Cadaver Trailer: പോലീസ് സർജനായി അമല പോൾ; ത്രില്ലടിപ്പിച്ച് കടാവർ ട്രെയിലർ

മലയാള ചിത്രങ്ങളായ പത്താം വളവ്, നൈറ്റ് ഡ്രൈവ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ അഭിലാഷ് പിള്ളയാണ് കടാവറിനും തിരക്കഥയൊരുക്കിയിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jul 31, 2022, 08:56 AM IST
  • ഫോറൻസിക് ത്രില്ലര്‍ വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് കടാവർ.
  • ചീഫ് പോലീസ് സർഡന്റെ വേഷത്തിലാണ് അമല പോൾ ചിത്രത്തിലെത്തുന്നത്.
  • ഡോ. ഭദ്ര എന്നാണ് അമല പോളിന്റെ കഥാപാത്രത്തിന്റെ പേര്.
Cadaver Trailer: പോലീസ് സർജനായി അമല പോൾ; ത്രില്ലടിപ്പിച്ച് കടാവർ ട്രെയിലർ

അമല പോൾ കേന്ദ്ര കഥാപാത്രമാകുന്ന കടാവറിന്റെ ട്രെയിലർ പുറത്തുവിട്ടു. ഫോറൻസിക് ത്രില്ലര്‍ വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് കടാവർ. ചീഫ് പോലീസ് സർഡന്റെ വേഷത്തിലാണ് അമല പോൾ ചിത്രത്തിലെത്തുന്നത്. ഡോ. ഭദ്ര എന്നാണ് അമല പോളിന്റെ കഥാപാത്രത്തിന്റെ പേര്. പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്ന ട്രെയിലറാണ് പുറത്തുവിട്ടിരിക്കുന്നത്. അനൂപ് എസ് പണിക്കർ ആണ് കടാവറിന്റെ സംവിധായകൻ. മലയാള ചിത്രങ്ങളായ പത്താം വളവ്, നൈറ്റ് ഡ്രൈവ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ അഭിലാഷ് പിള്ളയാണ് കടാവറിനും തിരക്കഥയൊരുക്കിയിരിക്കുന്നത്. യഥാര്‍ഥ സംഭവങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ള ചിത്രമാണ് കടാവർ.

ചിത്രം നേരിട്ട് ഒടിടി പ്ലാറ്റ്‌ഫോമിലാണ് റിലീസ് ചെയ്യുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ഓ​ഗസ്റ്റ് 12ന് ചിത്രം സ്ട്രീമിങ്ങ് തുടങ്ങും. അമല പോൾ പ്രൊഡക്ഷൻസിന്റെ ബാനറിൽ അമല പോൾ തന്നെയാണ് കടാവർ നിർമ്മിക്കുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. അന്നീസ് പോള്‍, തന്‍സീര്‍ സലാം എന്നിവരാണ് സഹനിര്‍മ്മാതാക്കൾ. വ്യത്യസ്തമായ ​ഗെറ്റപ്പിലാണ് അമല പോൾ ചിത്രത്തിലെത്തുന്നത്. 

Also Read: Cadaver Movie Release : അമല പോളിന്റെ 'കാടവെര്‍' നേരിട്ട് ഒടിടിയിലെത്തും; റിലീസ് ഡിസ്‍നി പ്ലസ് ഹോട്സ്റ്റാറില്‍

 

