Ennittum Neeyenne Arinjillallo: നി​ഗൂഡതകളും രസമുഹൂർത്തങ്ങളുമായി പത്മരാജ് രതീഷിന്റെ ''എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ''; മാർച്ച് 22ന് പ്രേക്ഷകരിലേക്ക്

Ennittum Neeyenne Arinjillallo Movie: തീർത്തും ദുരൂഹമായ സംഭവങ്ങളിലൂടെയാണ് ചിത്രത്തിൻ്റെ തുടർ മുഹൂർത്തങ്ങൾ സഞ്ചരിക്കുന്നത്. പൗളി വത്സൻ,  അരിസ്റ്റോ സുരേഷ്, കണ്ണൻ സാഗർ, ജീൻ വി ആൻ്റോ,  ഷിബു ലാബാൻ, സജി വെഞ്ഞാറമൂട്, അമ്പൂരി ജയൻ, ശിവമുരളി,  നാൻസി തുടങ്ങി നിരവധി പേരും ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നു.

Written by - Zee Malayalam News Desk | Last Updated : Mar 21, 2024, 03:50 PM IST
  • ആ യാത്രയിൽ അയാൾ പല തരത്തിലും അവരെ സഹായിക്കുന്നു. അയാളുടെ പ്രവർത്തികളിൽ മുഴുവൻ ദുരൂഹതയാണ്.
  • ഹൈറേഞ്ചിൽ എത്തി ബസ്സിൽ നിന്നിറങ്ങിയ അമ്മുവിനും മിന്നുവിനുമൊപ്പം മാധവനും ഇറങ്ങുന്നു.
 Ennittum Neeyenne Arinjillallo: നി​ഗൂഡതകളും രസമുഹൂർത്തങ്ങളുമായി പത്മരാജ് രതീഷിന്റെ ''എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ''; മാർച്ച് 22ന് പ്രേക്ഷകരിലേക്ക്

Ennittum Neeyenne Arinjillallo Release Date: നി​ഗൂഡതകളും രസമുഹൂർത്തങ്ങളുമായി പ്രേക്ഷകരെ ആസ്വാദനത്തിന്റെ കൊടുമുടിയിൽ എത്തിക്കാനായി ''എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ'' എന്ന ചിത്രം മാർച്ച് 22ന് തീയേറ്ററുകളിൽ എത്തുകയാണ്. ഷിജു പനവൂർ ആണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം നടൻ പത്മരാജ് രരതീഷ് നായക വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അതിൽ അതിയായ സന്തോഷം തനിക്കും ഉണ്ടെന്ന് നടനും പറയുന്നു. ഇതുവരെ താൻ ചെയ്ത കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്മായ ഒരു കഥാപാത്രമാണിതെന്നും ആ ത്രില്ലിലാണ് താനെന്ന് നടൻ സീ മലയാളം ന്യൂസിനോട് പ്രതികരിച്ചിരുന്നു. 

പത്മരാജിനെ കൂടാതെ ചിത്രത്തിൽ പൗളി വത്സൻ,  അരിസ്റ്റോ സുരേഷ്, കണ്ണൻ സാഗർ, ജീൻ വി ആൻ്റോ,  ഷിബു ലാബാൻ, സജി വെഞ്ഞാറമൂട്, അമ്പൂരി ജയൻ, ശിവമുരളി,  നാൻസി തുടങ്ങി നിരവധി പേരും ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നു.അമ്മുവിൻ്റെയും അഞ്ചുവയസ്സുകാരിയായ മകൾ മിന്നുവിൻ്റെയും ഹൈറേഞ്ചിലേക്കുള്ള ബസ് യാത്രയിൽ മാധവനെന്ന അപരിചിതനെ അവർ പരിചയപ്പെടുന്നു. ആ യാത്രയിൽ അയാൾ പല തരത്തിലും അവരെ സഹായിക്കുന്നു. അയാളുടെ പ്രവർത്തികളിൽ മുഴുവൻ ദുരൂഹതയാണ്. ഹൈറേഞ്ചിൽ എത്തി ബസ്സിൽ നിന്നിറങ്ങിയ അമ്മുവിനും മിന്നുവിനുമൊപ്പം മാധവനും ഇറങ്ങുന്നു. തീർത്തും ദുരൂഹമായ സംഭവങ്ങളിലൂടെയാണ് ചിത്രത്തിൻ്റെ തുടർ മുഹൂർത്തങ്ങൾ സഞ്ചരിക്കുന്നത്. 

ALSO READ: ബ്ലെസിയെ പോലുള്ള ആളുകളോടൊപ്പം ജോലി ചെയ്യുന്നത് അനുഗ്രഹം, മനസ് തുറന്ന് എ ആര്‍ റഹ്‌മാന്‍

ബാനർ - മാതാ ഫിലിംസ്, രചന, സംവിധാനം- ഷിജു പനവൂർ, നിർമ്മാണം - എ വിജയൻ, ട്രിനിറ്റി ബാബു, ബൽരാജ് റെഡ്ഢി ആർ, ക്രിസ്റ്റിബായി .സി, ഛായാഗ്രഹണം - ജഗദീഷ് വി വിശ്വം, എഡിറ്റിംഗ് - അരുൺ ആർ എസ്, ഗാനരചന - സനിൽകുമാർ വള്ളിക്കുന്നം, സംഗീതം -രാജ്മോഹൻ വെള്ളനാട്, ആലാപനം - നജിം അർഷാദ്, അരിസ്റ്റോ സുരേഷ്, അഖില ആനന്ദ്, ശ്രീതു മോഹൻ, സരിത സി ബാബു, റിലീസ് - മാതാ ഫിലിംസ്, പിആർഓ- അജയ് തുണ്ടത്തിൽ.

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News