Chathuram Ott Update: 'ചതുരം' ഒടിടിയിൽ റിലീസ് ആയോ? സംവിധായകനും താരങ്ങളും പറയുന്ന റിലീസ് സമയം ഇതാണ്

Chathuram Ott: വയലൻസും സെക്സും നിറഞ്ഞിരിക്കുന്നതിനാൽ സെൻസർ ബോർഡ് ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് നൽകിയത്. പ്രേക്ഷകർ കാത്തിരുന്ന ഒടിടി റിലീസുകളിലൊന്നാണിത്.

Written by - Zee Malayalam News Desk | Last Updated : Mar 9, 2023, 02:10 PM IST
  • ചതുരം ഒടിടിയിൽ ഉടൻ എത്തും.
  • ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയ സൈന പ്ലേയിൽ ചിത്രം സ്ട്രീം ചെയ്യും.
  • പ്രേക്ഷകർ ഏറ്റവും അധികം കാത്തിരിക്കുന്ന ഒടിടി റിലീസുകളിൽ ഒന്നാണ് ചതുരം.
Chathuram Ott Update: 'ചതുരം' ഒടിടിയിൽ റിലീസ് ആയോ? സംവിധായകനും താരങ്ങളും പറയുന്ന റിലീസ് സമയം ഇതാണ്

സ്വാസിക, റോഷൻ മാത്യു, അലൻസിയർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചതുരം ഒടിടിയിൽ ഉടൻ എത്തും. ഇന്ന് രാത്രി 10 മണിക്ക് ചിത്രം സ്ട്രീമിങ് തുടങ്ങുമെന്നാണ് സംവിധായകനും താരങ്ങളും അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയ സൈന പ്ലേയിൽ ചിത്രം സ്ട്രീം ചെയ്യും. ജനുവരിയിൽ തന്നെ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ ചിത്രം എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇത് വീണ്ടും നീളുകയായിരുന്നു. പിന്നീട് പലവട്ടം ഒടിടി പ്ലാറ്റ് ഫോം ഏതെന്ന് സംശയിച്ച് ചില തർക്കങ്ങൾ നിലനിന്നിരുന്നു. പ്രേക്ഷകർ ഏറ്റവും അധികം കാത്തിരിക്കുന്ന ഒടിടി റിലീസുകളിൽ ഒന്നാണ് ചതുരം.

ഇറോട്ടിക് ത്രില്ലർ വിഭാഗത്തിൽ എത്തിയ ചിത്രമായിരുന്നു ചതുരം. സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകിയ ചിത്രത്തിന് നിരവധി വിമർശനങ്ങൾ ഏറ്റ് വാങ്ങേണ്ടി വന്നിരുന്നു. ചിത്രത്തിൽ അതിയായ വയലൻസും സെക്സും നിറഞ്ഞിരിക്കുന്നതിനാലാണ് സെൻസർ ബോർഡ് ചിത്രത്തിന് എ സർട്ടിഫിക്കറ്റ് നൽകിയത്. ഇതിന് പിന്നാലെ ചില വിവാദങ്ങളിലും ചിത്രം പെട്ടിരുന്നു. ഒരു വിഭാഗം ആളുകൾ ചിത്രത്തിനെതിരെയും രംഗത്ത് വന്നിരുന്നു.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Swaswika (@swasikavj)

 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Swaswika (@swasikavj)

Also Read: Christopher Ott Release: മമ്മൂട്ടിയുടെ 'ക്രിസ്റ്റഫർ' ഒടിടിയിലെത്തി; എവിടെ കാണാം?

കഴിഞ്ഞ വർഷം നവംബർ 4 നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ചിത്രത്തിന് തിയേറ്ററുകളിൽ വളരെ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. സിദ്ധാർഥ്‌ ഭരതൻ ആണ് ചിത്രം സംവിധാനം ചെയ്തത്. സ്വാസിക, റോഷൻ മാത്യു, അലൻസിയർ എന്നിവർക്ക് പുറമെ ശാന്തി, ലിയോണ, ഗീതി സംഗീത, നിശാന്ത് സാഗർ, കിച്ചു ടെല്ലസ് എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഗ്രീൻവിച്ച് എന്റർടേയ്ൻമെന്റ്സിന്റെയും യെല്ലോ ബേർഡ് പ്രൊഡക്ഷന്റെയും ബാനറിൽ വിനിതാ അജിത്തും ജോർജ് സാന്തിയാഗോയും ചേർന്നാണ് ചിത്രം നിർമിച്ചത്. സിദ്ധാർഥ് ഭരതനും വിനോയി തോമസും ചേർന്നാണ് സിനിമയ്ക്ക് കഥയും തിരക്കഥയും ഒരുക്കിയത്. പ്രദീഷ് എം വർമ്മയാണ് ക്യാമറ കൈകാര്യം ചെയ്തത്. പ്രശാന്ത് പിള്ളയാണ് സിനിമയ്ക്ക് സംഗീതം നൽകിയിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News