, കാർത്തി വി എസ്, അനൂപ് മോഹൻദാസ്, അരുൺ പ്രദീപ്, രാഹുൽ രാജഗോപാൽ, പ്രദീപ് ജോസഫ് തുടങ്ങിയവരും സീരീസിൽ അഭിനയിക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Nov 17, 2023, 03:15 PM IST
  • ഇവരുടെ ജീവിതത്തെ മാറ്റിമറിക്കുന്ന സംഭവ വികാസങ്ങളാണ് കഥയുടെ പ്രമേയം.
  • നിമിഷ് രവി ക്യാമറയും അതുൽ കൃഷ്ണൻ എഡിറ്റിംഗും ധീരജ് സുകുമാരൻ സംഗീതവും നിർവ്വഹിച്ചിരിക്കുന്നു.
Me Myself and I: അഹാനയുടെ ഫാന്റസി ടൈം ട്രാവൽ വെബ് സീരീസ് 'മി മൈസെൽഫ് ആൻഡ് ഐ' ഐസ്ട്രീമിൽ

അഹാന കൃഷ്ണ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫാന്റസി ടൈം ട്രാവൽ വെബ് സീരീസ് ആയ 'മി മൈസെൽഫ് ആൻഡ് ഐ' ഒടിടി പ്ലാറ്റ്‌ഫോമായ ഐസ്ട്രീമിൽ റിലീസ് ചെയ്‌തു. സീരീസിൽ മാ കഫേ എന്ന കഫേ നടത്തുന്ന മാളു എന്ന കഥാപാത്രമായി ആണ് അഹാന കൃഷ്ണ എത്തുന്നത്. ടൈം ട്രാവലിങ്ങാണ് വെബ്സീരീസിന്റെ പ്രധാന പ്രമേയം. അഭിലാഷ് സുധീഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് അഭിലാഷ് സുധീഷും അഭിജിത്ത് സൈന്തവും ചേർന്നാണ്. 

Add Zee News as a Preferred Source

അഹാനയെ കൂടാതെ മീരാ നായർ, കാർത്തി വി എസ്, അനൂപ് മോഹൻദാസ്, അരുൺ പ്രദീപ്, രാഹുൽ രാജഗോപാൽ, പ്രദീപ് ജോസഫ് തുടങ്ങിയവരും സീരീസിൽ അഭിനയിക്കുന്നു. ടോക്സിക് ആയ ഒരു റിലേഷൻഷിപ്പും അതു മാറ്റുന്നതിന് വേണ്ടി ഒരാളുടെ ഭാവിയും ഭൂതവും വർത്തമാന കാലവും ഒരുമിച്ച് അവരുടെ കഫെയിൽ എത്തുന്നതുമായാണ് വെബ്‌സീരീസ് മുന്നോട്ടു പോകുന്നത്. 

ALSO READ: കിടിലൻ റാപ്പുമായി ശ്രീനാഥ് ഭാസി, രാഹുൽ രാജ് , ഫെജോ; ‍ഡാൻസ് പാർട്ടിയിലെ രണ്ടാം ​ഗാനം പുറത്തിറങ്ങി

ഇവരുടെ ജീവിതത്തെ മാറ്റിമറിക്കുന്ന സംഭവ വികാസങ്ങളാണ് കഥയുടെ പ്രമേയം. മാൾസ് എന്ന കഥാപാത്രമായി അഹാന കൃഷ്ണ സീരീസിൽ ഇവരെ സഹായിക്കാൻ എത്തുന്നുമുണ്ട്. കഫേ തന്നെയാണ് ഈ വെബ്സീരീസിലെ പ്രധാന കഥാപശ്ചാത്തലം. നിമിഷ് രവി ക്യാമറയും അതുൽ കൃഷ്ണൻ എഡിറ്റിംഗും ധീരജ് സുകുമാരൻ സംഗീതവും നിർവ്വഹിച്ചിരിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News