കൊച്ചി : കഴിഞ്ഞ ദിവസം ഒടിടിയിൽ റിലീസായ ജയസൂര്യ-നാദിർഷാ ചിത്രം ഈശോയെ പിന്തുണച്ചു കൊണ്ട് മുൻ പൂഞ്ഞാർ എംഎൽഎ പി.സി ജോർജ്. പിസി ജോർജും മറ്റ് ക്രിസ്ത്യൻ സംഘടനകൾ നേരത്തെ സിനിമയുടെ പേരിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ അതെല്ലാം തെറ്റായി പോയിയെന്ന് പിസി ജോർജ് സിനിമ കണ്ടതിന് ശേഷം വ്യക്തമാക്കി. ഇന്നലെ ഒക്ടോബർ നാലിന് ഈശോ സോണി ലിവിലൂടെ നേരിട്ട് റിലീസ് ചെയ്യുകയായിരുന്നു.
"നാദിർഷായുടെ ഈശോ എന്ന സിനിമയെ പറ്റി ആദ്യം മുതൽക്കെ തർക്കമുള്ള ആളായിരുന്നു ഞാൻ. വളരെ ശക്തമായി എതിർത്തിരുന്നു, കാരണം ഈ ഈശോ എന്ന് പറയുന്നത് ഒരു വ്യക്തിയുടെ പേരാണെന്ന് മനസ്സിലാക്കിയില്ല. ക്രൈസ്റ്റ് അല്ലെങ്കിൽ യേശു എന്ന് പറഞ്ഞിരുന്നെങ്കിൽ ഞാൻ പറഞ്ഞതിൽ അർഥമുണ്ടായിരുന്നു. നോട്ട് ഫ്രം ബൈബിൾ എന്ന വാക്ക് കണ്ടതുകൊണ്ടാണ് ഞാൻ എതിർത്ത് സംസാരിച്ചത്. പക്ഷെ നാദിർഷാ എന്നോട് സംസാരിച്ചു, പടം കണ്ടിട്ട് തീരുമാനം പറയണമെന്ന്. ആ വാശിക്ക് ഞാൻ ഇരിക്കുവായിരുന്നു, നാദിർഷാ പറഞ്ഞത് നൂറ് ശതമാനം ശരിയാണെന്ന് മനസ്സിലായി" പിസി ജോർജ് പറഞ്ഞു.
ALSO READ : "പുള്ളി " എത്തുന്നു; മോഷൻ പോസ്റ്റർ റിലീസായി
ചിത്രത്തിൻറെ പേരിനെ ചൊല്ലി നിയമനടപടികൾ വരെ നടന്നിരുന്നു. സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് ക്രിസ്ത്യന്‍ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ ഈ പൊതുതാല്‍പര്യ ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളുകയായിരുന്നു. ഈശോ എന്ന പേരു മാറ്റണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്കാ കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. എന്നാൽ ഇപ്പോൾ പിസി ജോർജ് എല്ലാവരും ഈ ചിത്രം കാണണമെന്ന് ആവശ്യപ്പെടുകയാണ്.
"വളരെ സത്യസന്ധമായി പറയട്ടെ ഈ പടം ഇന്നത്തെ തലമുറയിലുള്ള മാതാപിതാക്കന്മാർ മുഴുവൻ പേരും കാണണം. ചിത്രത്തിന്റെ സംവിധാനം കുഴപ്പമൊന്നുമില്ല, നിർമാതാക്കൾ വളരെ ആത്മാർഥമായി സിനിമയ്ക്ക് പരിശ്രമിച്ചിട്ടുണ്ട്. നടന്മാരും നടിമാരും എല്ലാ ആത്മാർഥമായി പ്രവർത്തിച്ചിട്ടുണ്ട്. ഈ സിനിമയിൽ ഇന്നത്തെ സമൂഹത്തെ പ്രശ്നങ്ങൾ എല്ലാം കാണാൻ സാധിക്കുന്നുണ്ട്. പടത്തിന്റെ സസ്പെൻസ് കളയാതിരിക്കാൻ ഞാൻ മറ്റൊന്നും പറയുന്നില്ല. അതുകൊണ്ട് വളരെ ആത്മാർഥമായി നാദിർഷായെയും ഇതിൽ അഭിനയിച്ചവരെയും മറ്റ് അണിയറപ്രവർത്തകരെയും അഭിനന്ദിക്കുന്നു. ഞാൻ എല്ലാവരോടുമായി പറയുകയാണ് നിർബന്ധമായിയും നിങ്ങൾ ഈ പടം കാണണം" പിസി ജോർജ് കൂട്ടിച്ചേർത്തു.
ALSO READ : Anuragam Movie : വൺ സൈഡ് ലൗവേഴ്സിന് വേണ്ടി ഇതാ ഒരു ഗാനം; അനുരാഗത്തിലെ 'ചിൽ ആണേ' ഗാനമെത്തി
സുനീഷ് വാരനാടാണ് സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. അരുൺ നാരയണൺ പ്രൊഡക്ഷന്റെ ബാനറിൽ അരുൺ നാരായണൻ ആണ് ചിത്രം നിർമിച്ചരിക്കുന്നത്. നാദിർഷ തന്നെയാണ് ചിത്രത്തിൻറെ സംഗീതം സംവിധായകനും. ബിജിഎം ഒരുക്കിയിരിക്കുന്നത് രാഹുൽ രാജാണ്. ഒറ്റ നോട്ടത്തിൽ ത്രില്ലർ ടച്ചോടെയാണ് ചിത്രത്തിൻറെ ടീസർ എത്തിയിരിക്കുന്നത്. നമിത പ്രമോദും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
ചിത്രത്തിൽ ജയസൂര്യയെയും, നമിത പ്രമോദ് എന്നിവരെ കൂടാതെ ജാഫർ ഇടുക്കി, ജോണി ആന്റണി, സുരേഷ് കൃഷ്ണ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. കേരളത്തിലും ദുബായിലും ആയി ആണ് ചിത്രം ചെയ്തത്. കേരളത്തിൽ മുണ്ടക്കയം, കുട്ടിക്കാനം, പീരുമേട്, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷനുകൾ. ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് റോബി വർഗീസ് ആണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...