Chithini: ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലർ; 'ചിത്തിനി' ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ എത്തി

Chithini first look poster: ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസാണ് ബിഗ് ബഡ്ജറ്റിൽ ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലർ വിഭാഗത്തിലൊരുങ്ങുന്ന 'ചിത്തിനി' നിർമ്മിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 9, 2024, 01:05 PM IST
  • 'ചിത്തിനി' ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസാണ് നിർമ്മിക്കുന്നത്.
  • ഈസ്റ്റ് കോസ്റ്റ് നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ് 'ചിത്തിനി'.
  • ചിത്രത്തിന്റെ പോസ്റ്റ് പ്രോഡക്‌ഷൻ ജോലികൾ ആരംഭിച്ചു.
Chithini: ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലർ; 'ചിത്തിനി' ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ എത്തി

അമിത്ത് ചക്കാലക്കൽ, വിനയ് ഫോർട്ട്, മോക്ഷ (കള്ളനും ഭഗവതിയും ഫെയിം), പുതുമുഖങ്ങളായ ആരതി നായർ, എനാക്ഷി എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന 'ചിത്തിനി' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിലീസായി. ബിഗ് ബഡ്ജറ്റിൽ ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലർ വിഭാഗത്തിലൊരുങ്ങുന്ന 'ചിത്തിനി' ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസാണ് നിർമ്മിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ് 'ചിത്തിനി'. 

മലമ്പുഴ, കവ, ധോണി ഫോറസ്റ്റ്, പുതുശ്ശേരി, ചിങ്ങഞ്ചിറ,കൊടുമ്പ്, വാളയാർ,ചിറ്റൂർ, തത്തമംഗലം,കൊല്ലങ്കോട്, കലാമണ്ഡലം തുടങ്ങി പാലക്കാടും പരിസര പ്രദേശങ്ങളിലുമായി നിരവധി ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രോഡക്‌ഷൻ ജോലികൾ ആരംഭിച്ചു. 'കള്ളനും ഭഗവതിയും' എന്ന ചിത്രത്തിനു ശേഷം കെ വി അനിലിന്റെ കഥയ്ക്ക്  ഈസ്റ്റ് കോസ്റ്റ് വിജയനും കെ വി അനിലും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിട്ടുള്ളത്. ഈസ്റ്റ് കോസ്റ്റ് വിജയന്‍, സന്തോഷ്‌ വര്‍മ്മ, സുരേഷ് എന്നിവരുടെ വരികള്‍ക്ക് യുവ സംഗീത സംവിധായകരില്‍ ശ്രദ്ധേയനായ രഞ്ജിൻ രാജ് സംഗീത സംവിധാനം നിർവ്വഹിക്കുന്നു. നാല് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.

ALSO READ: റിലീസിനൊരുങ്ങി 'ഗാർഡിയൻ ഏയ്ഞ്ചൽ'; ടീസർ പുറത്തിറങ്ങി

സത്യ പ്രകാശ്, ഹരി ശങ്കർ, കപിൽ കപിലൻ, സന മൊയ്തുട്ടി എന്നിവരാണ് ഗായകർ. ഈ ചിത്രത്തിലെ ഒരു ഫോക്ക് സോംഗിനായി വയനാട്ടിലെ നാടൻ പാട്ട് കലാകാരന്മാരും ഭാഗമായിട്ടുണ്ട്. ജോണി ആന്റണി, ജോയ് മാത്യൂ, സുധീഷ്‌, ശ്രീകാന്ത് മുരളി, ജയകൃഷ്ണന്‍, മണികണ്ഠന്‍ ആചാരി, സുജിത്ത് ശങ്കര്‍, പ്രമോദ് വെളിയനാട്, രാജേഷ് ശര്‍മ്മ, ഉണ്ണിരാജ, അനൂപ്‌ ശിവസേവന്‍, കൂട്ടിക്കല്‍ ജയചന്ദ്രന്‍, ജിബിന്‍ ഗോപിനാഥ്, ജിതിന്‍ ബാബു, ശിവ ദാമോദർ, വികാസ്, പൗളി വത്സന്‍, അമ്പിളി അംബാലി എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.

ഛായാഗ്രഹണം - രതീഷ്‌ റാം,എഡിറ്റിംഗ് - ജോണ്‍കുട്ടി, മേക്കപ്പ് - രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണൻ, കലാസംവിധാനം- സുജിത്ത് രാഘവ്. എക്സിക്യുട്ടീവ്‌ പ്രൊഡ്യൂസർ - രാജശേഖരൻ. കോറിയോഗ്രാഫി - കല മാസ്റ്റര്‍, സംഘട്ടനം - രാജശേഖരന്‍, ജി മാസ്റ്റര്‍, വി എഫ് എക്സ് - നിധിന്‍ റാം സുധാകര്‍, സൗണ്ട് ഡിസൈൻ - സച്ചിന്‍ സുധാകരന്‍, സൗണ്ട് മിക്സിംഗ് - വിപിന്‍ നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളർ - രാജേഷ് തിലകം, പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ്‌ - ഷിബു പന്തലക്കോട്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - സുഭാഷ് ഇളമ്പല്‍, അസ്സോസിയേറ്റ് ഡയറക്ടേഴ്സ് - അനൂപ്‌ ശിവസേവന്‍, അസിം കോട്ടൂര്‍, സജു പൊറ്റയിൽ കട, അനൂപ്‌, പോസ്റ്റര്‍ ഡിസൈനർ - കോളിന്‍സ് ലിയോഫില്‍, കാലിഗ്രാഫി - കെ പി മുരളീധരന്‍, സ്റ്റില്‍സ് - അജി മസ്കറ്റ്, പി ആര്‍ ഓ-എ എസ് ദിനേശ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News