അന്തരിച്ച നടൻ പ്രതാപ് പോത്തന് രാജ്യാന്തര മേളയിൽ ഇന്ന് ആദരമൊരുക്കും. വിനോദ് കരിക്കോട് സംവിധാനം ചെയ്ത കാഫിർ എന്ന ചിത്രം പ്രദർശിപ്പിക്കും. ഉച്ചക്ക് 12ന് കലാഭവനിലാണ് പ്രദർശനം നടക്കുക. കാൽ നൂറ്റാണ്ടിന് ശേഷം പ്രതാപ് പോത്തൻ നായക കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് കാഫിർ. താടിയുള്ളവരെ ഭയപ്പെടുന്ന രഘു എന്ന ഗൃഹനാഥന്റെ കഥയാണ് ചിത്രം. സാമൂഹിക ബന്ധമില്ലാതെ ജീവിക്കുന്ന ഒരു മധ്യവസ്കൻ, താടിയുള്ളവരോട് ഇയാൾ ദേഷ്യവും വെറുപ്പും പ്രകടിപ്പിക്കുന്നതിലൂടെയാണ് ചിത്രം വികസിക്കുന്നത്. താടി വെച്ച് നടക്കുന്നവരെല്ലാം ബോംബ് വെക്കുന്നവരാണെന്ന ചിന്താഗതിയുള്ള രഘുവിന്റെ ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങളാണ് ചിത്രം ചർച്ചചെയ്യുന്നത്.
ചിത്രം പ്രദർശിപ്പിക്കുന്നതിന് മുൻപായി ഇ.പി രാജഗോപാൽ എഡിറ്റ് ചെയ്ത 'ഋതുഭേദങ്ങളിലൂടെ പ്രതാപ് പോത്തൻ' എന്ന പുസ്‌തകത്തിന്റെ പ്രകാശനം ഉണ്ടാകും. പ്രതാപ് പോത്തന്റെ മകൾ കേയ ചടങ്ങിൽ പങ്കെടുക്കും.
സ്പാനിഷ് നിയമം തിരുത്തിയെഴുതിച്ച പ്രിസൺ 77 ശനിയാഴ്ച പ്രദർശിപ്പിക്കും
1977 ൽ ബാഴ്സലോണയിലെ ജയിലിൽ നടന്ന സംഘർഷങ്ങൾ പ്രമേയമാക്കി കൊണ്ട് സ്‌പാനിഷ് സംവിധായകൻ ആൽബർട്ടോ റോഡ്രിഗസ് ഒരുക്കിയ ത്രില്ലർ ചിത്രമാണ് പ്രിസൺ 77. ചിത്രത്തിന്റെ ആദ്യ പ്രദർശനം ശനിയാഴ്ച നടക്കും. മണി ഹെയ്സ്റ്റ് എന്ന പരമ്പരയിലെ റിയോയെ അവതരിപ്പിച്ച മിഗ്വൽ ഹെറാൻ ആണ് പ്രിസൺ 77ലെ നായകൻ. ചിത്രം മേളയിലെ ലോക സിനിമാ വിഭാഗത്തിലാണ് പ്രദർശിപ്പിക്കുന്നത്. നിശാഗന്ധിയിൽ വൈകുന്നേരം ആറിനാണ് പ്രിസൺ 77ന്റെ പ്രദർശനം.
Also Read: Tori and Lokita Movie Review: പവിത്രമാണ് ടോറിയുടെയും ലോകിതയുടെയും ബന്ധം; ടോറി ആൻഡ് ലോകിത റിവ്യൂ
ചെയ്യാത്ത കുറ്റത്തിന് ജയിലിലായ യുവാവ് നീതിരാഹിത്യത്തിന്റെ പേരിൽ നടത്തുന്ന പ്രതികരണവും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം. ജയിലിലെ കലാപത്തിന്റെ പശ്ചാത്തലത്തിൽ പിന്നീട് സ്പെയിനിലെ ജയിൽ നിയമങ്ങൾ പരിഷ്കരിച്ചിരുന്നു. ബോക്സോഫീസിൽ മികച്ച വിജയം ചിത്രം നേടിയിരുന്നു. ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനമാണ് മേളയിലേത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...