Class By A Soldier Movie: വിജയ് യേശുദാസ് നായകനാകുന്നു; ‘ക്ലാസ്സ് - ബൈ എ സോൾജ്യറി‘ലെ ഗാനം റിലീസായി

Uyiraanachan Lyrical Video: ചിത്രത്തിൽ സൈനികനായാണ് വിജയ് യേശുദാസ് എത്തുന്നത്.   

Written by - Zee Malayalam News Desk | Last Updated : Sep 23, 2023, 01:21 PM IST
  • സാബു കുരുവിളയും പ്രകാശ് കുരുവിളയുമാണ് ചിത്രത്തിന്റെ നിർമ്മാണം
  • അനിൽ രാജാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
  • കലാഭവൻ ഷാജോൺ, മീനാക്ഷി, ശ്വേത മേനോൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Class By A Soldier Movie: വിജയ് യേശുദാസ് നായകനാകുന്നു; ‘ക്ലാസ്സ് - ബൈ എ സോൾജ്യറി‘ലെ ഗാനം റിലീസായി

വിജയ് യേശുദാസ്, മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചിന്മയി നായർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ക്ലാസ്സ് - ബൈ എ സോൾജ്യർ'. ചിത്രത്തിലെ ഉയിരാണച്ഛൻ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു. ഗായകനും നടനുമായ വിജയ് യേശുദാസ് ഈ ചിത്രത്തിൽ സൈനിക നായക കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. 

ചിത്രം 'സാഫ്നത്ത് ഫ്നെയാ' ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ സാബു കുരുവിളയും പ്രകാശ് കുരുവിളയും ചേർന്ന് നിർമ്മിച്ചിരിക്കുന്നു. കലാഭവൻ ഷാജോൺ, മീനാക്ഷി, ശ്വേത മേനോൻ, ഡ്രാക്കുള സുധീർ, കലാഭവൻ പ്രജോദ്, ഗായത്രി വിജയലക്ഷ്മി, ഡോ. പ്രമീളാദേവി, വിമൽ രാജ്, ഹരി പത്തനാപുരം, ബ്രിന്റാ ബെന്നി, ജിഫ്‌ന, റോസ് മരിയ, ജെഫ് എസ് കുരുവിള, ഐശ്വര്യ, മരിയ ജെയിംസ്, സജിമോൻ പാറയിൽ, അനുദേവ് കൂത്തുപറമ്പ്, മാധവ് കൃഷ്ണ അടിമാലി, ജയന്തി നരേന്ദ്രനാഥ്, മേഘ ഉത്തമൻ, ലിജോ മധുരവേലി, ധനലക്ഷ്മി തുടങ്ങി പ്രമുഖതാരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു.

ALSO READ: 'കാന്താര 2' ഷൂട്ടിംഗ് തീയതി നിശ്ചയിച്ചു..! സിനിമയുടെ ബജറ്റിനെ കുറിച്ച് ഋഷഭ് ഷെട്ടി പറയുന്നത് ഇങ്ങനെ

ളാക്കാട്ടൂർ എം.ജി.എം ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വൺ ഹുമാനിറ്റീസ് വിദ്യാർത്ഥിനിയായ ചിന്മയി ഈ ചിത്രത്തിലൂടെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായികയായി മാറിയിരിക്കുകയാണ്. സ്‌കൂൾ പശ്ചാത്തലത്തിൽ ഒരുക്കുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയത് അനിൽരാജാണ്. ഛായാഗ്രഹണം ബെന്നി ജോസഫ് നിർവ്വഹിക്കുന്നു. എഡിറ്റർ - മനു ഷാജു, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സുഹാസ് അശോകൻ. കവിപ്രസാദ് ഗോപിനാഥ്, ശ്യാം എനത്ത്, ഡോക്ടർപ്രമീള ദേവി എന്നിവരുടെ വരികൾക്ക് എസ് ആർ സൂരജ് സംഗീതം പകരുന്നു.

 

പ്രൊഡക്ഷൻ കൺട്രോളർ - മൻസൂർ അലി. കല - ത്യാഗു തവന്നൂർ. മേക്കപ്പ് - പ്രദീപ് രംഗൻ. കോസ്റ്റ്യൂം - സുകേഷ് താനൂർ. അസ്സി ഡയറക്ടർ - ഷാൻ അബ്ദുൾ വഹാബ്, അലീഷ ലെസ്സ്‌ലി റോസ്, പി. ജിംഷാർ. ബി ജി എം - ബാലഗോപാൽ. കൊറിയോഗ്രാഫർ - പപ്പു വിഷ്ണു, വിഎഫ്എക്സ് - ജിനേഷ് ശശിധരൻ (മാവറിക്സ് സ്റ്റുഡിയോ). ആക്ഷൻ - ബ്രൂസിലിരാജേഷ്. ഫിനാൻസ് കൺട്രോളർ - അഖിൽ പരക്ക്യാടൻ, ധന്യ അനിൽ. സ്റ്റിൽസ് - പവിൻ തൃപ്രയാർ, പി ആർ ഓ സുനിത സുനിൽ, ഡിസൈനർ - പ്രമേഷ് പ്രഭാകർ. ക്യാമറ അസോസിയേറ്റ് - രതീഷ് രവി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News