August 27 Movie : അജിത് രവി പെഗാസസ് ചിത്രം ഓഗസ്റ്റ് 27 ഉടൻ തിയേറ്ററുകളിലേക്ക്

സൗന്ദര്യമത്സര രംഗത്തും, പരസ്യചിത്രീകരണ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച പെഗാസസ് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയര്‍മാനാണ് അജിത് രവി

Written by - Zee Malayalam News Desk | Last Updated : Mar 4, 2023, 12:45 PM IST
  • പെഗാസസ് ഗ്ലോബല്‍ പ്രൈവററ് ലിമിറ്റഡിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്.
  • ഫാമിലി ത്രില്ലര്‍ വിഭാഗത്തിലാണ് ചിത്രം എത്തുന്നത്.
  • സൗന്ദര്യമത്സര രംഗത്തും, പരസ്യചിത്രീകരണ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച പെഗാസസ് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയര്‍മാനാണ് അജിത് രവി
August 27 Movie : അജിത് രവി പെഗാസസ് ചിത്രം ഓഗസ്റ്റ് 27 ഉടൻ തിയേറ്ററുകളിലേക്ക്

അജിത് രവി  സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഓഗസ്റ്റ് 27 ഉടൻ തീയേറ്ററുകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. പെഗാസസ് ഗ്ലോബല്‍ പ്രൈവററ് ലിമിറ്റഡിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്.  ഫാമിലി ത്രില്ലര്‍ വിഭാഗത്തിലാണ് ചിത്രം എത്തുന്നത്. സൗന്ദര്യമത്സര രംഗത്തും, പരസ്യചിത്രീകരണ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച പെഗാസസ് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയര്‍മാനാണ് അജിത് രവി. 

മിസ് ഏഷ്യ, മിസ് ഏഷ്യ ഗ്ലോബല്‍, മിസ് ക്യൂന്‍ കേരള, മിസ് സൗത്ത് ഇന്ത്യ, മിസ് തമിഴ്‌നാട്, മിസിസ് സൗത്ത് ഇന്ത്യ, മിസിസ് തമിഴ്‌നാട് എം.ബിഎ അവാര്‍ഡ്‌സ്, ഇന്റര്‍നാഷണല്‍ ഫാഷന്‍ ഫെസ്റ്റ്, ഫെഡറല്‍ ഇന്റര്‍നാഷണല്‍ ചേമ്പര്‍ ഫോറം എന്നിവയുടെ അമരക്കാരനാണ് അജിത് രവി. അജിത് രവി സംവിധാനം ചെയ്യുന്ന  മൂന്നാമത്തെ ചിത്രമാണ് ഓഗസ്റ്റ് 27.

ALSO READ: Suriya 42 Movie Update : സൂര്യ 42 വമ്പൻ പ്രീ റിലീസ് ബിസ്നെസ്സ് സ്വന്തമാക്കിയതായി റിപ്പോർട്ട്; ചിത്രത്തിനായി പ്രതീക്ഷയോടെ പ്രേക്ഷകർ

ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് കുമ്പളത്ത് പദ്മകുമാറാണ്. ഷിജു റഷീദ്, റിഷാദ് എന്‍.കെ, സുഷ്മിത ഗോപിനാഥ്, ജസീല പര്‍വ്വീണ്‍, എം. ആര്‍ ഗോപകുമാര്‍, ഗോപു, താരാകല്യാണ്‍, നീന കുറുപ്പ് എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് അഖില്‍, സാം ശിവ എന്നിവരാണ്

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News