അരവിന്ദ് സിംഗ് ആണ് ഛായാ​ഗ്രഹണം നിർവഹിക്കുന്നത്. ചിത്രത്തിലെ ​ഗാനങ്ങൾ എഴുതിയിരിക്കുന്നത് കബിലൻ, ശക്തി മഹേന്ദ്ര എന്നിവരാണ്. രഞ്ജിൻ ആജ് ആണ് സം​ഗീതം സംവിധാായകൻ. എകിസ്ക്യൂട്ടീവ് പ്രൊഡ്യൂസര്‍ ദിനേശ് കണ്ണന്‍, കലാസംവിധാനം രാഹുല്‍, എഡിറ്റിംഗ് സാന്‍ ലോകേഷ്, സ്റ്റില്‍സ് റാം സുബ്ബു, വസ്ത്രാലങ്കാരം സോഫിയ ജെന്നിഫര്‍ എം, മേക്കപ്പ് വിനോദ് കുമാര്‍, സൌണ്ട് ഡിസൈന്‍ സിങ്ക് സിനിമ, സൌണ്ട് മിക്സിംഗ് അരവിന്ദ് മേനോന്‍. തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം പ്രദര്‍ശിപ്പിക്കും.

Solomante Theneechakal: സിനിമയെയും കഥാപാത്രങ്ങളെയും പരിചയപ്പെടുത്തി സംവിധായകൻ; വ്യത്യസ്തമായി 'സോളമന്റെ തേനീച്ചകൾ' ട്രെയിലർ

ലാൽ ജോസിന്റെ ഏറ്റവും പുതിയ ചിത്രമാണ് സോളമന്റെ തേനീച്ചകൾ. ജോജു ജോർജ്, നായിക നായകൻ വിജയികളായ ദര്‍ശന സുദര്‍ശന്‍, വിൻസി അലോഷ്യസ്, ശംഭു, ആഡിസ് ആന്റണി അക്കര തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. സാധാരണ സിനിമകളുടെ ട്രെയിലറിൽ നിന്നും അൽപം വ്യത്യസ്തത പുലർത്തിക്കൊണ്ടുള്ള ട്രെയിലറായിരുന്നു ഇത്. ഡയറക്ടറുടെ ട്രെയിലർ എന്ന പേരിലാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയിരിക്കുന്നത്. ഓഗസ്റ്റ് 18ന് ആണ് 'സോളമന്റെ തേനീച്ചകൾ' പ്രദർശനത്തിനെത്തുന്നത്. 

ട്രെയിലറിൽ സിനിമയിലെ കഥാപാത്രങ്ങളെയും, കഥാ പശ്ചാത്തലവും ഒക്കെ വിവരിക്കുന്നതും പ്രേക്ഷകരെ പരിചയപ്പെടുത്തുന്നതും സംവിധായകനായ ലാൽ ജോസ് തന്നെയാണ്. ജോണി ആന്റണി, ഷാജു ശ്രീധര്‍, ബിനു പപ്പു, മണികണ്ഠന്‍ ആചാരി, ശിവജി ഗുരുവായൂര്‍, സുനില്‍ സുഖദ, ശിവ പാര്‍വതി, രശ്മി, പ്രസാദ് മുഹമ്മ, നേഹ റോസ്, റിയാസ് മറിമായം, ബാലേട്ടന്‍ തൃശൂര്‍ ശരണ്‍ജിത്ത്, ഷാനി, അഭിനവ് മണികണ്ഠന്‍, ഖാലിദ് മറിമായം, ഹരീഷ് പേങ്ങന്‍, ദിയ, ചാക്കോച്ചി, ഷൈനി വിജയന്‍, ഫെവിന്‍ പോള്‍സണ്‍, ജിഷ രജിത്, ഷഫീഖ്, സലീം ബാബ, മോഹനകൃഷ്ണന്‍, ലിയോ, വിമല്‍, ഉദയന്‍, ഫെര്‍വിന്‍ ബൈതര്‍, രജീഷ് വേലായുധന്‍, അലന്‍ ജോസഫ് സിബി, രാഹുല്‍ രാജ്, ജയറാം രാമകൃഷ്ണ, ജോജോ, ശിവരഞ്ജിനി, മെജോ, ആദ്യ, വൈഗ, ആലീസ്, മേരി, ബിനു രാജന്‍, രാജേഷ്, റോബര്‍ട്ട് ആലുവ, അഭിലോഷ്, അഷറഫ് ഹംസ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News