Turbo Box Office: 70 കോടി കളക്ഷനുമായി ജൈത്രയാത്ര തുടര്‍ന്ന് ടര്‍ബോ ജോസും കൂട്ടരും

കേരളത്തില്‍ നിന്ന് മാത്രമായി ഏകദേശം 35 കോടിയോളം രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. ആദ്യ ആഴ്ചയിലെ കുതിപ്പ് രണ്ടാം ആഴ്ചയിലും തുടരാന്‍ ടര്‍ബോയ്ക്ക് സാധിച്ചു. എഴുപതോളം രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്തത്.

Written by - Zee Malayalam News Desk | Last Updated : Jun 3, 2024, 06:51 PM IST
  • കേരളത്തില്‍ നിന്ന് മാത്രമായി ഏകദേശം 35 കോടിയോളം രൂപയാണ് ചിത്രം നേടിയിരിക്കുന്നത്.
  • ആദ്യ ആഴ്ചയിലെ കുതിപ്പ് രണ്ടാം ആഴ്ചയിലും തുടരാന്‍ ടര്‍ബോയ്ക്ക് സാധിച്ചു.
Turbo Box Office: 70 കോടി കളക്ഷനുമായി ജൈത്രയാത്ര തുടര്‍ന്ന് ടര്‍ബോ ജോസും കൂട്ടരും

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായെത്തിയ മാസ്സ്ആക്ഷന്‍ കോമഡി ചിത്രം 'ടര്‍ബോ' 70 കോടി കളക്ഷന്‍ നേടി മുന്നേറുന്നു. ചിത്രം റിലീസായി രണ്ടാഴ്ച പിന്നിട്ടിട്ടും തിയേറ്ററുകളില്‍ ഈ സിനിമ കാണാന്‍ വന്‍ തിരക്കാണ്. ലോകമൊട്ടാകെയുള്ള സിനിമാ പ്രേമികള്‍  ടര്‍ബോ ജോസിനെ ഏറ്റെടുത്തു കഴിഞ്ഞു.

കേരളത്തില്‍ നിന്ന് മാത്രമായി ഏകദേശം 35 കോടിയോളം രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. ആദ്യ ആഴ്ചയിലെ കുതിപ്പ് രണ്ടാം ആഴ്ചയിലും തുടരാന്‍ ടര്‍ബോയ്ക്ക് സാധിച്ചു. എഴുപതോളം രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്തത്. സൗദി അറേബ്യയുടെ സിനിമാ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റെക്കോര്‍ഡ് സൃഷ്ടിച്ച ചിത്രമായി ടര്‍ബോ മാറി. വെറും 8 ദിവസം കൊണ്ടാണ് മുന്‍പന്തിയില്‍ ഉണ്ടായിരുന്ന മഞ്ഞുമ്മല്‍ ബോയ്‌സിനെ ടര്‍ബോ പിന്നിലാക്കിയത്.  

സൗദിയില്‍ മാത്രമല്ല മറ്റ് രാജ്യങ്ങളിലും ടര്‍ബോയുടെ കുതിപ്പ് തുടരുകയാണ്. സൗദി അറേബ്യയില്‍ ഏറ്റവും വലിയ ആദ്യ ദിന കളക്ഷന്‍ നേടുന്ന മലയാള ചിത്രമെന്ന റെക്കോര്‍ഡും ടര്‍ബോ സ്വന്തമാക്കിയിരുന്നു. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ വേഫറര്‍ ഫിലിംസും ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസുമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News