ദുൽഖർ സൽമാനും ഉണ്ണി മുകുന്ദനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം വിക്രമാദിത്യന് രണ്ടാം ഭാഗം വരുന്നതായി സൂചന. ചിത്രത്തിൻറെ സംവിധായകൻ ലാൽ ജോസ് തന്നെയാണ് ഈ വിവരം പറഞ്ഞതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . എന്നാൽ ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. 2014 ജൂലൈ 25 നാണ് തീയേറ്ററുകളിൽ വിക്രമാദിത്യതന്റെ ആദ്യ ഭാഗം റിലീസ് ചെയ്തത്. വളരെ മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് തീയേറ്ററുകളിൽ നിന്ന് ലഭിച്ചത്. ചിത്രത്തിൽ നിവിൻ പോളി അതിഥി താരമായും എത്തിയിരുന്നു.
അനൂപ് മേനോൻ, നമിത പ്രമോദ്, ലെന, ചാർമിള, സിദ്ധാർത്ഥ ശിവ, ജോയ് മാത്യു എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അതേസമയം ദുൽഖർ സൽമാൻ തന്റെ അടുത്ത ബോളിവുഡ് ചിത്രം ചുപ്പിന്റെ റിലീസിന് ഒരുങ്ങുകയാണ്. സണ്ണി ഡിയോൾ, പൂജ ഭട്ട്, ശ്രയ ധന്വന്തരി എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തിയത്. സെപ്റ്റംബർ 23ന് ചിത്രം തിയേറ്ററുകളിലെത്തും. ദുൽഖർ സൽമാൻ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.ചിത്രത്തിന് കലാകാരന്റെ പ്രതികാരം എന്ന് അർഥം വരുന്ന റിവഞ്ച് ഓഫ് ആൻ ആർട്ടിസ്റ്റ് (Revenge Of An Artist) എന്ന് ടാഗ് ലൈനാണ് നൽകിയിരിക്കുന്നത്.
ALSO READ: Chup Movie: ദുൽഖറിന്റെ ബോളിവുഡ് ചിത്രം ചുപ് എത്തുന്നു; റിലീസ് തിയതി പ്രഖ്യാപിച്ചു
ബാൽകി ആദ്യമായി നിർമ്മിക്കുന്ന ത്രില്ലർ വിഭാഗത്തിലുള്ള ചിത്രമാണിത്. പാ കൂടാതെ ചീനി കം, കീ ആൻഡ് കാ, ഷമിതാഭ്, അക്ഷയ്കുമാറിന്റെ പാഡ്മാൻ എന്നീ ചിത്രങ്ങളുടെ കൂടി സംവിധായകനാണ് ആർ ബാൽകി. ബാൽകിയും രാജ സെന്നും, റിഷ് വർമാനിയും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിശാൽ സിൻഹയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അമിത് ത്രിവേദിയാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. ദുൽഖറിന്റെ കരിയറിലെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് ചുപ്. ഇതിന് മുമ്പ് ഇർഫാൻ ഖാനിനൊപ്പം കാർവാനിലും, സോനം കപൂറിനൊപ്പം ഇന്ത്യൻ ക്രിക്കറ്റ് നായകനായി സോയ ഫാക്ടർ എന്നിവയാണ് ദുൽഖറിന്റെ ഹിന്ദി ചിത്രം.
അതേസമയം ഉണ്ണി മുകുന്ദന്റെ റിലീസിനൊരുങ്ങുന്ന ചിത്രം ഷെഫീക്കിന്റെ സന്തോഷമാണ്. നവാഗതനായ അനൂപ് പന്തളമാണ് ഷഫീഖിന്റെ സന്തോഷം അംവിധാനം ചെയ്യുന്നത്. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനായ അനൂപ് പന്തളം തന്നെയാണ്. ഒരു പ്രവാസിയായ യുവാവ് ആയി ആണ് ഉണ്ണി മുകുന്ദൻ ചിത്രത്ത്തിൽ എത്തുന്നത്. 'പാറത്തോട്' എന്ന ചെറിയ ഗ്രാമത്തെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്, ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ചിത്രത്തിൽ ഏവരെയും സഹായിക്കാൻ ഇഷ്ടപ്പെടുന്ന ഒരു ചെറുപ്പക്കാരനാണ് ഷഫീഖ്. ചിത്രത്തിൽ ഉണ്ണി മുകുന്ദന്റെ അച്ഛനും അഭിനയിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...