Gold Movie : ആടി തിമിർത്ത് പൃഥ്വിയും ദീപ്തിയും; എല്ലാവരും കാത്തിരുന്ന ഗോൾഡിന്റെ പ്രൊമോ ഗാനം

Gold Movie Promo Song നാളെ രാവിലെ പത്ത് മണിക്കാണ് കേരളത്തിൽ ഗോൾഡിന്റെ ആദ്യ ഷോ

Written by - Zee Malayalam News Desk | Last Updated : Nov 30, 2022, 11:36 PM IST
  • പൃഥ്വിരാജും ദീപ്തി സതിയും ചേർന്നു കൊണ്ടു അടിപൊളി ഗാരംഗങ്ങൾ അടങ്ങിയതാണ് പ്രൊമോ ഗാനം.
  • ശബരീഷ് വർമ്മയുടെ 'തന്നെ തന്നെ' എന്ന വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് രാജേഷ് മുരുഗേഷനാണ്.
  • വിജയ് യേശുദാസാണ് ഗാനം ആലപിച്ചിരിക്കുന്നത്.
  • കഴിഞ്ഞ ദിവസമാണ് സംസ്ഥാന സെൻസർ ബോർഡ് ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കേറ്റ് നൽകിയത്
Gold Movie : ആടി തിമിർത്ത് പൃഥ്വിയും ദീപ്തിയും; എല്ലാവരും കാത്തിരുന്ന ഗോൾഡിന്റെ പ്രൊമോ ഗാനം

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് നയൻതാര ചിത്രം ഗോൾഡിന്റെ പ്രൊമോ സോങ് പുറത്ത് വിട്ടു. നാളെ തിയറ്ററുകളിൽ പ്രദർശനം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കവെയാണ് അണിയറ പ്രവർത്തകർ ചിത്രത്തിന്റെ പ്രൊമോ ഗാനം പുറത്ത് വിട്ടത്. പൃഥ്വിരാജും ദീപ്തി സതിയും ചേർന്നു കൊണ്ടു അടിപൊളി ഗാരംഗങ്ങൾ അടങ്ങിയതാണ് പ്രൊമോ ഗാനം. ശബരീഷ് വർമ്മയുടെ 'തന്നെ തന്നെ' എന്ന വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് രാജേഷ് മുരുഗേഷനാണ്. വിജയ് യേശുദാസാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിന് ട്രെയിലർ ഉണ്ടാകില്ല ഒരു ഗാനം മാത്രം റിലീസിന് മുമ്പായിട്ട് പുറത്തിറക്കുമെന്നായിരുന്നു അൽഫോൺസ് പുത്രൻ നേരത്തെ അറിയിച്ചിരുന്നത്.

കഴിഞ്ഞ ദിവസമാണ് സംസ്ഥാന സെൻസർ ബോർഡ് ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കേറ്റ്  നൽകിയത്. ഗോൾഡ് ഡിസംബർ ഒന്നിന് തിയറ്ററുകളിൽ എത്തും. തുടർന്നാണ് ചിത്രത്തിന്റെ പുതിയ റിലീസ് പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായി നടൻ പൃഥ്വിരാജ് ഗോൾഡിന്റെ പോസ്റ്റർ പങ്കുവക്കുന്നത്. ഈ കഴിഞ്ഞ ഓണത്തിന് തിയറ്ററുകളിൽ എത്തിക്കാനിരുന്ന ചിത്രമായിരുന്നു ഗോൾഡ്. ചില സാങ്കേതിക പ്രശ്നങ്ങളും പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാകാത്തതിനെയും തുടർന്ന് സിനിമയുടെ റിലീസ് നീണ്ട് പോയത്. തുടർന്ന് ഏറെ നാളുകളുടെ കാത്തിരിപ്പിന് ശേഷമാണ് കഴിഞ്ഞ ആഴ്ചയാണ് ലിസ്റ്റിൻ സ്റ്റീഫൻ ഗോൾഡിന്റെ റിലീസ് പ്രഖ്യാപിക്കുന്നത്. ആദ്യം ഡിസംബർ ഒന്നിന് ചിത്രമെത്തുമെന്ന് അറിയിച്ചെങ്കിലും ചിലപ്പോൾ റിലീസ് നീണ്ട് പോകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പും നൽകികൊണ്ടായിരുന്നു പ്രഖ്യാപനം.

