"തപ്പട്" സ്ത്രീപക്ഷ രാഷ്ട്രീയം പറയുമ്പോള്‍ കൊള്ളുന്നതാര്‍ക്ക്..?

സിനിമ സമൂഹത്തിന്‍റെ ഭാഗം തന്നെയാണ്,സമൂഹത്തിലെ വേറിട്ട കാഴ്ച്ചകളുടെ ആവിഷ്ക്കാരം എന്നതിനുമപ്പുറം സിനിമ  സമൂഹത്തിന്‍റെ ഭാഗമായ 

Last Updated : May 15, 2020, 12:08 PM IST
"തപ്പട്" സ്ത്രീപക്ഷ രാഷ്ട്രീയം പറയുമ്പോള്‍ കൊള്ളുന്നതാര്‍ക്ക്..?

സിനിമ സമൂഹത്തിന്‍റെ ഭാഗം തന്നെയാണ്,സമൂഹത്തിലെ വേറിട്ട കാഴ്ച്ചകളുടെ ആവിഷ്ക്കാരം എന്നതിനുമപ്പുറം സിനിമ  സമൂഹത്തിന്‍റെ ഭാഗമായ 
വ്യക്തി ജീവിതങ്ങളെ മനോഹരമായി ആവിഷ്ക്കരിക്കുകയും ചെയ്യുന്നു.

ഒരുവ്യക്തി എന്നത് സമൂഹത്തിന്‍റെ ഭാഗമാണ്,ആണോ പെണ്ണോ ആകട്ടെ അവര്‍ക്ക് സമൂഹത്തില്‍ ഉള്ള സ്ഥാനം അത് സിനിമയിലൂടെ മനസിലാക്കുക എന്നത് 
ആണ്‍ മേല്‍ക്കോയ്മ അടക്കിവാഴുന്ന കലാരൂപമായ സിനിമയില്‍ പുരുഷ കേന്ദ്രീകൃതമാവുക എന്നത് സ്വാഭാവികമാണ്.
എന്നാല്‍ 'തപ്പട്' ശരിക്കും സ്ത്രീപക്ഷ സിനിമയാണ്.സ്ത്രീപക്ഷ രാഷ്ട്രീയം അതിന്‍റെ എല്ലാ അര്‍ഥത്തിലും മനോഹരമായി ആവിഷ്ക്കരിക്കുന്നതിന് 'തപ്പട്'
എന്ന ഹിന്ദി സിനിമയ്ക്ക് കഴിഞ്ഞു.

 

എത്ര മനോഹരമായാണ്‌ ഒരു കുടുംബ പ്രശ്നത്തെ അനുഭവ് സിന്‍ഹ സംവിധാനം ചെയ്ത 'തപ്പടി'ല്‍ വരച്ചുകാട്ടുന്നത്.
തപസി പാനു മുഖ്യകഥാപാത്രമായ അമൃത സഭര്‍വാള്‍ ആയി എത്തുന്നു,സിനിമയില്‍ അമ്മു എന്ന് തപസിയെ വിളിക്കുന്നു.സിനിമ കഴിയുമ്പോള്‍ 
പ്രേക്ഷകര്‍ അമ്മുവിനെ ഏറ്റെടുക്കുന്നു.അമ്മു എന്ന തപസിയുടെ കഥാപാത്രം ഉയര്‍ത്തുന്ന രാഷ്ട്രീയം,അത് ചര്‍ച്ചചെയ്യപെടേണ്ടതാണ്.ഇനിയും നിങ്ങള്‍ തപ്പട് കണ്ടില്ലെങ്കില്‍ 
ഒന്ന് കാണണം.കണ്ട് തന്നെ മനസിലാക്കണം സ്ത്രീപക്ഷ പോരാട്ടം.

ഒരു കുടുംബ പാര്‍ട്ടിയില്‍ വെച്ച് അമ്മുവിന്‍റെ ചെകിടത്ത് ഭര്‍ത്താവ് അടിക്കുന്നു.ആ അടിയുടെ ആത്മസംഘര്‍ഷത്തില്‍ ജീവിക്കുന്ന അമ്മു പിന്നീട് വിവാഹ മോചനത്തില്‍ 
എത്തുന്നു.സമൂഹം എന്നും ഭര്‍ത്താവിന്റെ തല്ല് കൊള്ളുന്നതിന് വിധിക്കപെട്ടവരായി സ്ത്രീകളെ കാണുന്നു,മാത്രമല്ല തല്ല് കൊണ്ടാലും സഹിച്ചങ്ങ് കഴിയണം 
എന്ന ഒരു കീഴ്വഴക്കത്തിലൂടെ കെട്ടിപൊക്കുന്ന ദാമ്പത്യ ബന്ധങ്ങള്‍,അതൊക്കെ സമൂഹത്തില്‍ നിറഞ്ഞ് നില്‍ക്കുമ്പോള്‍.
അമ്മു വീട്ടിനുള്ളില്‍ നിന്ന് പുറത്തേക്ക് കടക്കുന്ന സ്ത്രീയായി തന്‍റെ ആത്മരോഷം കൊണ്ടും തനിക്കുണ്ടായ അഭിമാന ക്ഷതം കൊണ്ടും എത്തിചേരുമ്പോള്‍ 
അമ്മു നേരിടുന്നത് സമൂഹത്തെയാണ്,സമൂഹം ഇന്നലെ വരെ കണ്ട രീതികള്‍ അല്ല ഇനിയങ്ങോട്ട് എന്ന ശക്തമായ സന്ദേശവും സിനിമ നല്‍കുന്നു.
സ്ത്രീപക്ഷ സിനിമയുടെ എല്ലാ മനോഹാരിതയും തപ്പട് എന്ന ഈ സിനിമയ്ക്ക് അവകാശപെടാം,

