Bollywood: മലയാളത്തിലൊരു നല്ല പടം വരണോ? ബോളിവുഡിന് സിനിമ ചെയ്യാൻ? ആരാണ് റീ മേക്ക് വീരൻമാർ

ബോളിവുഡിൽ കഴിഞ്ഞ പത്തു വർഷത്തിനിടെ ഏറ്റവും അധികം റിലീസ് ചെയ്തത് റീമേക്ക് ചിത്രങ്ങളാണ്. അതിൽ കൂടുതൽ മലയാളം ചിത്രങ്ങളും. 

Written by - Zee Malayalam News Desk | Last Updated : Aug 5, 2021, 04:03 PM IST
  • ബോഡിഗാർഡ്, ദൃശ്യം ഇവയെല്ലാം ഹിന്ദിയിലും വലിയ വിജയം സമ്മാനിച്ചിരുന്നു.
  • റീമേക്കുകൾക്കൊപ്പം ബയോപ്പിക്കുകളും ബോളിവുഡിന് ഒരു വീക്ക്നെസ് ആണ്
  • ഷോലെ, സ്വദേശ്, വീർ-സാര തുടങ്ങി എക്കാലത്തെയും മികച്ച എണ്ണമറ്റ ചിത്രങ്ങളുളള ബോളിവുഡിന്റെ തിരിച്ചു വരവിനായാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്.
Bollywood: മലയാളത്തിലൊരു നല്ല പടം വരണോ? ബോളിവുഡിന് സിനിമ ചെയ്യാൻ? ആരാണ് റീ മേക്ക് വീരൻമാർ

ഇന്ത്യൻ സിനിമയുടെ ഈറ്റില്ലമായിരുന്നു ഒരു കാലത്ത് ബോളിവുഡ്. കഥ പറയുന്ന രീതി കൊണ്ടും, സാങ്കേതിക മികവ് കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട ബോളിവുഡിന് ഇതെന്തു പറ്റി. നിലവിൽ ഇറങ്ങുന്ന മിക്ക ചിത്രങ്ങളും കെട്ടുറപ്പുളള കഥയില്ലാത്തതിനാൽ മാത്രം പരാജയപ്പെടുന്ന സിനിമകളായി മാറുന്നു.

മാത്രമല്ല ബോളിവുഡിൽ കഴിഞ്ഞ പത്തു വർഷത്തിനിടെ ഏറ്റവും അധികം റിലീസ് ചെയ്തത് റീമേക്ക് ചിത്രങ്ങളാണ്. അതിൽ കൂടുതൽ മലയാളം ചിത്രങ്ങളും. ബോളിവുഡിന് മോഡിവുഡിനെ ആശ്രയിക്കേണ്ട അവസ്ഥ വന്നോ?.

ALSO READ: Jai Bhim Movie Ott: ഒടിടിയിലൂടെ തരംഗം സൃഷ്ടിക്കാനായി ജയ് ഭീം വരുന്നു സൂര്യ ഇത്തവണ വക്കീൽ വേഷത്തിൽ

മലയാളത്തിലെ മികച്ച ചിത്രങ്ങളിൽ പലതും പ്രിയദർശൻ ഹിന്ദി റീമേക്ക് ചെയ്യുകയും അവയെ ബോളിവുഡിലെ പരാജയ ചിത്രങ്ങളുടെ ലിസ്റ്റിൽ എത്തിക്കുകയും ചെയ്തിട്ടുണ്ട്. ഈ ലിസ്റ്റിൽ ആദ്യം എത്തിയത് സിബി മലയിൽ സംവിധാനം ചെയ്ത കിരീടം എന്ന ചിത്രത്തിന്റെ ഹിന്ദിപ്പതിപ്പായ ഗർദിഷ് ആണ്. 

1993ൽ ജാക്കി ഷെറോഫ് നായകനായ ചിത്രം വലിയൊരു പരാജയമായിരുന്നു.  ശേഷം "സാത്ത് രംഗ് കെ സപ്നെ", "ഡോലി സജാ കെ രഘ്ന", "ചുപ്പ് ചുപ്പ് കെ", "ഹങ്കാമ" തുടങ്ങി അനവധി റീമേക്കുകൾ. എന്നാൽ ബോഡിഗാർഡ്, ദൃശ്യം ഇവയെല്ലാം ഹിന്ദിയിലും വലിയ വിജയം സമ്മാനിച്ചിരുന്നു. 

ALSO READ: Nayanthara യുടെ നെട്രിക്കൺ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യാൻ സാധ്യത

ഓരോ കാലത്തെയും ട്രെൻഡുകൾക്കൊത്ത് മലയാളത്തിൽ ഇറങ്ങിയ ചിത്രങ്ങളെ മറ്റൊരു കാലഘട്ടത്തിൽ റീമേക്ക് ചെയ്തപ്പോൾ കഥയുടെ പുതുമ പോലും നിലനിർത്താൻ സാധിച്ചില്ല എന്നു വേണം പറയാൻ. ഈ വർഷം റിലീസ് ചെയ്ത മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പും വരാനിരിക്കുന്നു. നേരത്തെ അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റ റൈറ്റ്സ് വാങ്ങിയ ജോൺ എബ്രഹാമിന്റെ പ്രൊഡക്ഷൻ ഹൗസ് തന്നെയാണ് നായാട്ടും സ്വന്തമാക്കിയത്.

ALSO READ: Nayanthara film Netrikann trailer: അന്ധയായ ദൃക്‌സാക്ഷിയായി നയന്‍താര, വില്ലനായി അജ്‍മല്‍, ആരാധകരെ അമ്പരപ്പിച്ച് 'നെട്രികണ്‍' ട്രെയിലര്‍ എത്തി

റീമേക്കുകൾക്കൊപ്പം ബയോപ്പിക്കുകളും ബോളിവുഡിന് ഒരു വീക്ക്നെസ് ആണ്. ഷോലെ, സ്വദേശ്, വീർ-സാര തുടങ്ങി എക്കാലത്തെയും മികച്ച എണ്ണമറ്റ ചിത്രങ്ങളുളള ബോളിവുഡിന്റെ തിരിച്ചു വരവിനായാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്. നെപ്പോട്ടിസം വിട്ട് നല്ല കഴിവുളള കലാകാരന്മാർക്ക് അവസരം നൽകിയാൽ ഒരുപക്ഷേ മോളിവുഡിനേക്കാൾ കരുത്തുളള ചിത്രങ്ങൾ ബോളിവുഡിലും പിറക്കും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News