Sumathi Valavu Movie: സുമതി വളവിന്റെ ഓൾ ഇന്ത്യാ വിതരണാവകാശം ഡ്രീം ബിഗ് ഫിലിംസ് കരസ്ഥമാക്കി

തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം ഹൊറർ കോമഡി ഗണത്തിലാണ് അണിയറയിൽ ഒരുങ്ങുന്നത്. വലിയ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനുകൾ പാലക്കാട്, മൂന്നാർ, കുമളി, കമ്പം, തേനി, വട്ടവട തുടങ്ങിയവയാണ്. 

Written by - Zee Malayalam News Desk | Last Updated : Jun 11, 2024, 09:11 PM IST
  • വാട്ടർമാൻ ഫിലിംസിന്റെ ബാനറിൽ ശ്രീ മുരളി കുന്നുംപുറത്ത് നിർമ്മിക്കുന്ന സുമതി വളവിന്റെ ടൈറ്റിൽ റിലീസ് പ്രൗഢ ഗംഭീരമായ ചടങ്ങിലാണ് കൊച്ചിയിൽ നേരത്തെ നടന്നത്.
  • ഈ വർഷം ആഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ അർജുൻ അശോകൻ, മാളവിക മനോജ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്നു.
Sumathi Valavu Movie: സുമതി വളവിന്റെ ഓൾ ഇന്ത്യാ വിതരണാവകാശം ഡ്രീം ബിഗ് ഫിലിംസ് കരസ്ഥമാക്കി

മാളികപ്പുറം ടീം വീണ്ടും ഒരുമിക്കുന്ന സുമതി വളവിന്റെ ഓൾ ഇന്ത്യ വിതരണാവകാശം ഡ്രീം ബിഗ് ഫിലിംസ് സ്വന്തമാക്കി. ജയ്ലർ, ജവാൻ, ലിയോ, പൊന്നിയിൻ സെൽവൻ 2, മഞ്ഞുമ്മല്‍ ബോയ്സ് തുടങ്ങി വമ്പൻ ഹിറ്റ് ചിത്രങ്ങൾ തിയേറ്ററിൽ എത്തിച്ച ഡ്രീം ബിഗ് ഫിലിംസ് 2024 ക്രിസ്മസ് റിലീസായാണ് സുമതി വളവ് തിയേറ്ററിൽ എത്തിക്കുന്നത്. 2022 ക്രിസ്തുമസ് റിലീസായെത്തി വമ്പൻ ഹിറ്റായ മാളികപ്പുറത്തിന്റെ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രത്തിനു വേണ്ടി വളരെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. 

തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം ഹൊറർ കോമഡി ഗണത്തിലാണ് അണിയറയിൽ ഒരുങ്ങുന്നത്. വലിയ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനുകൾ പാലക്കാട്, മൂന്നാർ, കുമളി, കമ്പം, തേനി, വട്ടവട തുടങ്ങിയവയാണ്. വാട്ടർമാൻ ഫിലിംസിന്റെ ബാനറിൽ ശ്രീ മുരളി കുന്നുംപുറത്ത് നിർമ്മിക്കുന്ന സുമതി വളവിന്റെ ടൈറ്റിൽ റിലീസ് പ്രൗഢ ഗംഭീരമായ ചടങ്ങിലാണ് കൊച്ചിയിൽ നേരത്തെ നടന്നത്.

ALSO READ: കാഷ്വൽ ലുക്കിൽ അഖില; ചിത്രങ്ങൾ കാണാം 

ഈ വർഷം ആഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ അർജുൻ അശോകൻ, മാളവിക മനോജ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്നു. മാളികപ്പുറം എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിന്റെ സംവിധായകൻ വിഷ്ണു ശശിശങ്കർ, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, സംഗീത സംവിധായകൻ രഞ്ജിൻരാജ് എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ശ്യാം മോഹൻ, സജിൻ ഗോപു, ലാൽ, സൈജു കുറുപ്പ്, ജയകൃഷ്ണൻ, ദേവനന്ദ, ശ്രീപത്, നിരഞ്ജൻ മണിയൻപിള്ള രാജു, ഗോപിക, ജീൻ പോൾ എന്നിവരോടൊപ്പം മറ്റനേകം  പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. ദിനേശ് പുരുഷോത്തമൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ഷെഫീക് മുഹമ്മദ്‌ അലി ആണ്. സൗണ്ട് ഡിസൈനർ :എം ആർ രാജാകൃഷ്ണൻ, ആർട്ട്‌ :അജയ് മാങ്ങാട്, കോസ്റ്റ്യൂം :സുജിത് മട്ടന്നൂർ, മേക്കപ്പ് :ജിത്തു പയ്യന്നൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബിനു. ജി. നായർ, സ്റ്റിൽസ് : രാഹുൽ തങ്കച്ചൻ, ടൈറ്റിൽ ഡിസൈൻ : ശരത് വിനു, പി ആർ ഓ: പ്രതീഷ് ശേഖർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News