ALSO READ : Gold Movie : ഗോൾഡ് ഹിറ്റായാലും ഇല്ലെങ്കിലും മൂന്ന് ആഴ്ചയെ തിയറ്ററിൽ ഓടിക്കൂ; കാരണം മറ്റൊരു പൃഥ്വിരാജ് ചിത്രം

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ സഹബാനറിൽ സുപ്രിയ മേനോനോടൊപ്പം ചേർന്നാണ് ലിസ്റ്റിൻ ഗോൾഡ് നിർമിച്ചിരിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രേയിംസാണ് ഗോൾഡ് തിയറ്ററുകളിൽ എത്തിക്കുന്നത്. ദി ടീം എന്ന സിനിമ വിതരണ കമ്പനിയാണ് ചിത്രം തമിഴ്നാട്ടിൽ എത്തിക്കുന്നത്. ചിത്രത്തിന്റെ ഒടിടി അവകാശം ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കുകയും ചെയ്തു. സൺ നെറ്റ്വർക്കിനാണ് സിനിമയുടെ സാറ്റ്ലൈറ്റ് അവകാശം.

ജോഷി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ഗോൾഡിൽ അവതരിപ്പിക്കുന്നത്. നയൻതാരയെത്തുന്നത് സുമംഗലി ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രമായിട്ടാണ്. ചിത്രത്തിന്റെ ടീസർ നേരത്തെ പുറത്ത് വിട്ടിരുന്നു. എന്നാൽ ഇനി സിനിമയുടെ ട്രെയിലറോ ഗാനമോ പുറത്ത് റിലീസിന് മുമ്പ് പുറത്ത് വിടില്ലയെന്നാണ് ചില റിപ്പോർട്ടുകളിൽ പറയുന്നത്. പൃഥ്വിരാജിനും നയൻതാരയ്ക്കും പുറമെ ഷമ്മി തിലകൻ, മല്ലിക സുകുമാരൻ, വിനയ് ഫോർട്ട്, അൽതാഫ് സലീം, സാബുമോൻ, ചെമ്പൻ വിനോദ്, ബാബുരാജ്, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, റോഷൻ മാത്യു, ലാലു അലക്സ്, ജാഫർ ഇടുക്കി, ജഗദീഷ്, അബു സലീം, സുരേഷ് കൃഷ്ണ, ദീപ്തി സതി, സുധീഷ്, അജ്മൽ അമീർ, പ്രേം കുമാർ, സൈജു കുറിപ്പ്,  ജസ്റ്റിൻ ജോൺ, ഫയ്സൽ മുഹമ്മദ്, എം ഷിയാസ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

അൽഫോൺസ് പുത്രൻ തന്നെയാണ് ചിത്രത്തിന്റെ കഥ, എഡിറ്റിങ്, സംഘട്ടനം, വിഎഫ്എക്സ്, ആനിമേഷൻ, കളർ ഗ്രേഡിങ് തുടങ്ങിയവ കൈകാര്യം ചെയ്തിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. പ്രേമം ഇറങ്ങി ഏഴ് വർഷങ്ങൾക്ക് ശേഷമെത്തുന്ന അൽഫോൺസ് പുത്രൻ ചിത്രമെന്ന പ്രത്യേകതയും ഗോൾഡിനുണ്ട്. അൽഫോൺസിന്റെ കരിയറിലെ മൂന്നാമത്തെ ചിത്രമാണ് ഗോൾഡ്. നിവിൻ പോളിയെ നായകനാക്കി ഒരുക്കിയ നേരം, പ്രേമം എന്നിവയായിരുന്നു അൽഫോൺസിന്റെ ആദ്യ രണ്ട് ചിത്രങ്ങൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

More Stories

Trending News