ഗൗതം മേനോന്റെ ഏറ്റവും പുതിയ ചിത്രം ജോഷ്വാ ഇമൈ പോല്‍ കാക്ക റിലീസിന് ഒരുങ്ങുകയാണ്. ചിത്രം നവംബറിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്റ്റണ്ട് സീക്വൻസുകൾക്ക് പ്രാധാന്യം നൽകി കൊണ്ട് ഒരുക്കിയിരിക്കുന്ന ചിത്രമാണ് ജോഷ്വാ ഇമൈ പോല്‍ കാക്ക . ചിത്രം നിർമ്മിക്കുന്നത് ഇഷാരി കെ ഗണേഷ് ആണ്. ആക്ഷൻ ത്രില്ലർ വിഭാഗത്തിലാണ് ജോഷ്വാ ഇമൈ പോല്‍ കാക്ക എന്ന ചിത്രം എത്തുന്നത്. രണ്ട് നായികമാരുള്ള ചിത്രത്തിൽ വരുണാണ് നായകനായി എത്തുന്നത്. ചിത്രത്തിൽ നായികമാരായി എത്തുന്നത് കൃഷ്‍ണ, റാഹെയ് എന്നിവരാണ്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ജോഷ്വാ ഇമൈ പോല്‍ കാക്ക .
ഒരു ബോഡിഗാർഡായി ആണ് വരുൺ ചിത്രത്തിൽ എത്തുന്നത്. ലണ്ടനില്‍ നിന്ന് ചെന്നൈയിലേക്ക് എത്തുന്ന വിഐപിയുടെ അംഗരക്ഷകന്റെ കഥാപാത്രത്തെയാണ് വരുൺ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത് എസ് ആര്‍ കതിരാണ്. സംഗീത സംവിധാനം നിർവഹിക്കുന്നത് കാർത്തിക്കാണ്. വരുൺ, കൃഷ്‍ണ, റാഹെയ് എന്നിവരെ കൂടാതെ മന്‍സൂര്‍ അലി ഖാന്‍, വിചിത്ര, ദിവ്യദര്‍ശിനി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിൻറെ എഡിറ്റിങ് നിർവഹിക്കുന്നത് ആന്റണിയാണ്. ചിത്രത്തിൻറെ ട്രെയ്‌ലർ 8 മാസങ്ങൾക്ക് മുമ്പ് പുറത്തുവിട്ടിരുന്നു.
കലാസംവിധാനം: കുമാർ ഗംഗപ്പൻ,വസ്ത്രാലങ്കാരം: ഉത്തര മേനോൻ, ആക്ഷൻ കൊറിയോഗ്രഫി: യാനിക്ക് ബെൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അശ്വിൻകുമാർ, കളറിസ്റ്റ്: ജി ബാലാജി, സൗണ്ട് ഡിസൈൻ: സുരൻ ജി & അളഗിയക്കൂത്തൻ, ശബ്ദമിശ്രണം: സുരൻ ജി, ഡബ്ബിംഗ്: ഹഫീസ്, പ്രൊമോഷണൽ സ്റ്റിൽ: വെങ്കട്ട് റാം, പബ്ലിസിറ്റി ഡിസൈൻ: ഗോപി പ്രസന്ന
അതേസമയം ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തിൽ എത്തിയ ചിത്രം വെന്ത് തനിന്തത് കാടിന് തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടാൻ കഴിഞ്ഞിരുന്നു. ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തിയ ചിമ്പു ആണ്. പൂച്ചയായ ചിമ്പു പതിയെ പുലിയിലേക്ക് മാറുന്ന കഥയാണ് ചിത്രം പറയുന്നത്. നിലനിൽപ്പിന് വേണ്ടി ജീവിക്കാൻ വേണ്ടി ബോംബയിലേക്ക് പോവുകയും അവിടെ എത്തിയതിന് ശേഷം സംഭവിക്കുന്ന അപ്രതീക്ഷിതമായ കഥയുമാണ് ചിത്രം പറയുന്നത്. രാധിക ശരത്കുമാർ, നീരജ് മാധവ് തുടങ്ങിയവരെല്ലാം അവർ അവരുടെ രീതിയിൽ മികച്ചതാക്കി. കഥ ഒരു മെല്ലെപ്പോക്കിൽ പോകുന്നുണ്ടെങ്കിലും അത് മറച്ചുപിടിച്ച് എൻഗേജിങ് ആക്കാൻ എ ആർ റഹ്മാൻ എന്ന മാന്ത്രികനെ കൊണ്ട് സാധിച്ചിട്ടുണ്ട്. എ ആർ റഹ്‌മാനിൽ നിന്ന് പ്രതീക്ഷിക്കുന്നതിലധികം ചിത്രം ആരാധകർക്കായി നൽകുന്നുണ്ട്. ഒരു ഗ്യാൻസ്റ്റർ തലത്തിലേക്ക് സിനിമ മാറുന്നുണ്ട്.
ഗൗതം മേനോന്റെ സ്‌ട്രോങ് സോണ് ആയ ലവ് ട്രാക്ക് ആദ്യ പകുതിയിൽ കുറച്ച് തിരിച്ചടിയായി മാറിയിട്ടുണ്ട്. ഒരുപാട് ഗൗരവമുള്ള വിഷയതിനിടയിൽ അനാവശ്യമായ പ്ളേസ്മെന്റ്റ് എന്ന് തോന്നിയാലും തെറ്റില്ല. ചിത്രം കേരളത്തിൽ എത്തിച്ചത് ഷിബു തമീൻസാണ്. ചിത്രത്തിൻറെ തമിഴ്‌നാട്ടിലെ വിതരണാവകാശം ഏറ്റെടുത്തത് ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസാണ്. ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ വിറ്റ് പോയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വീഡിയോസാണ് ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ നേടിയിരിക്കുന്നത്. വൻതുകയ്ക്കാണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ വിറ്റ് പോയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടാതെ ചിത്രത്തിൻറെ രണ്ടാം ഭാഗത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇതിനോടകം തന്നെ ആരംഭിച്ച് കഴിഞ്ഞുവെന്നാണ് സൂചന.
ചിത്രത്തിൻറെ പേരും പ്രഖ്യാപിച്ച സമയം മുതൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഭാരതിയാറുടെ അഗ്നികുഞ്‍ജൊണ്‍ഡ്രു കണ്ടേന്‍ എന്ന കവിതയിൽ നിന്ന് ചിത്രത്തിന് ഗൗതം മേനോൻ പേര് നൽകിയത്. പ്രൊഡക്ഷൻ ഡിസൈനർ - രാജീവൻ, എഡിറ്റർ - ആന്റണി,വരികൾ - താമരൈ, അഡീഷണൽ വോക്കൽ - രക്ഷിത സുരേഷ്, ദീപ്തി സുരേഷ്, നൃത്തസംവിധാനം - ബൃന്ദ, സ്റ്റൈലിംഗും വസ്ത്രാലങ്കാരവും - ഉത്തരാ മേനോൻ, ആക്ഷൻ ഡയറക്ടർമാർ - ലീ വിറ്റേക്കർ, യാനിക്ക് ബെൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - അശ്വിൻകുമാർ, കളറിസ്റ്റ് - ജി ബാലാജി, സൗണ്ട് ഡിസൈൻ - സുരൻ ജി, എസ് അളഗിയക്കൂത്തൻ, ശബ്ദമിശ്രണം - സുരൻ ജി, ഡയലോഗ് റെക്കോർഡിസ്റ്റ് - ഹഫീസ്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...