Darlings Movie: ആലിയയുടെ ' ഡാർലിം​ഗ്സ് '; നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് തുടങ്ങി

റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ്, എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ആലിയ ഭട്ട്, ഗൗരി ഖാൻ, ഗൗരവ് വർമ്മ എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Aug 5, 2022, 04:43 PM IST
  • ചിത്രം ബോയ്കോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി പേർ രം​ഗത്തെത്തിയിരുന്നു.
  • സിനിമ ഗാർഹിക പീഡനത്തെ പ്രോത്സാഹിപ്പിക്കുകയും ആളുകൾക്ക് തെറ്റായ സന്ദേശം നൽകുകയും ചെയ്യുന്നുവെന്നാണ് ഇവരുടെ അഭിപ്രായം.
  • ഡാർക്ക് കോമഡി വിഭാ​ഗത്തിൽപ്പെടുന്ന ചിത്രമാണ് ഡാർലിം​ഗ്സ്.
Darlings Movie: ആലിയയുടെ ' ഡാർലിം​ഗ്സ് '; നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് തുടങ്ങി

ആലിയ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ഡാർലിം​ഗ്സ്. ചിത്രം നേരിട്ട് ഒടിടിയിൽ റിലീസ് ചെയ്തിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിലാണ് ഡാർലിം​ഗ്സ് റിലീസ് ചെയ്തിരിക്കുന്നത്. മലയാളികളുടെ പ്രിയ താരം റോഷൻ മാത്യുവും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. റോഷന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണിത്. ജസ്മീത് കെ റീൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഷെഫാലി ഷാ, വിജയ് വർമ്മ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്. ഡാർലിം​ഗ്സിന്റെ ട്രെയിലർ കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയിരുന്നു. 

ചിത്രം ബോയ്കോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി പേർ രം​ഗത്തെത്തിയിരുന്നു. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ്, എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ആലിയ ഭട്ട്, ഗൗരി ഖാൻ, ഗൗരവ് വർമ്മ എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. സിനിമ ഗാർഹിക പീഡനത്തെ പ്രോത്സാഹിപ്പിക്കുകയും ആളുകൾക്ക് തെറ്റായ സന്ദേശം നൽകുകയും ചെയ്യുന്നുവെന്നാണ് ഇത് ബഹിഷ്ക്കരിക്കണമെന്ന് ആവശ്യപ്പെട്ടവരുടെ അഭിപ്രായം. 

Also Read: Neeta Pillai: വിൻസി എബ്രഹാമിന് വേണ്ടി റഫറൻസായി എടുത്തത് ആ താരത്തിന്റെ സിനിമകൾ - നീതാ പിള്ള

ഡാർക്ക് കോമഡി വിഭാ​ഗത്തിൽപ്പെടുന്ന ചിത്രമാണ് ഡാർലിം​ഗ്സ്. ഭർത്താവിനെ പൂട്ടിയിട്ട ശേഷം പീഡിപ്പിക്കുന്ന ബദ്രുനിസ്സ ഷെയ്ക്ക് എന്ന കഥാപാത്രത്തെയാണ് ആലിയ അവതരിപ്പിച്ചിരിക്കന്നത്. ​ചിത്രത്തിലെ റോഷൻ മാത്യുവിന്റെ അഭിനയത്തെ കുറിച്ച് ആലിയ ഭട്ട് പ്രശംസിച്ചിരുന്നു. റോഷന്റെ ഓഡിഷൻ വീഡിയോ കണ്ടപ്പോൾ തന്നെ ഇഷ്ടമായെന്ന് ആലിയ പറഞ്ഞിരുന്നു. ​ഗം​ഗുഭായ് കത്തിയാവാഡി എന്ന ചിത്രത്തിന് ശേഷം ആലിയ നായികയായെത്തിയ ചിത്രമാണ് ഡാർലിം​ഗ്സ്. 

Natchathiram Nagargiradhu: 'നച്ചത്തിരം ന​ഗർ​ഗിരത്' ഉടൻ തിയേറ്ററുകളിലേക്ക്; പാ രഞ്ജിത്ത് ചിത്രം റിലീസ് പ്രഖ്യാപിച്ചു

കാളിദാസ് ജയറാമിന്റെ ഏറ്റവും പുതിയ ചിത്രമാണ് നച്ചത്തിരം ന​ഗർ​ഗിരത്. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഓ​ഗസ്റ്റ് 31ന് ചിത്രം തിയേറ്ററുകളിൽ റിലീസിനെത്തും. ചിത്രത്തിന്റെ ടീസർ കഴിഞ്ഞ മാസം പുറത്തിറങ്ങിയിരുന്നു. സിനിമയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ ആണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു.  

ദുഷാര വിജയൻ ആണ് ചിത്രത്തിലെ നായികയായി എത്തുന്നത്. പാ രഞ്ജിത്തിന്റെ തന്നെ ചിത്രമായ 'സർപട്ട പരമ്പരൈയിൽ പ്രധാന വേഷം കൈകാര്യം ചെയ്ത നടിയാണ് ദുഷാര വിജയൻ. കലൈ അരസൻ മറ്റൊരു കേന്ദ്ര കഥാപാത്രമായെത്തുന്നു. ഹരികൃഷ്‍ണൻ, വിനോദ്, ഷബീര്‍ കല്ലറക്കല്‍, റെജിൻ റോസ്, ദാമു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാ​ഗ്രഹണം നിർവഹിക്കുന്നത് കിഷോര്‍ കുമാറാണ്. 'ഇരണ്ടാം ഉലക പോരിൻ കടൈശി ഗുണ്ട് ' എന്ന സിനിമിലൂടെ ശ്രദ്ധേയനായ തെന്മയാണ് ചിത്രത്തിൽ സംഗീത സംവിധാനം നിർവഹിക്കുന്നത്.

'സർപട്ട പരമ്പരൈ'ക്ക് ശേഷം പാ.രഞ്‍ജിത്ത് ഒരുക്കുന്ന 'നക്ഷത്തിരം നകർകിരത് ' പൂർണമായും ഒരു പ്രണയ കഥ പറയുന്ന ചിത്രമാണ്. പ്രണയത്തിന് പിന്നിലെ രാഷ്ട്രീയത്തെ കേന്ദ്രീകരിച്ചുള്ള ഒരു റൊമാന്റിക് ഡ്രാമയാണിത്. രഞ്ജിത്തിൻ്റെ തന്നെ നീലം പ്രൊഡക്ഷൻസും, യാഴി ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മുരളി സിൽവർ സ്ക്രീൻ പിക്ചർസാണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News