ലോകത്തിലെ പ്രശസ്തമായ ചലച്ചിത്ര മേളകളിൽ ഒന്നാണ് കാൻസ് ചലച്ചിത്ര മേള . മെയ് 17 മുതൽ 28 വരെയാണ് 75ാമത് കാൻസ് ചലച്ചിത്രമേള നടക്കുന്നത് . ഇന്ത്യൻ സിനിമാ ലോകത്തിന് അഭിമാനമായി ബോളിവുഡ് താരം ദീപിക പദുക്കോണിനെ ചലച്ചിത്ര മേളയുടെ ജൂറിയായി തിരഞ്ഞെടുത്തിരിക്കുകയാണ് . ഇത്തവണ ജൂറി പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യൻ നടി കൂടിയാണ് ദീപിക.
കഴിഞ്ഞ ദിവസമാണ് ജൂറി അംഗങ്ങളുടെ പ്രഖ്യാപനം നടന്നത് . സിനിമാ മേഖലയിൽ തങ്ങളുടെ കഴിവ് തെളിയിച്ചവർക്ക് മാത്രമാണ് ഇത്തരം ലോകോത്തര മേളകളിൽ ജൂറിയാകാൻ അനുമതിയുള്ളത് .വർഷങ്ങളായി ദീപിക പദുക്കോൺ കാൻസ് ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാറുണ്ട്.
72ാമത് കാൻസ് ഫെസ്റ്റിവലിൽ ദീപിക ധരിച്ച വേഷം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു . ഐശ്വര്യ റായ്,ഷർമീഷ ടാഗോർ,നന്ദിത ദാസ്, വിദ്യാ ബാലൻ എന്നിവരാണ് ദീപികയ്ക്ക് മുൻപ് കാൻസ് ഫെസ്റ്റിവലിൽ ജൂറി അംഗത്വം നേടിയ മറ്റ് ഇന്ത്യൻ നായികമാർ. 2015ൽ കാനിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട ഫ്രഞ്ച് നടൻ വിൻസെന്റ് ലിൻഡനാണ് പാം ഡി ഓർ ബഹുമതികൾ പ്രഖ്യാപിക്കുന്ന മത്സര ജൂറികളുടെ പ്രഖ്യാപനത്തിൻ അധ്യക്ഷനായത്
ഈ വർഷത്തെ പാം ഡി ഓർ പുരസ്കാരത്തിന്റെ വിജയികളെ തിരഞ്ഞെടുക്കുന്നതിനായി 5 പുരുഷന്മാരും നാല് സ്ത്രീകളുമടക്കം 9 പേരാണ് ജൂറിയിലുള്ളത് . ദീപികയ്ക്ക് പുറമെ നടിമാരായ റബേക്ക നൂമി റാപ്പസും ജൂറി അംഗങ്ങളായി തിരഞ്ഞെടുത്തു . അസ്ഗർ ഫർഗാദി, ജാസ്മിൻ ട്രിങ്ക, ജഫ് നിക്കോളഅസ്, ലാഡ്ജ് ലി , ജോക്കിം ട്രയർ എന്നിവരും ജൂറിയിലുണ്ട്.
1946ൽ ആരംഭിച്ച കാൻസ് ചലച്ചിത്രോത്സവം ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയതും പ്രൗഢമേറിയതുമായ ചലച്ചിത്രോത്സവങ്ങളിൽ ഒന്നായാണ് കണക്കാക്കുന്നത് . സാധാരണയായി എല്ലാ വർഷങ്ങളിലും മെയ് മാസത്തിലാണ് ചലച്ചിത്രോത്സവം നടക്കുന്നത് . ഫ്രാൻസിലെ കാൻ പട്ടണമാണ് വേദിയാവുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...