മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ എത്തിയ ഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്കായ ഗോഡ്ഫാദർ തമിഴ്നാട്ടിലും റിലീസിനെത്തുന്നു. ഒക്ടോബർ 14നാണ് ചിത്രം തമിഴ്നാട്ടിൽ റിലീസ് ചെയ്യുക. തിയേറ്ററുകളിൽ മികച്ച വിജയം നേടിക്കൊണ്ട് പ്രദർശനം തുടരുകയാണ് ഗോഡ്ഫാദർ. ചിത്രത്തിൽ തെന്നിന്ത്യൻ സൂപ്പർസ്റ്റാർ ചിരഞ്ജീവിയാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ചിത്രത്തിൽ മോഹൻലാൽ അവതരിച്ച കഥാപാത്രത്തെയാണ് ചിരഞ്ജീവി അവതരിപ്പിച്ചത്. പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിച്ചത് ബോളിവുഡ് താരം സൽമാൻ ഖാനാണ്. കൂടാതെ മഞ്ജുവാര്യർക്ക് പകരം നയൻതാരയും ചിത്രത്തിൽ അഭിനയിച്ചു.
മോഹന്‍ രാജയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒക്ടോബർ അഞ്ചിനാണ് ചിത്രം തെലുങ്ക് പ്രേക്ഷകർക്ക് മുൻപിലേക്കെത്തിയത്. റിലീസ് ദിവസം മുതല്‍ പ്രേക്ഷകരില്‍ നിന്ന് മികച്ച അഭിപ്രായം നേടിയ ചിത്രം ആദ്യ രണ്ട് ദിനങ്ങളില്‍ ആകെ നേടിയ ഗ്രോസ് 69.12 കോടിയാണെന്നാണ് ഔദ്യോഗിക കണക്കുകള്‍. നാലാം ദിനത്തില്‍ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം നേടിയതായാണ് റിപ്പോർട്ട്.
#GodFather releasing In Tamil Nadu coming this Friday, Oct 14th. pic.twitter.com/HplWkYExSe
— Venkatramanan (@VenkatRamanan_) October 11, 2022
ഉത്തരേന്ത്യയിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അതിനാൽ അവിടെ മറ്റൊരു 600 സ്ക്രീനുകളിലും ചിത്രം പ്രദര്‍ശനം ആരംഭിച്ചിട്ടുണ്ട്. ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണിത്. ചിത്രത്തിന്‍റെ ഒടിടി റൈറ്റ്സ് വില്‍പ്പനയായതായും അപ്ഡേറ്റ് എത്തിയിരുന്നു. പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം നെറ്റ്ഫ്ലിക്സിനാണ് ചിത്രത്തിന്‍റെ സ്ട്രീമിംഗ് റൈറ്റ്സ്. വൻ തുകയ്ക്കാണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ വിറ്റ് പോയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തീയേറ്ററുകളിൽ റിലീസ് ചെയ്ത് ഒരു മാസത്തിന് ശേഷമായിരിക്കും ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിൽ എത്തുക.
Also Read: Godfather OTT Release : ലൂസിഫർ തെലുങ്ക് റീമേക്ക് ഗോഡ്ഫാദറിന്റെ ഡിജിറ്റൽ അവകാശങ്ങൾ നെറ്റ്ഫ്ലിക്സിന്?
പുരി ജഗന്നാഥ്, സത്യദേവ് കാഞ്ചരണ എന്നിവരും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. രാം ചരൺ, ആർ ബി ചൗധരി, എൻ വി പ്രസാദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് തമ്മൻ എസ് ആണ്. പ്രൊഡക്ഷൻ ഡിസൈനർ: സുരേഷ് സെൽവരാജൻ, എക്സിക്യൂട്ടീവ് നിർമ്മാതാവ്: വക്കട അപ്പറാവു, വിഎഫ്എക്സ് സൂപ്പർവൈസർ: യുഗന്ദർ ടി, DI: അന്നപൂർണ സ്റ്റുഡിയോസ്, കളറിസ്റ്റ് : വേണു ഗോപാൽ റാവു.ജെ , ബാനറുകൾ: കൊണിഡെല പ്രൊഡക്ഷൻ കമ്പനി, സൂപ്പർ ഗുഡ് ഫിലിംസ്., പിആർഒ: വംശി ശേഖർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...