Delhi Crime: ഡിസിപി വർധിക ചതുർവേദി ബാക്ക്, ഡൽഹി ക്രൈം സീസൺ-2 സ്ട്രീമിങ്ങ് ആരംഭിച്ചു

ബോളിവുഡ് താരം ഷെഫാലി ഷാ ഡിസിപി വർധിക ചതുർവേദി എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ അവതരിപ്പിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Aug 26, 2022, 01:33 PM IST
  • ബോളിവുഡ് താരം ഷെഫാലി ഷാ ഡിസിപി വർധിക ചതുർവേദി എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ അവതരിപ്പിക്കുന്നത്.
  • ആദ്യ സീസൺ 2019-ലാണ് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്
  • ആദ്യത്തെ സീസണിൽ നിർഭയ കേസായിരുന്നു റഫറൻസ്
Delhi Crime: ഡിസിപി വർധിക ചതുർവേദി ബാക്ക്, ഡൽഹി ക്രൈം സീസൺ-2 സ്ട്രീമിങ്ങ് ആരംഭിച്ചു

ആരാധകരുടെ ജനപ്രിയ വെബ് സീരിസുകളിൽ ഒന്നായി മാറി ഡൽഹി ക്രൈമിൻറെ സീസൺ-2 നെറ്റ്ഫ്ലിക്സിലെത്തി. നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ ഉള്ള ആർക്കും സീരിസ് ഇപ്പോൾ മുതൽ കണ്ട് തുടങ്ങാം.

ബോളിവുഡ് താരം ഷെഫാലി ഷാ ഡിസിപി വർധിക ചതുർവേദി എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ യശശ്വനി, രാജേഷ് തായ്ലംഗ്, മൃദുൽ ശർമ, ജെയ്തി കേര, ആദിൽ ഹുസൈൻ, വിനോദ് ശരാവത്ത് എന്നിവരും സീസൺ-ൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Also Read: Varisu Movie: 'ലീക്കായ രം​ഗങ്ങൾ ഷെയർ ചെയ്യരുതെന്ന് അഭ്യർഥിക്കുന്നു'; വാരിസ് നിർമ്മാതാവിന്റെ ട്വീറ്റ്

റിച്ചി മേഹത സംവിധാന ചെയ്ത പരമ്പരയുടെ ആദ്യ സീസൺ 2019-ലാണ് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്. ഇതിന് മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു ലഭിച്ചത്. തുടർന്നാണ് ഇപ്പോൾ രണ്ടാം സീസൺ പ്രദർശനത്തിന് എത്തിയത്. രണ്ടാം സീസൺ സംവിധാനം ചെയ്യുന്നത്  രാജേഷ് മപുസ്‌കറും തനൂജ് ചോപ്രയും ചേർന്നാണ്.

ആദ്യത്തെ സീസണിൽ നിർഭയ കേസായിരുന്നു റഫറൻസ് എങ്കിൽ ഇത്തവണ അത് കൊലപാതക പരമ്പരയുടെ ചുരുളഴിക്കാൻ നടത്തുന്ന വർധികയുടെ അന്വേഷണമാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News