ഭര്‍ത്താവുമായി പിണങ്ങി വരുന്ന സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന സമൂഹം ആകില്ല തല്ല് കൊണ്ട് ക്ഷമിച്ച് ഭര്‍ത്താവിനൊപ്പം ജീവിക്കുന്ന സ്ത്രീകള്‍ 
അഭിമുഖീകരിക്കുന്ന സമൂഹം,പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ ചെകിടത്ത് അടിച്ചു എന്നതിനുമപ്പുറം,അത് സ്ത്രീക്ക് ഏല്‍പ്പിക്കുന്ന അഭിമാന ക്ഷതം അതാണ്‌ 
'തപ്പട്' പറയുന്നത്.പുരുഷ മേല്‍ക്കോയ്മയുടെ നടുവൊടിക്കുന്ന സിനിമയാണ് ഇത് എന്ന് പറഞ്ഞാലും അധികമാകില്ല,സമൂഹം കല്‍പ്പിച്ച് നല്‍കുന്ന 
സ്ത്രീപക്ഷം എന്നതില്‍ വീട്ടിലെ ചുവരുകള്‍ക്കുള്ളില്‍ ഭര്‍ത്താവിന്റെ രോഷവും ദേഷ്യവും ഒക്കെ ചെകിടത്തെ അടികളായി ഏറ്റുവാങ്ങി സഹിച്ച് നില്‍ക്കുന്ന 
വീട്ടമ്മ മാരായ സ്ത്രീകള്‍ മാത്രമാണ്,എന്നാല്‍ ഇവിടെ വീട്ടിലെ ചുവരുകള്‍ക്ക് പുറത്തേക്ക് പോരാട്ടം വ്യാപിക്കുന്നു,ഭാര്യ ഭര്‍ത്താവിന് തല്ലാനുള്ളതല്ല എന്ന
വ്യക്തമായ സന്ദേശം ഈ സിനിമ സമൂഹത്തിന് നല്‍കുന്നു.സമൂഹത്തിലെ ആണ്‍ മേല്‍ക്കോയ്മയ്ക്ക് ഈ സിനിമ ഏല്‍പ്പിക്കുന്ന ആഘാതം വളരെ വലുതാണ്‌.
ചെകിടത്ത് കിട്ടിയ അടിയെ നിസാരമായി കാണുന്നവര്‍,അമ്മു വിവാഹ മോചനം എന്ന ആവശ്യം മുന്നോട്ട് വെയ്ക്കുമ്പോള്‍ അത് അംഗീകരിക്കാന്‍ കൂട്ടാക്കാത്തവര്‍,
അങ്ങനെ 'തപ്പട്' ഉയര്‍ത്തുന്ന പ്രമേയം അത് സ്ത്രീപക്ഷ രാഷ്ട്രീയം ആകുമ്പോള്‍ അത് കൊള്ളുന്നത്‌ സമൂഹത്തിന്‍റെ നെഞ്ചത്ത് തന്നയാണ്.

നിങ്ങള്‍ ഇന്നലെ വരെ കല്‍പ്പിച്ചുവെച്ച ഭാര്യാ-ഭര്‍തൃ ബന്ധത്തില്‍ പുതിയ തലങ്ങളും ഭാര്യ ഒരു പങ്കാളിയാണെന്ന തിരിച്ചറിവും ഒക്കെ ഈ സിനിമ നല്‍കുന്നു.
ചെകിടത്ത് കിട്ടുന്ന അടിയില്‍ നഷ്ടമാകുന്ന ആത്മാഭിമാനം വീണ്ടെടുക്കാന്‍ നായികാ കഥാപാത്രം നടത്തുന്ന പോരാട്ടം ശരിക്കും സമൂഹത്തോടാണ്.

Also Read:ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് നീയൊരു മാതൃകയും പ്രചോദനവുമാണ്;സണ്ണി ലിയോണിന് ഭര്‍ത്താവിന്‍റെ ജന്മദിനാശംസ!

എല്ലാത്തിലും മുന്‍വിധിയോടെ മാത്രം സമീപിക്കുന്ന സമൂഹം,തങ്ങള്‍ സൃഷ്ടിച്ചെടുത്ത വലയത്തിനുള്ളില്‍ ഭാര്യയും ഭര്‍ത്താവും ജീവിച്ച് തീര്‍ക്കണം എന്ന് പറയുന്ന 
സമൂഹം,അങ്ങനെയുള്ള ആ സമൂഹത്തിന്‍റെ മുഖത്തേറ്റ അടിതന്നയാണ് 'തപ്പട്'.നല്ലസിനിമകള്‍ ഇങ്ങനെ രാഷ്ട്രീയം പറയണം.സമൂഹം മാറാന്‍ സമയമായെന്ന 
ഓര്‍മപെടുത്തല്‍ കൂടിയാണ് ഈ സിനിമ.

Trending News