സത്യജിത് റെയും രബീന്ദ്രനാഥ് ടാഗോറും ബംഗാളിൽ ജനിച്ചില്ലയിരുന്നെങ്കിൽ? തന്റെ ഇഷ്ടപ്പെട്ട സംവിധായകന്റെ ചിത്രമായ 'പതേർ പാഞ്ചാലി'യിലെ അപ്പു എന്ന കഥാപാത്രം വെറും തിരശീലയിൽ ഉള്ളതല്ല. തന്റെ സ്വന്തം ജീവിതമാണ് അപ്പു എന്ന് പ്രധാന കഥാപാത്രത്തിന് തോന്നുമ്പോൾ അത് തോന്നൽ മാത്രമാണോ? തന്റെ ജീവിതത്തിൽ സംഭവിച്ചതെല്ലാം കൂട്ടിവായിക്കുമ്പോൾ അത് സത്യം തന്നെയല്ലേ. ഇനി ഒരുപക്ഷേ ഇത് തന്നെയാണോ സത്യജിത് റേ?
ഒരു ഡോക്യുമെന്ററി സംവിധായികയോട് തന്റെ ജീവിതം പറയുമ്പോൾ സത്യജിത് റേ എന്ന സംവിധായകൻ തന്നെ എത്രമാത്രം സിനിമയും ജീവിതവും പഠിപ്പിച്ചിട്ടുണ്ട് എന്ന് അദ്ദേഹം ഓരോ ദീർഘശ്വാസത്തിലും പറയുന്നുണ്ട്. പതേർ പഞ്ചാലിയിലെ 'അപ്പു' എന്ന കഥാപാത്രത്തിന് എന്തെല്ലാമാണോ സംഭവിച്ചത് അതെല്ലാം തന്നെ തന്റെ ജീവിതത്തിൽ ഒരു മാറ്റവുമില്ലാതെ സംഭവിക്കുന്നു. അധികമായ ആരാധന കൊണ്ട് മാത്രമുള്ള തോന്നലാണോ ഇത്? ഒരു പക്ഷെ അതുകൊണ്ടാവാം സത്യജിത് റെയ്ക്കായി ഒരു കത്ത് എഴുതുകയും ചെയ്തത്. എന്നാൽ ആ കത്ത് എന്തുകൊണ്ട് അയച്ചില്ല? ഉള്ളിൽ ഒതുക്കുകയായിരിക്കും എല്ലാം.
ALSO READ: IFFK 2022: പ്രതാപ് പോത്തന് ശ്രദ്ധാഞ്ജലി; ചലച്ചിത്ര മേളയിൽ 'കാഫിർ' പ്രദർശിപ്പിക്കും
തന്റെ ആരാധന കഥാപാത്രത്തിന്റെ വീട് തന്റെ ജന്മസ്ഥലത്തിന്റെ തൊട്ട് അടുത്തായിട്ട് പോലും ഇതുവരെ അവിടേയ്ക്ക് പോകാൻ തോന്നിയിട്ടില്ല. കൗതുകത്തോടെ ഡോക്യുമെന്ററി സംവിധായിക ഞെട്ടികൊണ്ട് എന്തുകൊണ്ട് പോയില്ല എന്ന ചോദ്യത്തിന് ഒരു ചെറു ചിരിയോടെ പറയുന്ന വാചകം ഇന്നത്തെ സമൂഹത്തിന് കൂടി വേണ്ടിയല്ലേ. 'ഞാൻ അദ്ദേഹത്തിന്റെ സിനിമകൾ മാത്രമാണ് ആരാധിച്ചത്. അതിന് വേണ്ടി ജന്മസ്ഥലത്തേക്ക് പോകണമെന്നുണ്ടോ?' മ്യൂസിക്കിലൂടെ കഥ പറയുന്ന ചിത്രത്തിന് അതിന്റെതായ മധുരമുണ്ട്. 'ഡീപ് ഫോക്കസ്' എന്ന പുസ്തകത്തിലെ വരികൾ ഓരോന്നായി വായിക്കുമ്പോൾ അറിയാതെ പോലും അല്ലാതെ അദ്ദേഹത്തിന്റെ സിനിമകൾ മനസ്സിലേക്ക് ഓടിയെത്തും. തീർത്തും ഒരു വലിയ ട്രിബ്യുട് ഒരുക്കിയിരിക്കുകയാണ് ചിത്രം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...