'അമ്മയ്ക്ക് എന്‍റെ പിറന്നാള്‍ ആശംസകള്‍'; മാതാ അമൃതാനന്ദമയിയ്ക്ക് ആശംസകളുമായി മോഹന്‍ലാല്‍

'ഒരു ലോകം ഒരു പ്രാര്‍ത്ഥന' എന്ന സന്ദേശവുമായാണ് ഇന്ന് മാതാ അമൃതാനന്ദമയിയുടെ പിറന്നാള്‍ ഇന്ന് ആചരിക്കുന്നത്.

Written by - Sneha Aniyan | Last Updated : Sep 27, 2020, 01:19 PM IST
  • 67 ബ്രഹ്മചാരിമാരും ബ്രഹ്മചാരിണിമാരും പങ്കെടുത്ത വിശ്വശാന്തി ഹോമം രാവിലെ 6ന് മഠത്തില്‍ നടന്നു.
  • മാതാ അമൃതാനന്ദമയിയുടെ എല്ലാ പിറന്നാളിനും മുടങ്ങാതെ ആശംസകള്‍ നേരുന്ന ഒരാളാണ് മോഹന്‍ലാല്‍.
'അമ്മയ്ക്ക് എന്‍റെ പിറന്നാള്‍ ആശംസകള്‍'; മാതാ അമൃതാനന്ദമയിയ്ക്ക് ആശംസകളുമായി മോഹന്‍ലാല്‍

Kollam (അമൃതപുരി): അറുപത്തിയേഴാ൦ പിറന്നാള്‍ ആഘോഷിക്കുന്ന മാതാ അമൃതാനന്ദമയി(Mata Amritanandamayi)യ്ക്ക് ആശംസകളുമായി ചലച്ചിത്ര താരം മോഹന്‍ലാല്‍. 'അമ്മയ്ക്ക് എന്റെ പിറന്നാള്‍ ആശംസകള്‍' എന്ന കുറിപ്പിലൂടെയാണ് മോഹന്‍ലാല്‍ മാതാ അമൃതാനന്ദമയിയ്ക്ക് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.  

Oommen Chnady@50: ചോദ്യം ചോദിച്ച് മോഹൻലാൽ, വിയോജിപ്പ് അറിയിച്ച് മമ്മൂട്ടി

മാതാ അമൃതാനന്ദമയിയുടെ ചിത്രം ആലേഖനം ചെയ്ത ഒരു ഫ്രേമാണ് മോഹന്‍ലാല്‍ (Mohanlal) പിറന്നാള്‍ ആശംസകള്‍ക്കൊപ്പം പങ്കുവച്ചിരിക്കുന്നത്. മാതാ അമൃതാനന്ദമയിയുടെ എല്ലാ പിറന്നാളിനും മുടങ്ങാതെ ആശംസകള്‍ നേരുന്ന ഒരാളാണ് മോഹന്‍ലാല്‍. പലപ്പോഴും മഠത്തില്‍ നേരിട്ടെത്തി സന്ദര്‍ശനവും നടത്താറുണ്ട്‌.

അത്ര മോശമല്ല: മോഹന്‍ലാലിനൊപ്പമുള്ള പഴയകാല ചിത്രം പങ്കുവച്ച് വിദ്യാബാലന്‍

'ഒരു ലോകം ഒരു പ്രാര്‍ത്ഥന' എന്ന സന്ദേശവുമായാണ് ഇന്ന് മാതാ അമൃതാനന്ദമയിയുടെ പിറന്നാള്‍ ഇന്ന് ആചരിക്കുന്നത്. COVID 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയാണ് ഇന്ന് പിറന്നാള്‍ ആഘോഷിക്കുക. എന്നാല്‍, പൂജാ-പ്രാര്‍ത്ഥന ചടങ്ങുകള്‍ പതിവ് പോലെ നടന്നു.

193 രാജ്യങ്ങളില്‍ നിന്നുള്ള അമ്മയുടെ അനുയായികള്‍ പ്രാര്‍ത്ഥനകളില്‍ മുഴുകുമെന്ന് മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃത സ്വരൂപാനന്ദപുരി പറഞ്ഞു.  67 ബ്രഹ്മചാരിമാരും ബ്രഹ്മചാരിണിമാരും പങ്കെടുത്ത വിശ്വശാന്തി ഹോമം രാവിലെ 6ന് മഠത്തില്‍ നടന്നു.

പ്രധാനമന്ത്രിയ്ക്ക് ആയുരാരോഗ്യം നേർന്ന് മോഹൻലാൽ

കൊറോണ വൈറസ് (Corona Virus) വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് അഞ്ച് മുതല്‍ മഠത്തില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. അതേസമയം, നീണ്ട ആറു മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ചിത്രീകരണ തിരക്കുകളിലേക്ക് മടങ്ങുകയാണ് മോഹന്‍ലാല്‍. 

COVID 19 പരിശോധന പൂര്‍ത്തിയായി, Drishyam 2 ചിത്രീകരണത്തിന് ഇന്ന് തുടക്കം

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 2 (Drishyam 2) ന്‍റെ ചിത്രീകരണത്തിനു കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോഹന്‍ലാല്‍ ജോയിന്‍ ചെയ്തത്. കൊറോണ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാണ് ചിത്രീകരണം പുരോഗമിക്കുന്നത്. ഇതിനു മുന്പായി താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും കൊറോണ പരിശോധന നടത്തിയിരുന്നു.

More Stories

Trending News