Thangalaan Movie : വേഷപകർച്ചയിലൂടെ വീണ്ടും വിസ്മയം തീർക്കാൻ വിക്രം; ഇത്തവണ പാ രഞ്ജിത്തിനൊപ്പം; തങ്കലാനിൽ പാർവതി തിരുവോത്തും

Chiyaan Vikram Thangalaan Movie തങ്കാലൻ വിക്രത്തിന്റെ 61-ാം ചിത്രമാണ്.

Written by - Jenish Thomas | Last Updated : Oct 23, 2022, 10:19 PM IST
  • പാ രാഞ്ജിത്തും വിക്രമും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് തങ്കലാൻ.
  • ചിയാൻ വിക്രം തന്റെ കരിയറിൽ നായകനായി എത്തുന്ന 61-ാം ചിത്രമാണ് തങ്കലാൻ.
  • ചിത്രത്തിൽ മലയാളി താരങ്ങളായ പാർവതി തിരുവോത്തും മാളവിക മേനോനും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
  • സ്റ്റുഡിയോ ഗ്രീനിന്റെയും നീലം പ്രൊഡക്ഷൻസിന്റെയും ബാനറിൽ കെ.ഇ ജ്ഞാനവേലാണ് ചിത്രം നിർമിക്കുന്നത്.
Thangalaan Movie : വേഷപകർച്ചയിലൂടെ വീണ്ടും വിസ്മയം തീർക്കാൻ വിക്രം; ഇത്തവണ പാ രഞ്ജിത്തിനൊപ്പം; തങ്കലാനിൽ പാർവതി തിരുവോത്തും

ചെന്നൈ : ചിയാൻ വിക്രത്തിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന് പീരിയഡ് സിനിമയ്ക്ക് തങ്കലാൻ എന്നാണ് അണിയറ പ്രവർത്തകർ പേരിട്ടിരിക്കുന്നത്. പാ രാഞ്ജിത്തും വിക്രമും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് തങ്കലാൻ. ചിയാൻ വിക്രം തന്റെ കരിയറിൽ നായകനായി എത്തുന്ന 61-ാം ചിത്രമാണ് തങ്കലാൻ. ചിത്രത്തിൽ മലയാളി താരങ്ങളായ പാർവതി തിരുവോത്തും മാളവിക മേനോനും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. 

സ്റ്റുഡിയോ ഗ്രീനിന്റെയും നീലം പ്രൊഡക്ഷൻസിന്റെയും ബാനറിൽ കെ.ഇ ജ്ഞാനവേലാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ പശുപതി, ഹരികൃഷ്ണൻ അൻപുദുറൈ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്. തമിഴ് പ്രഭയാണ് ചിത്രത്തിന്റെ സഹഎഴുത്ത് നിർവഹിച്ചിരിക്കുന്നത്. 

ALSO READ : 'ഉണ്ണി മുകുന്ദൻ അല്ല മുകുന്ദൻ ഉണ്ണി ആണ്'; വിനീത് ശ്രീനിവാസന്റെ 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്' ട്രെയ്‌ലർ

ജി.വി പ്രകാശാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. എ കിഷോർ കുമാറാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്. എഡിറ്റർ സെൽവ ആർകെ. എസ്എസ് മൂർത്തിയാണ് സിനിമയുടെ കലാ സംവിധായകൻ. സ്റ്റണർ സാം ആക്ഷൻ രംഗങ്ങൾ ഒരുക്കും. പി.ആർ.ഒ ശബരി

കോബ്രയ്ക്കും പൊന്നിയൻ സെൽവനും ശേഷം തമിഴിൽ ഒരുങ്ങുന്ന വിക്രം ചിത്രമാണ് തങ്കാലൻ. അതേസമയം വിക്രം പ്രധാന കഥാപാത്രമായി എത്തിയ പൊന്നിയൻ സെൽവൻ ആഗോളതലത്തിൽ 400 കോടി കളക്ഷൻ സ്വന്തമാക്കി. തമിഴ് നാട്ടിൽ തന്നെ മണിരത്നം ചിത്രം 200 കോടി നേടുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News