Anoop Menon Movie: കാലാവസ്ഥ നിരീക്ഷണ ഉദ്യോഗസ്ഥനായി അനൂപ് മേനോൻ; പുതിയ ചിത്രം പ്രഖ്യാപിച്ചു

Anoop Menon new movie: ഇനിയും നാമകരണം ചെയ്തിട്ടില്ലാത്ത ഈ ചിത്രം അബാം മൂവീസിൻ്റെ പതിനാലാമത് ചിത്രം കൂടിയാണ്. ബോബൻ സാമുവൽ' സംവിധാനം ചെയ്യുന്ന മച്ചാൻ്റെ മാലാഖ എന്ന ചിത്രം പൂർത്തിയാക്കിക്കൊണ്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jan 21, 2024, 06:34 PM IST
  • ഷീലു ഏബ്രഹാം നായികയാകുന്ന ഈ ചിത്തിൽ ജോണി ആൻ്റണി .അസീസ് നെടുമങ്ങാട്, 'സെന്തിൽ കൃഷ്ണ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
  • ഇതു താൻടാ പൊലീസ്, സിഗ്‌നേച്ചേർ, എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മനോജ് പാലാടനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
Anoop Menon Movie: കാലാവസ്ഥ നിരീക്ഷണ ഉദ്യോഗസ്ഥനായി അനൂപ് മേനോൻ; പുതിയ ചിത്രം പ്രഖ്യാപിച്ചു

ശുദ്ധനർമ്മത്തിലൂടെ രസകരമായ നിരവധി കുടുംബചിത്രങ്ങൾക്കു തിരക്കഥ രചിച്ച് ശ്രദ്ധേയനായ കൃഷ്ണ പൂജപ്പുര തിരക്കഥ രചിക്കുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ജനുവരി ഇരുപത്തിയൊന്ന് ഞായറാഴ്ച്ച കൊച്ചിയിൽ ആരംഭിച്ചു. ഇതു താൻടാ പൊലീസ്, സിഗ്‌നേച്ചേർ, എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മനോജ് പാലാടനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. അബാം മൂവീസിൻ്റെ ബാനറിൽ ഏബ്രഹാം മാത്യുവാണ്  ഈ ചിത്രം നിർമ്മിക്കുന്നത്.

ഇനിയും നാമകരണം ചെയ്തിട്ടില്ലാത്ത ഈ ചിത്രം അബാം മൂവീസിൻ്റെ പതിനാലാമത് ചിത്രം കൂടിയാണ്. ബോബൻ സാമുവൽ' സംവിധാനം ചെയ്യുന്ന മച്ചാൻ്റെ മാലാഖ എന്ന ചിത്രം പൂർത്തിയാക്കിക്കൊണ്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. കാലാവസ്ഥയും മനുഷ്യനും തമ്മിലുള്ള ബന്ധം. അത് മനുഷ്യ ജീവിതത്തിന് ഭാഗമാണ്. കാലാവസ്ഥ, ,കാലാവസ്ഥാ വ്യതിയാനം, ഇവയൊക്കെ നമ്മുടെ സമൂഹവുമായി പല രീതികളിലായിബന്ധപ്പെട്ടിരിക്കുന്നു. ഇതിൻ്റെ പ്രതിഫലനങ്ങളാണ് ഈ ചിത്രത്തിലൂടെ തികഞ്ഞ നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.

ALSO READ:  'ഹനുമാൻ' വാക്ക് പാലിച്ചു..! അയോധ്യ രാമക്ഷേത്രത്തിന് എത്ര കോടിയാണ് നൽകിയതെന്ന് അറിഞ്ഞോ?

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ അസി.ഡയറക്ടർ രവീന്ദ്രൻ എന്ന കേന്ദ്ര കഥാപാത്രത്തെ അനൂപ് മേനോൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നു. ഇദ്ദേഹത്തിൻ്റെ വ്യക്തി ജീവിതത്തിലെയും ഔദ്യോഗിക ജീവിതത്തിലെയും ചില പ്രശ്നങ്ങളാണ് ഈ ചിത്രത്തിലൂടെ പ്രധാനമായും പ്രതിപാദിക്കുന്നത് ' ഇതിനു സമാന്തരമായി മറ്റൊരു കഥയും നടക്കുന്നുണ്ട്. ആധുനിക കാലഘട്ടത്തിലെ രസികനായ ജോൺ എന്ന കഥാപാത്രമാണിത്. ധ്യാൻ ശ്രീനിവാസനാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഷീലു ഏബ്രഹാം നായികയാകുന്ന ഈ ചിത്തിൽ ജോണി ആൻ്റണി .അസീസ് നെടുമങ്ങാട്,  'സെന്തിൽ കൃഷ്ണ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഹരിനാരായണൻ്റെ വരികൾക്ക് പ്രകാശ് ഉള്യേരി ഈണം പകർന്നിരിക്കുന്നു 'ഛായാഗ്രഹണം - മഹാദേവൻ തമ്പി. എഡിറ്റിംഗ് - സിയാൻ ശീകാന്ത്, കലാസംവിധാനം - അജയ് ജി. അമ്പലത്തറ, മേക്കപ്പ് ഷാജി പുൽപ്പള്ളി, കോസ്റ്റും - ഡിസൈൻ -- അരുൺ മനോഹർ,  എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - അമീർ കൊച്ചിൻ, ലൈൻ പ്രൊഡ്യൂസർ - ടി.എം. റഫീഖ്  പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - പ്രജീഷ് പ്രഭാസൻ, കൊച്ചിയിലും വാഗമണ്ണിലുമായി ഈ ചിതത്തിന്റെ ചിത്രീകരണം പൂർത്തിയാകും. പി ആർ ഒ വാഴൂർ ജോസ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News