വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈമിന്റെ (ഗോട്ട്) പുതിയ അപ്ഡേറ്റെത്തി. ചിത്രത്തിന്റെ ശ്രീലങ്കൻ ഷെഡ്യൂൾ പൂർത്തിയായെന്നാണ് പുതിയ റിപ്പോർട്ട്. ഷൂട്ടിംഗ് പൂർത്തിയായതിനാൽ ഗോട്ട് ടീം തിരിച്ച് ചെന്നൈയിൽ എത്തി. ഒരാഴ്ചത്തെ ഷൂട്ടിംഗ് കൂടി കഴിഞ്ഞാൽ സിനിമയുടെ ചിത്രീകരണം മൊത്ത്തിൽ പൂർത്തിയാകുമെന്നാണ് വിവരം.
എജിഎസ് എന്റർടൈൻമെന്റ്സ് ആണ് ഗോട്ട് നിർമ്മിക്കുന്നത്. വെങ്കട് പ്രഭുവാണ് ചിത്രത്തിന്റെ സംവിധായകൻ. മാനാട്, മങ്കാത്ത, ചെന്നൈ 600028 എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് വെങ്കട്ട് പ്രഭു. വെങ്കട്ടും വിജയിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഗോട്ട്. യുവൻ ശങ്കർ രാജയാണ് ഗോട്ടിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിൽ ജയറാം പ്രധാന വേഷത്തിൽ എത്തുന്നു. തുപ്പാക്കിക്ക് ശേഷം ജയറാമും വിജയിയും വീണ്ടുമൊന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഗോട്ടിനുണ്ട്.
മീനാക്ഷി ചൗധരി, സ്നേഹ, ലൈല, പ്രശാന്ത്, പ്രഭുദേവ, മോഹൻ, യോഗി ബാബു, അജ്മൽ അമീർ, വിടിവി ഗണേശ്, പ്രേംജി അമരൻ, അരവിന്ദ് ആകാശ്, അജയ് രാജ്, വൈഭവ് എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിദ്ധാർഥി നുനിയാണ് ഛായഗ്രാഹകൻ, വെങ്കട് രാജനാണ് സിനിമയുടെ എഡിറ്റർ. ദിലിപി സുബ്ബരായനാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy