Bigg Boss Malayalam 5 : 'ബാത്ത്റൂം തല്ലിപൊള്ളിച്ച സംഭവം ഇങ്ങനായി മാറുമെന്ന് പ്രതീക്ഷിച്ചില്ല'; ബിഗ് ബോസിൽ നിന്നും പുറത്തായതിന് പിന്നാലെ പ്രതികരണവുമായി ഒമർ ലുലു

Omar Lulu Bigg Boss Malayalam Season 5 : വീക്കിലി ടാസ്കിനിടെയാണ് അഞ്ചൂസ് കക്കൂസിൽ ഇരിക്കുമ്പോൾ വാതിൽ ഒമർ ലുലു തല്ലിപൊളിക്കുന്നത്

Written by - Jenish Thomas | Last Updated : May 8, 2023, 03:41 PM IST
  • ബിഗ് ബോസ് 5ൽ നിന്നും പുറത്താകുന്ന ഏഴാമത്തെ മത്സരാർഥിയാണ് ഒമർ ലുലു
  • കഴിഞ്ഞ വീക്കിലി ടാസ്കിനിടെയാണ് ഒമർ കക്കൂസിന്റെ വാതിൽ തല്ലി പൊളിച്ചത്
Bigg Boss Malayalam 5 : 'ബാത്ത്റൂം തല്ലിപൊള്ളിച്ച സംഭവം ഇങ്ങനായി മാറുമെന്ന് പ്രതീക്ഷിച്ചില്ല'; ബിഗ് ബോസിൽ നിന്നും പുറത്തായതിന് പിന്നാലെ പ്രതികരണവുമായി ഒമർ ലുലു

ബിഗ് ബോസ് മലായളം അഞ്ചാം സീസൺ ഒന്നും കൂടി ആവേശകരമാകുമെന്ന പ്രതീക്ഷയിലായിരന്നു വൈൽഡ് എൻട്രിയായ ഒമർ ലുലു ഷോയിലേക്കെത്തുന്നത്. സിംഹരാജാവ് വരുന്നുയെന്ന് സോഷ്യൽ മീഡിയയിൽ സ്റ്റോറിയായി കുറിച്ചെത്തിയ ഒമർ ലുലു ബിഗ് ബോസിൽ ഒരു പൂച്ചയായി ഒരു മൂല്യയ്ക്ക് ഒതുങ്ങി പോകുകയായിരുന്നുയെന്നാണ് വാസ്തവം. എന്നാൽ ഒമർ ലുലു തന്റെ രണ്ടാമത്തെ ആഴ്ചയിൽ താൻ ആരാണെന്ന് വ്യക്തമാക്കാൻ തുടങ്ങിയപ്പോൾ തന്നെ സംവിധായകൻ ഷോയിൽ നിന്നും പുറത്തായി.

വീക്കിലി ടാസ്കിനിടെ ബിഗ് ബോസ് വീട്ടിലെ ഒരു ശുചിമുറിയുടെ വാതിൽ ഒമർ ലുലു ചവിട്ടി പൊളിച്ചിരുന്നു.  ആ സംഭവത്തിന് ശേഷം താൻ ആകെ തളർന്ന് പോയിയെന്ന് വെളിപ്പെടുത്തിരിക്കുകയാണ് സംവിധായകൻ. ടാസ്ക് സംബന്ധിച്ച് പ്രോപ്പെർട്ടിയുമായി അഞ്ചൂസ് റോഷ് ശുചിമുറിയിൽ ഒളിക്കുകയും ഏറെ നേരമായി അഞ്ചൂസ് പുറത്തേക്ക് വരാൻ തയ്യാറാകാതെ വന്നപ്പോൾ ഒമർ വാതിൽ ചവിട്ടി പൊളിക്കുകയായിരുന്നു. ഇത് ബിഗ് ബോസ് വീടിനുള്ളിൽ വലിയ ചർച്ചയ്ക്കും വാക്കേറ്റങ്ങൾക്കും വഴി ഒരുക്കിയിരുന്നു. കൂടാതെ ആ സംഭവത്തിൽ ആദ്യം തന്നെ പിന്തുണച്ചിരുന്നവർ പിന്നെ തള്ളി പറയുന്ന സ്ഥിതി വരെ ബിഗ് ബോസ് വീടിനുള്ളിൽ ഉണ്ടായി. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് പ്രതീക്ഷിച്ചില്ലയെന്ന് ഒമർ ലുലു ഷോയിൽ നിന്നും പുറത്തായതിന് പിന്നാലെ കൊച്ചി വിമാനത്താവളത്തിൽ എത്തിയപ്പോൾ മാധ്യമങ്ങളോടായി പറഞ്ഞു.

