Swakaryam Sambhavabahulam: ഫാമിലി ഇമോഷണൽ ത്രില്ലർ 'സ്വകാര്യം സംഭവ ബഹുലം'; ട്രെയിലർ എത്തി

Swakaryam Sambhavabahulam trailer: ജിയോ ബേബി, ഷെല്ലി കിഷോർ, അന്നു ആൻ്റണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം മെയ് 31ന് തിയേറ്ററുകളിലേക്ക് എത്തും.

Written by - Zee Malayalam News Desk | Last Updated : May 26, 2024, 12:52 PM IST
  • ജിയോ ബേബിയും ഷെല്ലിയും അന്നു ആൻ്റണിയും ഒന്നിക്കുന്നു.
  • സംവിധായകൻ നസീർ ബദറുദ്ദീൻ തന്നെയാണ് ചിത്രം നിർമ്മിച്ചത്.
  • ചിത്രം മെയ് 31ന് തിയേറ്ററുകളിൽ എത്തും
Swakaryam Sambhavabahulam: ഫാമിലി ഇമോഷണൽ ത്രില്ലർ 'സ്വകാര്യം സംഭവ ബഹുലം'; ട്രെയിലർ എത്തി

ജിയോ ബേബി, ഷെല്ലി കിഷോർ, അന്നു ആൻ്റണി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ നസീർ ബദറുദ്ദീൻ തിരക്കഥയെഴുതി സംവിധാനം ചെയ്‍ത ഫാമിലി ത്രില്ലര്‍ ചിത്രം 'സ്വകാര്യം സംഭവബഹുലം' എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസായി. എൻ ടെയിൽസ് സ്റ്റുഡിയോസിൻ്റെ ബാനറിൽ സംവിധായകൻ നസീർ ബദറുദ്ദീൻ തന്നെയാണ് ചിത്രം നിർമ്മിച്ചത്. 

അൻവർ അലിയുടെ വരികൾക്ക് സിദ്ധാർത്ഥ പ്രദീപാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. 'സരിഗമ' ആണ് ചിത്രത്തിൻ്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം മെയ് 31ന് തിയേറ്ററുകളിലേക്ക് എത്തും. അർജുൻ, RJ അഞ്ജലി, സജിൻ ചെറുകയിൽ, സുധീർ പറവൂർ, രഞ്ജി കാങ്കോൽ, അഖിൽ കവലയൂർ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രത്തിൻ്റെ ഛായാഗ്രഹണം രാകേഷ് ധരനും എഡിറ്റിംഗ് നീരജ് കുമാറും നിർവ്വഹിക്കുന്നു. 

ALSO READ: കാത്തിരിപ്പിനൊടുവിൽ 'വര്‍ഷങ്ങള്‍ക്കു ശേഷം' ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

ആർട്ട്: അരുൺ കൃഷ്‌ണ, പ്രൊഡക്ഷൻ കൺട്രോളർ: ജയേഷ് എൽ.ആർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഉമേഷ് അംബുജേന്ദ്രൻ, അസിസ്റ്റൻ്റ് ഡയറക്ടർ: വിഷ്ണു വിജയൻ ഇന്ദിര, അഭിഷേക് ശശികുമാർ, ശ്രേയസ് ജെ.എസ്, കളറിസ്റ്റ്: ശ്രീധർ വി, സൗണ്ട് ഡിസൈൻ: സന്ദീപ് കുറിശ്ശേരി, മേക്കപ്പ്: ജയൻ പൂങ്കുളം, കോസ്റ്റ്യൂംസ്: അശോകൻ ആലപ്പുഴ, സ്റ്റിൽസ്: ജഗത് ചന്ദ്രൻ, ഡിസൈൻസ്: വിവേക് വിശ്വനാഥ്, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News