Apsara Movie: സംവിധായകനും അഭിനേതാക്കളും പുതുമുഖങ്ങൾ; 'അപ്സര' ഒടിടിയിൽ സ്ട്രീമിങ്ങ് തുടങ്ങി

100 സ്റ്റോറീസിൻറെ ബാനറിൽ ബിജേഷ് മത്തായി, സെബിൻ മാത്യു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. 

Written by - Zee Malayalam News Desk | Last Updated : Aug 19, 2022, 03:35 PM IST
  • പശ്ചാത്തല സം​ഗീതം ഒരുക്കിയിരിക്കുന്നത് സാമുവൽ എബിയാണ്.
  • ചിത്രത്തിലെ രണ്ട് പാട്ടുകൾക്ക് സം​ഗീതം നൽകിയിരിക്കുന്നത് സംവിധായകൻ ശ്യാം ത്നനെയാണ്.
  • ഗാനങ്ങൾ ഇതിനോടകം സോഷ്യൻ മീഡിയിയിൽ വൈറലായിരുന്നു.
Apsara Movie: സംവിധായകനും അഭിനേതാക്കളും പുതുമുഖങ്ങൾ; 'അപ്സര' ഒടിടിയിൽ സ്ട്രീമിങ്ങ് തുടങ്ങി

നവാ​ഗതനായ ശ്യാം കൃഷ്ണൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് അപ്സര. പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട് ഒരുക്കിയ ചിത്രം ഒടിടിയിൽ റിലീസ് ചെയ്തു. സൈന പ്ലേയിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ശ്യാം തന്നെയാണ് ചിത്രത്തിന്റെ ഛായാ​ഗ്രഹണവും എഡിറ്റിങ്ങും നിർവഹിക്കുന്നത്. 

100 സ്റ്റോറീസിൻറെ ബാനറിൽ ബിജേഷ് മത്തായി, സെബിൻ മാത്യു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. പുതുമുഖങ്ങളായ അലൻ ചെറമ്മൽ, ശരത് വിഷ്‌ണു ​ഗോപാൽ, കിൻഡർ ഓലിക്കൻ, ഷിജേഷ് കെ ചന്ദ്രൻ, ബോബി, മൂന്നാർ സുബ്രമണ്യൻ, അഖില രാജൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Also Read: Adrisya Jalakangal: ടൊവിനോയുടെ അദൃശ്യ ജാലകങ്ങൾ ചിത്രീകരണം തുടങ്ങി; നായിക നിമിഷ

പശ്ചാത്തല സം​ഗീതം ഒരുക്കിയിരിക്കുന്നത് സാമുവൽ എബിയാണ്. ചിത്രത്തിലെ രണ്ട് പാട്ടുകൾക്ക് സം​ഗീതം നൽകിയിരിക്കുന്നത് സംവിധായകൻ ശ്യാം ത്നനെയാണ്. ഗാനങ്ങൾ ഇതിനോടകം സോഷ്യൻ മീഡിയിയിൽ വൈറലായിരുന്നു. ​ജയകുമാർ ചെങ്ങമനാട്, ബാൽ ആൻറണി പാപ്പു സന്തൂപ് നാരായൺ എന്നിവർ ചേർന്നാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. പ്രമോദ് ചന്ദ്രനാണ് പ്രൊഡക്ഷൻ കൺട്രോളർ. ആർട്ട് മുരളി ബി, അമലേഷ്, സഹ സംവിധാനം സുമേഷ് എസ് എസ്, വൈശാഖ് എംഎസ്, മേക്കപ്പ് സുരേഷ് ചെമ്മനാട്.

Pathonpatham Noottandu: സെൻസർ കട്ട് ഒന്നുമില്ല; 'പത്തൊമ്പതാം നുറ്റാണ്ടിന്' U/A സർട്ടിഫിക്കറ്റ്

സിജു വിൽസൺ കേന്ദ്ര കഥാപാത്രമാകുന്ന വിനയൻ ചിത്രം പത്തൊൻപതാം നൂറ്റാണ്ടിന് യു/എ സർട്ടിഫിക്കറ്റ്. സംവിധായകൻ വിനയൻ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ആറാട്ടുപുഴ വേലായുധ ചേകവരായാണ് സിജു ഈ ചിത്രത്തിൽ വേഷമിടുന്നത്. ഓണം റിലീസായി ചിത്രം സെപ്റ്റംബറിൽ റിലീസിനെത്തും. ചിത്രം ഒരു പാൻ ഇന്ത്യ റിലീസ് ആയിരിക്കുമെന്നും മലയാളം ഉൾപ്പടെ അഞ്ച് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യുമെന്ന് സംവിധായകൻ വിനയൻ നേരത്തെ അറിയിച്ചിരുന്നു.

ചിത്രത്തിനായി പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് കഥ. അടിയാളന്മാർ അനുഭവിച്ചിരുന്ന കഷ്ടതകൾ, അവരെ അതിക്രൂരമായി പീഡിപ്പിച്ചിരുന്ന ജന്മിമാർ എന്നിവയൊക്കെയാണ് ചിത്രത്തിൽ ചർച്ച വിഷയം ആകുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരുന്നു. അൻപതിൽ അധികം നടീനടന്മാരും 50,000ൽ അധികം സഹനടന്മാരും ഒട്ടനവധി ടെക്നീഷ്യന്മാരും ഉൾപ്പെടെ നിരവധി പേരുടെ കഠിനാധ്വാനം മേക്കിം​ഗ് വീഡിയോയിൽ വ്യക്തമായി കാണാം. കയാദു ലോഹര്‍ ആണ് ചിത്രത്തിലെ നായികയായെത്തുന്നത്. നങ്ങേലി എന്ന കഥാപാത്രത്തെയാണ് കയാദു അവതരിപ്പിക്കുന്നത്. 

പത്തൊൻപതാം നൂറ്റാണ്ടിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. ചെമ്പന്‍ വിനോദ്, അനൂപ് മേനോന്‍, സുധീര്‍ കരമന, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, ശ്രീജിത്ത് രവി, അശ്വിന്‍, ജോണി ആന്‍റണി, ജാഫര്‍ ഇടുക്കി, സെന്തില്‍ കൃഷ്ണ, മണിക്കുട്ടന്‍, വിഷ്ണു വിനയ്, സ്ഫടികം ജോര്‍ജ്, സുനില്‍ സുഖദ, ചേര്‍ത്തല ജയന്‍, കൃഷ്ണ, ബിജു പപ്പന്‍, ബൈജു എഴുപുന്ന, ഗോകുലന്‍, വി കെ ബൈജു, ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര രാധാകൃഷ്ണന്‍, സലിം ബാവ, ജയകുമാര്‍, നസീര്‍ സംക്രാന്തി, കൂട്ടിക്കല്‍ ജയചന്ദ്രന്‍, പത്മകുമാര്‍, മുന്‍ഷി രഞ്ജിത്ത്, ഹരീഷ് പെന്‍ഗന്‍, ഉണ്ണി നായര്‍, ബിട്ടു തോമസ്, മധു പുന്നപ്ര, മീന, രേണു സുന്ദര്‍, ദുര്‍ഗ കൃഷ്ണ, സുരഭി സന്തോഷ്, ശരണ്യ ആനന്ദ് എന്നിവര്‍ക്കൊപ്പം പതിനഞ്ചോളം വിദേശ അഭിനേതാക്കളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News