ആസിഖേ, സംവിധാനിച്ചോളൂ, കാണാം.... !! "വാരിയംകുന്നന്‍" സിനിമയ്‌ക്കെതിരെ ഹിന്ദു ഐക്യവേദി

  ആഷിഖ് അബുവിന്‍റെ   സംവിധാനത്തില്‍  വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം "വാരിയംകുന്നന്‍"  എന്ന പേരില്‍ സിനിമയാക്കുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ   വിവാദങ്ങളുടെ തലപൊക്കിയിരിയ്ക്കുകയാണ്.

Last Updated : Jun 24, 2020, 04:10 PM IST
ആസിഖേ, സംവിധാനിച്ചോളൂ, കാണാം.... !!   "വാരിയംകുന്നന്‍" സിനിമയ്‌ക്കെതിരെ ഹിന്ദു ഐക്യവേദി

കൊച്ചി:  ആഷിഖ് അബുവിന്‍റെ   സംവിധാനത്തില്‍  വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം "വാരിയംകുന്നന്‍"  എന്ന പേരില്‍ സിനിമയാക്കുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ   വിവാദങ്ങളുടെ തലപൊക്കിയിരിയ്ക്കുകയാണ്.

സിനിമയെ എതിര്‍ക്കുന്നവരുടെ നീണ്ട നിരയാണ്...  ബിജെപി നേതാക്കളെക്കൂടാതെ സമൂഹമാധ്യമങ്ങളിലുടെ വിവിധ നേതാക്കളും ചിത്രത്തിനെതിരെ പ്രതികരിച്ചിരുന്നു. അതിന്  പിന്നാലെയാണ് സിനിമയ്‌ക്കെതിരെ ഭീഷണിയുമായി ഹിന്ദു ഐക്യവേദി നേതാക്കള്‍ രംഗത്തെത്തിയത്.  

'പൃഥ്വീ, ആ പൂതി എട്ടാക്കി മടക്കി കീശേലിട്ടേയ്ക്ക്, ആസിഖേ സംവിധാനിച്ചോളു കാണാം; സിനിമയ്‌ക്കെതിരെ ഹിന്ദു ഐക്യവേദി
'ഞങ്ങൾ പ്രതികരിക്കും.. വേറിട്ടൊരു പ്രതികരണം ! നിങ്ങൾ പ്രതീക്ഷിക്കാത്ത ഒരു പ്രതികരണം' എന്നാണ്   ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെപി ശശികലയുടെ   ഫേസ്ബുക്ക് പേജില്‍ വന്ന പ്രതികരണം. 1921ലെപ്പോലെ ഒടുങ്ങിത്തിരാൻ ഈ 2021 ൽ ഹിന്ദുക്കൾ തയ്യാറല്ലെന്നും അവര്‍ പറയുന്നു.

വിവാഹാലോചന നടക്കും മുന്‍പ് കുട്ടിയുടെ പേരുവിവരങ്ങള്‍ പരസ്യപ്പെടുത്തിയതിന്‍റെ  ഉദ്യേശം വ്യക്തമാണെന്നും സംഘ പരിവാറുകാര്‍ കേറിക്കൊത്തുമ്പോള്‍ മതേതരരും മുഖ്യനും പ്രതിപക്ഷവും രംഗത്തെത്തുകയും സിനിമ രക്ഷപ്പെടുകയും ചെയ്യുമെന്നാണ് കണക്ക് കൂട്ടുന്നത്. മീശയെന്ന നോവൽ രക്ഷപ്പെട്ടത് ഇത്തരത്തിലാണെന്നും ആലുവയിലെ സിനിമാ സെറ്റ് കത്തിച്ചത് എന്തിനാണെന്ന് മലയാളി തിരിച്ചറിഞ്ഞെന്നും  ഹിന്ദു ഐക്യവേദിയുടെ ഫേസ്ബുക്ക് പോസ്റ്റ് പറയുന്നു. 

'മോനെ പൃഥ്വീ , ആസിഖേ ആ പൂതി എട്ടാക്കി മടക്കി കീശേലിട്ടേയ്ക്ക് ! ഞങ്ങൾ  പ്രതികരിക്കും.. വേറിട്ടൊരു പ്രതികരണം ! നിങ്ങൾ പ്രതീക്ഷിക്കാത്ത ഒരു പ്രതികരണം' എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ആഷിഖ് അബു,  "വാരിയംകുന്നന്‍",  ചിത്രം  പ്രഖ്യാപിച്ചതിന് പിന്നാലെ വിവാദവും ആരംഭിച്ചിരുന്നു.  വാരിയംകുന്നന്‍ ചരിത്രത്തോട് നീതി പുലര്‍ത്തണമെന്നും അല്ലെങ്കില്‍ അത് അസ്വസ്ഥതയുണ്ടാക്കുമെന്ന്  മുന്നറിയിപ്പ്  ബിജെപിയും നല്‍കിയിട്ടുണ്ട്. 

'മലബാർ ലഹള',  ഹിന്ദു വിരുദ്ധ കലാപം ആണെന്നാണ് ബിജെപി ഉന്നയിക്കുന്ന വാദം. സിനിമയിൽ നിന്ന്  നായകന്‍ പൃഥ്വിരാജ് പിൻമാറണം എന്ന ആവശ്യം ഉന്നയിച്ച്   ബിജെപി നേതാവ് ബി രാധാകൃഷ്ണ മേനോൻ രംഗത്ത് വന്നിരുന്നു. സിനിമയിൽ നിന്ന് പിന്മാറിയില്ലെങ്കിൽ ചരിത്രം നിങ്ങളെ ഒറ്റുകാരൻ എന്ന് രേഖപ്പെടുത്തും എന്നും അദ്ദേഹം പറഞ്ഞിരുന്നു. 

ചരിത്രം പറയുന്നതനുസരിച്ച്  ഖിലാഫത്ത് പ്രസ്ഥാനത്തിന്‍റെ  മുന്‍നിര പോരാളിയായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി.  അദ്ദേഹത്തിന്‍റെ ചരിത്രമാണ്  "വാരിയംകുന്നന്‍" എന്നപേരില്‍ സിനിമയാകുന്നത്. 

 

Trending News