മാവേലിക്കൊപ്പം ഇത്തവണ ജിന്നും, കൂടെ ജാസി ഗിഫ്റ്റും; ധ്യാന്‍ ശ്രീനിവാസൻ ചിത്രം ബുള്ളറ്റ് ഡയറീസ് ടീമിന്റെ കിടിലന്‍ ഓണപ്പാട്ട്

ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന ബുള്ളറ്റ് ഡയറീസ് എന്ന ചിത്രം ഒരുക്കുന്നത് B3M ക്രിയേഷന്‍സ് ആണ്. 

Written by - Zee Malayalam News Desk | Last Updated : Sep 2, 2022, 09:15 PM IST
  • ഓണത്തിന് കേരളത്തിലേക്ക് വരുന്ന മാവേലിയുടെ ഒരുക്കവും കൂട്ടിന് ഇത്തവണ ജിന്നും എത്തുന്നതാണ് മ്യൂസിക് ആല്‍ബത്തിന്റെ തീം.
  • B3M ക്രിയേഷന്‍സിന്റെ ബാനറിലാണ് വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്.
  • നോബിനും ഇംതിയാസ് അബൂബക്കറും ചേര്‍ന്ന് കോണ്‍സപ്റ്റ് തയ്യാറാക്കിയ ഈ വ്യത്യസ്ത മ്യൂസിക് വീഡിയോ സംവിധാനം ചെയ്തത് ഇംതിയാസ് അബൂബക്കർ തന്നെയാണ്.
മാവേലിക്കൊപ്പം ഇത്തവണ ജിന്നും,  കൂടെ ജാസി ഗിഫ്റ്റും; ധ്യാന്‍ ശ്രീനിവാസൻ ചിത്രം ബുള്ളറ്റ് ഡയറീസ് ടീമിന്റെ കിടിലന്‍ ഓണപ്പാട്ട്

കൊച്ചി:  ഓണത്തിന് കിടിലനൊരു ഓണപ്പാട്ട് ആശംസകളുമായി ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന ബുള്ളറ്റ് ഡയറീസ് സിനിമയുടെ ടീം. ഓണം വിത്ത് ജിന്ന് എന്ന് പേരിട്ടിരിക്കുന്ന ഓണപ്പാട്ട് ആലപിച്ചിരിക്കുന്നത് ജാസി ഗിഫ്റ്റും ഗോകുലും ചേര്‍ന്നാണ്. ഓണത്തിന് കേരളത്തിലേക്ക് വരുന്ന മാവേലിയുടെ ഒരുക്കവും കൂട്ടിന് ഇത്തവണ ജിന്നും എത്തുന്നതാണ് മ്യൂസിക് ആല്‍ബത്തിന്റെ തീം. B3M ക്രിയേഷന്‍സിന്റെ ബാനറിലാണ് വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്. 

നോബിനും ഇംതിയാസ് അബൂബക്കറും ചേര്‍ന്ന് കോണ്‍സപ്റ്റ് തയ്യാറാക്കിയ ഈ വ്യത്യസ്ത മ്യൂസിക് വീഡിയോ സംവിധാനം ചെയ്തത് ഇംതിയാസ് അബൂബക്കർ തന്നെയാണ്. നോബിന്‍ മാത്യുവാണ് സംഗീത സംവിധാനം. അഖിലാണ് നാദസ്വരവും ഓടക്കുഴലും വായിച്ചിരിക്കുന്നത്. എഡിറ്റര്‍ സുനിഷ് സെബാസ്റ്റ്യന്‍. ഡി.ഒ.പി ഫൈസല്‍ അലി, കോസ്റ്റ്യൂം  ജോ മോന്‍,  ആര്‍ട് രാഖില്‍. മേക്കപ്പ് ജയകുമാര്‍.

ALSO READ : Aanandam Paramanandam Movie : പൊട്ടിച്ചിരിപ്പിക്കാൻ ഷാഫി വീണ്ടുമെത്തുന്നു; ഒപ്പം ഇന്ദ്രൻസും ഷറഫുദ്ദീനും; 'ആനന്ദം പരമാനന്ദം' ഫസ്റ്റ്ലുക്ക്

ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന ബുള്ളറ്റ് ഡയറീസ് എന്ന ചിത്രം ഒരുക്കുന്നത് B3M ക്രിയേഷന്‍സ് ആണ്. ധ്യാന്‍ ശ്രീനിവാസനും പ്രയാഗാ മാര്‍ട്ടിനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബുള്ളറ്റ് ഡയറീസ്' സന്തോഷ് മണ്ടൂര്‍ ആണ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. ഷാന്‍ റഹ്‌മാനാണ് ചിത്രത്തിന്റെ  സംഗീത സംവിധാനം. 

ഫൈസല്‍ അലിയാണ് ഛായാഗ്രാഹകന്‍, എഡിറ്റര്‍- രഞ്ജന്‍ എബ്രാഹം, പ്രൊഡക്ഷന്‍ ഡിസൈനര്‍- അനില്‍ അങ്കമാലി, കല- അജയന്‍ മങ്ങാട്, മേക്കപ്പ്- രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം- സമീറ സനീഷ്, സ്റ്റില്‍സ്- പരസ്യകല- യെല്ലോ ടൂത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഷിബിന്‍ കൃഷ്ണ, ഉബൈനി യൂസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സഫീര്‍ കാരന്തൂര്‍. പ്രൊജക്ട് ഡിസൈന്‍ അനില്‍ അങ്കമാലി.  പി.ആര്‍.ഒ വാഴൂർ ജോസ്, ആതിര ദില്‍ജിത്ത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News