Guruvayurambala Nadayil Piracy Case: പണി വരുന്നുണ്ടേ...! ​ഗുരുവായൂരമ്പല നടയിൽ സിനിമയുടെ വ്യാജ പതിപ്പിനെതിരെ കേസ്

തീയേറ്ററിൽ വിജകരമായി പ്രദർശനം തുടരുന്ന ​ഗുരുവായൂരമ്പല നടയിലിന്റെ പതിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതും പ്രചരിപ്പിക്കുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും. ഈ വിഷയത്തിൽ കേരള പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിനിമയുടെ പ്രധാന ഭാഗങ്ങൾ കൈവശം വയ്ക്കുന്നവർക്കും, പങ്കുവെക്കുന്നവർക്കും എതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതാണ്.

Written by - Zee Malayalam News Desk | Last Updated : May 21, 2024, 07:59 PM IST
  • ഇപ്പോഴിതാ സിനിമയുടെ വ്യാജ പതിപ്പിനെതിരെ സൈബർ പോലീസിൽ കേസ് നൽകി അണിയറ പ്രവർത്തകർ.
  • തീയേറ്ററിൽ വിജകരമായി പ്രദർശനം തുടരുന്ന ​ഗുരുവായൂരമ്പല നടയിലിന്റെ പതിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതും പ്രചരിപ്പിക്കുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും.
Guruvayurambala Nadayil Piracy Case: പണി വരുന്നുണ്ടേ...! ​ഗുരുവായൂരമ്പല നടയിൽ സിനിമയുടെ വ്യാജ പതിപ്പിനെതിരെ കേസ്

സമീപകാലത്ത് മികച്ച പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു "ഗുരുവായൂരമ്പല നടയില്‍". ജയ ജയ ജയ ജയ ഹേ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിപിൻ ദാസ് ഒരുക്കി ബേസിൽ ജോസഫ്, പ്രിഥ്വിരാജ്, അനശ്വര രാജൻ എന്നിവർ പ്രധാന കാഥാപാത്രത്തിൽ എത്തിയ ചിത്രം ഇപ്പോഴും വിജയകരമായി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ സിനിമയുടെ വ്യാജ പതിപ്പിനെതിരെ സൈബർ പോലീസിൽ കേസ് നൽകി അണിയറ പ്രവർത്തകർ. തീയേറ്ററിൽ വിജകരമായി പ്രദർശനം തുടരുന്ന ​ഗുരുവായൂരമ്പല നടയിലിന്റെ പതിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതും പ്രചരിപ്പിക്കുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും.

ഈ വിഷയത്തിൽ കേരള പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിനിമയുടെ പ്രധാന ഭാഗങ്ങൾ കൈവശം വയ്ക്കുന്നവർക്കും, പങ്കുവെക്കുന്നവർക്കും എതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതാണ്.  ഈ സിനിമ നിർമ്മിക്കുന്നതിന് വേണ്ടിവന്ന കഠിനാധ്വാനവും, സർ​ഗാത്മകയും സംരക്ഷിക്കാൻ കൂടെ നിൽക്കുക സഹകരിക്കുക എന്നാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.അതേസമയം ചിത്രം അഞ്ച് ദിവസം കൊണ്ട് ആ​ഗോളതലത്തിൽ 50 കോടി അടിച്ചിരിക്കുകയാണ്. സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ALSO READ: സൂരി നായകനാകുന്ന ​'ഗരുഡൻ', പ്രധാന കഥാപാത്രമായി ഉണ്ണി മുകുന്ദനും; ട്രെയിലർ

3 ദിവസം കൊണ്ട് 15 ലക്ഷം പേർ സിനിമ കണ്ടതായും അണിയറപ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നു. പൃഥ്വിരാജ്, ബേസിൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. അനശ്വരയും നിഖിലയുമാണ് നായികാ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുകയാണ് ചിത്രം. എഡിറ്റര്‍- ജോണ്‍ കുട്ടി,സംഗീതം- അങ്കിത് മേനോന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റിനി ദിവാകര്‍,ആര്‍ട്ട് ഡയറക്ടര്‍- സുനില്‍ കുമാര്‍, കോസ്റ്റ്യൂം ഡിസൈനര്‍- അശ്വതി ജയകുമാര്‍, മേക്കപ്പ്-സുധി സുരേന്ദ്രന്‍, സൗണ്ട് ഡിസൈനര്‍- അരുണ്‍ എസ് മണി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ശ്രീലാല്‍, സെക്കന്റ് യൂണിറ്റ് ക്യാമറ-അരവിന്ദ് പുതുശ്ശേരി, ഫിനാന്‍സ് കണ്‍ട്രോളര്‍-കിരണ്‍ നെട്ടയില്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- അനീഷ് നന്ദിപുലം, വിനോഷ് കൈമള്‍, സ്റ്റില്‍സ്‌ - ജസ്റ്റിന്‍, ഓൺലൈൻ മാർക്കറ്റിംഗ്- ടെൻ ജി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News