Dulquer Salmaan Ban : ദുൽഖറിനെതിരെ ഫിയോക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കി

Dulquer Ban by feuok സല്യൂട്ട് ജനുവരി 14ന് തിയറ്റററുകളിൽ റിലീസ് ചെയ്യാമെന്നായിരുന്നു ധാരണ. എന്നാൽ അത് ലംഘിച്ച് ചിത്രം നേരിട്ട് ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവിലൂടെ മാർച്ച് 18ന് റിലീസ് ചെയ്യുകയായിരുന്നു.

Written by - Zee Malayalam News Desk | Edited by - Jenish Thomas | Last Updated : Mar 31, 2022, 03:12 PM IST
  • വ്യവസ്ഥ ലംഘിച്ച് സല്യൂട്ട് സിനിമ ഒടിടിക്ക് നൽകിയതിനാണ് തിയറ്ററുകളുടെ സംയുക്ത സംഘടന വിലക്കേർപ്പെടുത്തിയിരുന്നത്.
  • സല്യൂട്ട് ഒടിടി റിലീസ് ചെയ്ത സാഹചര്യം സംഘടനയെ താരവും നിർമാണ കമ്പനിയും വ്യക്തമാക്കിയതിനെ പിന്നാലെയാണ് നടപടി.
  • സല്യൂട്ട് ആദ്യം തിയറ്ററുകളിൽ പ്രദർശനം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.
  • എന്നാൽ മൂന്നാം കോവിഡ് തരംഗത്തെ തുടർന്ന് ആ തീരുമാനം മാറ്റം ഉണ്ടാകുകയും ചെയ്തുയെന്ന് വേഫാറെർ ഫിലിംസ് ഫിയോക്കിന് വിശദീകരണം നൽകി.
Dulquer Salmaan Ban : ദുൽഖറിനെതിരെ ഫിയോക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കി

കൊച്ചി : സല്യൂട്ട് സിനിമ ഒടിടി പ്ലാറ്റ്ഫോമിൽ നേരിട്ട് റിലീസ് ചെയ്തതിനെ തുടർന്ന് നടൻ ദുൽഖർ സൽമാനും താരത്തിന്റെ ചലച്ചിത്ര നിർമാണ കമ്പനിയുമായ വേഫാറെർ ഫിലിംസിനുമേർപ്പെടുത്തിയ വിലക്ക് പിൻവലിച്ച് ഫിയോക്ക്. വ്യവസ്ഥ ലംഘിച്ച് സല്യൂട്ട് സിനിമ ഒടിടിക്ക് നൽകിയതിനാണ് തിയറ്ററുകളുടെ സംയുക്ത സംഘടന വിലക്കേർപ്പെടുത്തിയിരുന്നത്.

സല്യൂട്ട് ഒടിടി റിലീസ് ചെയ്ത സാഹചര്യം സംഘടനയെ താരവും നിർമാണ കമ്പനിയും വ്യക്തമാക്കിയതിനെ പിന്നാലെയാണ് നടപടി. സല്യൂട്ട് ആദ്യം തിയറ്ററുകളിൽ പ്രദർശനം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ മൂന്നാം കോവിഡ് തരംഗത്തെ തുടർന്ന് ആ തീരുമാനം മാറ്റം ഉണ്ടാകുകയും ചെയ്തുയെന്ന് വേഫാറെർ ഫിലിംസ് ഫിയോക്കിന് വിശദീകരണം നൽകി.

ALSO READ : Archana 31 Not Out Amazom Prime : അർച്ചന 31 നോട്ട് ഔട്ട് ഇനി ആമസോൺ പ്രൈമിലും

സല്യൂട്ട് ജനുവരി 14ന് തിയറ്റററുകളിൽ റിലീസ് ചെയ്യാമെന്നായിരുന്നു ധാരണ. എന്നാൽ അത് ലംഘിച്ച് ചിത്രം നേരിട്ട് ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവിലൂടെ മാർച്ച് 18ന് റിലീസ് ചെയ്യുകയായിരുന്നു. തിയറ്റർ റിലീസ് വാഗ്ദാനം ചെയ്ത് നടൻ ദുൽഖർ ഉടമകളെ വഞ്ചിക്കുകയായിരുന്നുയെന്ന് ഫിയോക് ആരോപിച്ചിരുന്നത്. 

ഇതെ തുടർന്ന് നടന്റെ ചിത്രവും വേഫാറർ ഫിലിംസ് നിർമിക്കുന്ന സിനിമകളും തിയറ്ററുകളിൽ പ്രദർശിപ്പിക്കുകയില്ല എന്ന സംയുക്ത തിയറ്റർ സംഘടന നിലപാടെടുത്തു. അതിന് ശേഷം നടൻ നൽകിയ വിശദീകരണത്തിന് പിന്നാലെയാണ് വിലക്ക് മാറ്റാൻ ഫിയോക് തീരുമാനിച്ചത്. 

ALSO READ : Puzhu Movie OTT Release Date : ആമസോണിന്റെ വിഷു റിലീസുകൾ പൊളിക്കാൻ പുഴു സിനിമയുമായി സോണി ലിവ് എത്തിയേക്കും

റോഷൻ ആൻഡ്രൂസാണ് സല്യൂട്ട് സിനിമയുടെ സംവിധായകൻ. ഒരു മുഴുനീള പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ദുൽഖർ സല്യൂട്ട് സിനിയിലെത്തുന്നത്. അരവിന്ദ് കരുണാകരൻ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ദുൽഖർ സല്യൂട്ടിൽ എത്തുന്നത്. ബോളിവുഡ് താരം ഡയാന പെന്റിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഡയാന പെന്റിയുടെ ആദ്യ മലയാള ചിത്രമാണ് സല്യൂട്ട്. 

ബോബി സഞ്ജയുടെയാണ് തിരക്കഥ. ദുൽഖറിന്റെ പ്രൊഡക്ഷൻ കമ്പനിയായ വേഫെയറർ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ് സല്യൂട്ട്. മനോജ് കെ ജയൻ, അലൻസിയർ, സാനിയ ഇയ്യപ്പൻ, ബിനു പപ്പു, ഗണപതി, വിജയകുമാർ, ലക്ഷ്മി ഗോപാലസ്വാമി, ബോബൻ ആലുമൂടൻ എന്നിവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News