DNA Movie: സസ്പെൻസ് ക്രൈം ത്രില്ലർ ചിത്രം 'ഡിഎൻഎ' ഉടനെത്തും; ട്രെയിലർ

നഖക്ഷതങ്ങൾ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറുകയും പിന്നീട് നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടംനേടുകയും ചെയ്ത സലീമ അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Jun 10, 2024, 11:16 PM IST
  • സസ്പെൻസ് ക്രൈം ത്രില്ലർ ചിത്രം ഉടൻ തന്നെ തിയേറ്ററുകളിൽ എത്തും.
  • ചിത്രത്തിലെ ക്യാരക്ടർ പോസ്റ്ററുകൾ നേരത്തെ പുറത്തിറങ്ങിയിരുന്നു.
DNA Movie: സസ്പെൻസ് ക്രൈം ത്രില്ലർ ചിത്രം 'ഡിഎൻഎ' ഉടനെത്തും; ട്രെയിലർ

ടി.എസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡി.എൻ.എ എന്ന ചിത്രത്തിൻ്റെ ട്രെയിലർ പുറത്തുവിട്ടു. 1 മിനിറ്റ് 53 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലർ ഉദ്വേ​ഗം ജനിപ്പിക്കുന്നതാണ്. സസ്പെൻസ് ക്രൈം ത്രില്ലർ ചിത്രം ഉടൻ തന്നെ തിയേറ്ററുകളിൽ എത്തും. ചിത്രത്തിലെ ക്യാരക്ടർ പോസ്റ്ററുകൾ നേരത്തെ പുറത്തിറങ്ങിയിരുന്നു. യുവ നടൻ അഷ്കർ സൗദാൻ നായകനാകുന്ന ചിത്രത്തിൽ മലയാളത്തിലെ മികച്ച അഭിനേതാക്കളും എത്തുന്നു.

ഹരിഹരൻ സംവിധാനം ചെയ്ത് ഏറെ ശ്രദ്ധേയമായ നഖക്ഷതങ്ങൾ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറുകയും പിന്നീട് നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടംനേടുകയും ചെയ്ത സലീമ വലിയൊരു ഇടവേളക്കുശേഷം ഒരു മലയാള സിനിമയിൽ അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തിലെ പാട്ടി എന്ന കഥാപാത്രത്തെയാണ് സലീമ അവതരിപ്പിക്കുന്നത്. ശക്തമായ ഒരു ക്യാരക്ടർ റോളാണ് സലീമയുടെ പാട്ടി. ഇടവേള ബാബുവിൻ്റെ ഈനാശുവാണ് മറ്റൊരു കഥാപാത്രം. ആനപ്രേമിയും ആനയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുമായി നടക്കുന്ന ഒരു ഹ്യൂമർ പരിവേഷത്തോട അവതരിപ്പിക്കുന്ന കഥാപാത്രമാണിത്.

 

ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ നാസറാണ് ചിത്രം നിർമിക്കുന്നത്. എ.കെ സന്തോഷിൻ്റെ തിരക്കഥയിൽ പൂർണ്ണമായും, ഇൻവസ്റ്റിഗേറ്റീവ്- ആക്ഷൻ- ജോണറിലുള്ള ഈ ചിത്രത്തിൽ മലയാള ചലച്ചിത്ര രം​ഗത്തെ പ്രശസ്ത പിന്നണി പ്രവർത്തകരും അണിനിരക്കുന്നു. 

രൺജി പണിക്കർ, ഇർഷാദ്, രവീന്ദ്രൻ, ഹന്നാ റെജി കോശി, ഇനിയ, ഗൗരിനന്ദ, സ്വാസിക, സീത, സജ്നാ, അഞ്ജലി അമീർ, സുധീർ, കോട്ടയം നസീർ, പത്മരാജ് രതീഷ്, സെന്തിൽ കൃഷ്ണ, കൈലാഷ്, കുഞ്ചൻ, രാജാ സാഹിബ്, മജീദ്, ബാദുഷ, ജോൺ കൈപ്പള്ളിൽ, രഞ്ജു ചാലക്കുടി, രാഹുൽ, രവി വെങ്കിട്ടരാമൻ, ശിവൻ ശ്രീനിവാസൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.

ഛായാഗ്രഹണം: രവിചന്ദ്രന്‍, എഡിറ്റർ: ജോൺ കുട്ടി. കലാസംവിധാനം: ശ്യാം കാർത്തികേയൻ, പ്രൊഡക്ഷൻ ഇൻചാർജ്: റിനി അനിൽ കുമാർ, 
പ്രശസ്ത നടി സുകന്യയാണ് ഗാനരചയിതാവ്. സംഗീതം: ശരത്, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനിൽ മേടയിൽ,  പശ്ചാത്തലസംഗീതം: പ്രകാശ് അലക്‌സ്, സംഘട്ടനം: സ്റ്റണ്ട് സിൽവ, കനൽ കണ്ണൻ, പഴനി രാജ്, റൺ രവി, നൃത്തസംവിധാനം: രാകേഷ് പട്ടേൽ (മുംബൈ), വസ്ത്രാലങ്കാരം: നാഗരാജ്.

അസോസിയേറ്റ് ഡയറക്ടര്‍: വൈശാഖ് നന്ദിലത്തില്‍, അസിസ്റ്റന്റ്‌ ഡയറക്ടര്‍മാര്‍: സ്വപ്ന മോഹൻ, ഷംനാദ് കലഞ്ഞൂർ, വിമൽ കുമാർ എം.വി, സജാദ് കൊടുങ്ങല്ലൂർ, ടോജി ഫ്രാൻസിസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ജസ്റ്റിൻ കൊല്ലം, പ്രൊഡക്ഷൻ കൺട്രോളർ - അനീഷ് പെരുമ്പിലാവ്. ജൂൺ പതിനാലിന് ചിത്രം സെഞ്ച്വറി ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു. പിആർഒ- വാഴൂർ ജോസ്. ഫോട്ടോ- ശാലു പേയാട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News