Bramayugam OTT: ഭ്രമയുഗം മാർച്ചിൽ നിങ്ങളുടെ വീട്ടിലിരുന്ന് കാണാം, ഒടിടി തീയ്യതി പുറത്ത്

Bramayugam OTT Release Date: 30 കോടി രൂപയ്ക്കാണ് ജാപ്പനീസ് ടെക് ഭീമന്മാരായ സോണി ഭ്രമയുഗത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Mar 7, 2024, 10:51 AM IST
  • മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായാണ് ചിത്രം കണക്കാക്കുന്നത്
  • 30 കോടി രൂപയ്ക്കാണ് സോണി ഭ്രമയുഗത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയത്
  • മമ്മൂട്ടിയുടെ പരീക്ഷണ ചിത്രമായിരുന്നെങ്കിലും വലിയ വിജയം നേടി
  • രാഹുൽ സദാശിവനാണ് ഭ്രമയുഗത്തിന്റെ സംവിധായകൻ
Bramayugam OTT: ഭ്രമയുഗം മാർച്ചിൽ നിങ്ങളുടെ വീട്ടിലിരുന്ന് കാണാം, ഒടിടി തീയ്യതി പുറത്ത്

Bramayugam OTT Date: അങ്ങനെ കാത്തിരിപ്പിനൊടുവിൽ ഭ്രമയുഗത്തിൻറെ ഒടിടി തീയ്യതി പുറത്ത് വന്നിരിക്കുകയാണ്. ചിത്രത്തിൻറെ ഡിജിറ്റൽ റൈറ്റ്സ് സോണി ലിവ് നേരത്തെ സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തീയ്യതി പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി 15 ന് തീയേറ്ററിൽ എത്തിയ ചിത്രത്തിന് വലിയ പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ചിത്രം വൻ വിജയമായിരുന്നു. 30 കോടിയിൽ താഴെ നിർമ്മാണച്ചെലവുള്ള "ബ്രഹ്മയുഗം" ബോക്സ് ഓഫീസിൽ നിന്ന് നേടിയത് 60 കോടി രൂപയാണ്. മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായാണ് ചിത്രം കണക്കാക്കുന്നത്.

30 കോടി രൂപയ്ക്കാണ് ജാപ്പനീസ് ടെക് ഭീമന്മാരായ സോണി ഭ്രമയുഗത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഒടിടി അവകാശത്തിനായി സ്റ്റാർ നെറ്റ്വർക്കിന്റെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ 20 കോടിയാണ് ഓഫർ ചെയ്തതെന്ന് വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ 30 കോടിക്ക് സോണി ലിവ് ഭ്രമയുഗത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയെന്നാണ് വാർത്തകൾ.

ഫെബ്രവുരി 15-ാം തീയതി തിയറ്ററുകളിൽ എത്തിയ ചിത്രമാണ് ഭ്രമയുഗം. മമ്മൂട്ടിയുടെ പരീക്ഷണ ചിത്രമായിരുന്നെങ്കിലും ആദ്യ ദിനം തന്നെ കേരള ബോക്സ്ഓഫീസിൽ നിന്നും ഭ്രമയുഗം സ്വന്തമാക്കിയത് 3 കോടിയിൽ അധികം കളക്ഷനാണ്. ചിത്രം റിലീസായി ആദ്യ വാരാന്ത്യം പിന്നിടുമ്പോൾ (നാലാം ദിവസം) ഭ്രമയുഗത്തിന്റെ ആകെ ബോക്സ്ഓഫീസ് കളക്ഷൻ 30 കോടി പിന്നിട്ടിരുന്നു.

എന്ന് കാണാം ചിത്രം

നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന തീയ്യതി പ്രകാരം മാർച്ച് 15-ന് ചിത്രം  ഒടിടിയിൽ എത്തും. സോണി ലിവ് സബ്സ്ക്രിപ്ഷൻ ഉള്ളവർക്ക് ചിത്രം ഒടിടിയിൽ കാണാൻ സാധിക്കും. തീയ്യേറ്ററിൽ വലിയ വിജയം നേടിയ ചിത്രം ഒടിടിയിൽ എത്തുമ്പോൾ പ്രേക്ഷകരും വലിയ ആവേശത്തിലാണ്. നിരവധി പേരാണ് ചിത്രത്തിൻറെ ഒടിടി റിലീസിനായി കാത്തിരിക്കുന്നത്

അണിയറയിൽ

ഭൂതകാലം എന്ന ഹൊറർ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ രാഹുൽ സദാശിവനാണ് ഭ്രമയുഗത്തിന്റെ സംവിധായകൻ. മമ്മൂട്ടിക്ക് പുറമെ താരങ്ങളായി അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. വളരെ കുറച്ച് നടൻമാർ മാത്രമാണ് ചിത്രത്തിലുള്ളതെന്നാണ് ഇതിലെ ഏറ്റവും വലിയ പ്രത്യേകത. വിക്രം വേദ സിനിമ ഒരുക്കിയ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന് കീഴിൽ നിർമിക്കുന്ന ആദ്യ മലയാള ചിത്രമാണ് 'ഭ്രമയുഗം'. പൂർണമായിട്ടും ബ്ലാക്ക് ആൻഡ് വൈറ്റിലാണ് ഭ്രമയുഗം ചിത്രീകരിച്ചിരിക്കുന്നത്.

ഭ്രമയുഗത്തിന്റെ രചനയും സംവിധാനവും രാഹുൽ സദാശിവനാണ് നിർവഹിക്കുന്നത്. നോവലിസ്റ്റ് ടി ഡി രാമകൃഷ്ണന്റേതാണ് സംഭാഷണങ്ങൾ. ചിത്രത്തിന്റെ ഛായാഗ്രഹണം: ഷെഹനാദ് ജലാൽ (ഡയറക്ടർ), സംഗീതം: ക്രിസ്റ്റോ സേവ്യർ, എഡിറ്റർ: ഷഫീക്ക് മുഹമ്മദ് അലി, പ്രൊഡക്ഷൻ ഡിസൈനർ: ജോതിഷ് ശങ്കർ, സംഭാഷണങ്ങൾ: ടി ഡി രാമകൃഷ്ണൻ, കോസ്റ്റ്യും: മെൽവി ജെ,  മേക്കപ്പ്: റോണെക്സ് സേവ്യർ എന്നിവർ നിർവഹിക്കുന്നു.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News