ജെ.ഫ്രാൻസിസ് ഒരുക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് സസ്പെൻസ് ത്രില്ലർ ചിത്രം 'അഴക് മച്ചാന്റെ' റിലീസ് പ്രഖ്യാപിച്ചു

ഒരു സസ്പെൻസ് ത്രില്ലർ ചിത്രം തന്നെയാകും അഴക് മച്ചാൻ എന്ന പ്രതീക്ഷയാണ് ട്രെയിലറിലൂടെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ നൽകിയത്

Written by - Zee Malayalam News Desk | Last Updated : Jun 5, 2023, 07:19 PM IST
  • തമിഴ് ചലച്ചിത്ര രംഗത്ത് സഹസംവിധായകനായി 20 വർഷത്തിലേറെ പ്രവർത്തിച്ച ഫ്രാൻസിസ് രാജ സംവിധായകനാകുന്ന ആദ്യ ചിത്രം കൂടിയാണിത്.
  • കർഷകഗ്രാമത്തിലെ ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ സിനിമയാണ് അഴക് മച്ചാൻ.
  • ഗ്രാമത്തിൽ നടക്കുന്ന ഒരു മരണമാണ് ചിത്രം സംസാരിക്കുന്നത്.
  • ഒരു സസ്പെൻസ് ത്രില്ലർ ചിത്രം തന്നെയാകും ചിത്രമെന്ന പ്രതീക്ഷയാണ് ട്രെയിലറിലൂടെ പ്രേക്ഷകന് ലഭിക്കുന്നത്.
ജെ.ഫ്രാൻസിസ് ഒരുക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് സസ്പെൻസ് ത്രില്ലർ ചിത്രം 'അഴക് മച്ചാന്റെ' റിലീസ് പ്രഖ്യാപിച്ചു

ജെ. ഫ്രാൻസിസ് രാജയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന 'അഴക് മച്ചാൻ' ജൂൺ 9ന് തീയേറ്റർ റിലീസിനൊരുങ്ങുന്നു. മലയാള സിനിമയിലെ പ്രമുഖ താരങ്ങൾക്കൊപ്പം പുതുമുഖങ്ങളുടെ കൂട്ടായ്മയിലും ചേർന്നാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഗാനങ്ങൾ സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലറും പ്രേക്ഷക ശ്രദ്ധ നേടുകയാണ്. 

തമിഴ് ചലച്ചിത്ര രംഗത്ത് സഹസംവിധായകനായി 20 വർഷത്തിലേറെ പ്രവർത്തിച്ച ഫ്രാൻസിസ് രാജ സംവിധായകനാകുന്ന ആദ്യ ചിത്രം കൂടിയാണിത്. കർഷകഗ്രാമത്തിലെ ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ സിനിമയാണ് അഴക് മച്ചാൻ. ഗ്രാമത്തിൽ നടക്കുന്ന ഒരു മരണമാണ് ചിത്രം സംസാരിക്കുന്നത്. ഒരു സസ്പെൻസ് ത്രില്ലർ ചിത്രം തന്നെയാകും ചിത്രമെന്ന പ്രതീക്ഷയാണ് ട്രെയിലറിലൂടെ പ്രേക്ഷകന് ലഭിക്കുന്നത്. 

ALSO READ : Sangeetha Sivan: ഇനി ഈ ചിരി കാണാന്‍ പറ്റില്ലല്ലോ സുധി ചേട്ടാ- ചിത്രങ്ങള്‍ പങ്ക് വെച്ച് സംഗീത

സീ മലയാളം ന്യുസിന് നൽകിയ അഭിമുഖത്തിൽ ഗാനരചയിതാവും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സുസ്മിതൻ പറഞ്ഞ വാക്കുകൾ ഇങ്ങനെ "പാട്ടുകൾക്ക് വരി എഴുതുന്നതിൽ കോമ്പ്രോമൈസ് ഇല്ല. ഞാൻ ഒരു ഐഡിയയിൽ എഴുതും. ഒരു തീം മനസ്സിൽ കണ്ടിട്ടായിരിക്കും എഴുതുന്നത്. എന്നാൽ അത് വായിച്ച് കഴിയുമ്പോ ഇങ്ങനെയുള്ള രീതിയിൽ അല്ല മറ്റൊരു രീതിയിലാണ് വേണ്ടതെന്ന് പറയും. യാതൊരു തരത്തിലും കോമ്പ്രോമൈസ് ഇല്ല. സംവിധായകൻ കോമ്പ്രോമൈസിന് തയ്യാറല്ല. 4 വരി കേട്ട് കൊള്ളാമെന്ന് തോന്നിയാൽ അതിൽ നിർത്തില്ല. നമ്മളെകൊണ്ട് വീണ്ടും ചെയ്യിക്കും. എല്ലാം സിനിമയ്ക്ക് വേണ്ടിയാണ്".

തിരക്കഥ, മ്യുസിക്ക് – ജെ. ഫ്രാൻസിസ് രാജ, സംഭാഷണം – ഷിബു കല്ലിടാന്തി. ഗാനരചയിതാവ്- എസ്.ആർ. സുസ്മിതൻ പാടിയവർ -  സുദീപ് കുമാർ, രാജലഷ്മി, അൻവർ സാദത്ത്, സരിതാ റാം, സനൽദാസ്. ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം വൈറലാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News