ALSO READ : Bigg Boss Malayalam 5 : ലാലേട്ടനോ ബിഗ് ബോസോ പറഞ്ഞാലും ഞാൻ സോറി പറയില്ല, കാരണം എനിക്ക് അത് കടല പോലെ വാരി എറിയാനുള്ളതല്ല; റിനോഷ്

"വാതിൽ പൊളിച്ച വിഷയത്തിൽ വിഷ്ണു മാത്രമാണ് ഞാൻ ചെയ്തത് ശരിയാണെന്ന് എന്നോട് വന്ന് പറഞ്ഞത്. ഞങ്ങൾ അരമണിക്കൂർ നേരെ ബാത്ത്റൂമിന്റെ അവിടെ കാത്തിരുന്നു. ആ സംഭവത്തിന് ശേഷം പ്രശ്നം ഇങ്ങനെയായി മാറുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഗെയിമിന്റെ രീതിയിൽ നോക്കുമ്പോൾ അവർ ഒരു പ്രോപ്പെർട്ടിയുമായി ബാത്ത്റൂമിന്റെ ഉള്ളിൽ പോയി ഇരിക്കുന്നു, അങ്ങനെ വന്നപ്പോൾ സ്വഭാവികമായി പ്രതികരണം ഉണ്ടായതാണ്. പിന്നീട് ആ പ്രശ്നം  ഒരു പെൺകുട്ടി ഉപയോഗിച്ചിരുന്നു ബാത്ത്റൂം ചവിട്ടി തുറന്നു എന്ന രീതിയിലേക്ക് മാറി.

അങ്ങനെ എല്ലാവരും കൂടി എന്ന ആക്രമിച്ചുപ്പോൾ, ഞാൻ ഒരു മനുഷ്യൻ അല്ലേ, ഞാൻ തളർന്നു പോയി. അതിന് ശേഷമുള്ള ഗെയിം എനിക്ക് കളിക്കാൻ സാധിച്ചില്ല. അതോടുകൂടി എങ്ങനെങ്കിലും പുറത്ത് വന്നാൽ മതി എന്നായി" ഒമർ ലുലു മാധ്യമങ്ങളോടായി പറഞ്ഞു. അതേസമയം താൻ ബിഗ് ബോസിൽ കണ്ട അതേ പ്രതീതിയാണ് തന്റെ സ്വഭാവമെന്നും താൻ ഒറിജിനലായിട്ട് തന്നെയാണ് ഷോയിൽ പങ്കെടുത്തതെന്നും ഒമർ ലുലു വ്യക്തമാക്കി.

ബിഗ് ബോസ് അഞ്ചാം സീസണിൽ നിന്നും പുറത്താകുന്ന ഏഴാമത്തെ മത്സരാർഥിയാണ് ഒമർ ലുലു. എയ്ഞ്ചലീനാണ് ആദ്യമായി ഷോയിൽ നിന്നും എവിക്ഷൻ നടപടിയിലൂടെ പുറത്താകുന്നത്. ഒമർ ലുലുവിന്റെ സംവിധാനം ചെയ്ത സിനിമയായ നല്ല സമയത്തിലെ അഭിനേത്രിയാണ് എയ്ഞ്ചലീൻ. തുടർന്ന് ഗോപികയും ഏറ്റവും അവസാനമായി ഡബിൾ എവിക്ഷനിലൂടെ ദേവുവും മനീഷയുമാണ് ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്താക്കപ്പെട്ടത്. അതേസമയം ലച്ചു എന്ന ഐശ്വര്യയ്ക്കും വൈൽഡ് കാർഡ് എൻട്രിയായി എത്തിയ ഹനാനും ആരോഗ്യ പ്രശ്നത്തെ തുടർന്നാണ് റിയാലിറ്റി ഷോയിൽ പുറത്തേക്ക് പോകേണ്ടി വന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News