അടുത്ത അഞ്ച് കൊല്ലവും മോദി, അങ്ങനെയല്ലെങ്കില്‍...

ലോക്‌സഭാ തെരഞ്ഞടുപ്പ് ഫലത്തിന്‍റെ ആദ്യ സൂചനകൾ പുറത്തു വന്നപ്പോള്‍ കേവല ഭൂരിപക്ഷം നേടി എന്‍ഡിഎ മുന്നേറ്റം തുടരുന്നു. 

Last Updated : May 23, 2019, 02:01 PM IST
അടുത്ത അഞ്ച് കൊല്ലവും മോദി, അങ്ങനെയല്ലെങ്കില്‍...

ലോക്‌സഭാ തെരഞ്ഞടുപ്പ് ഫലത്തിന്‍റെ ആദ്യ സൂചനകൾ പുറത്തു വന്നപ്പോള്‍ കേവല ഭൂരിപക്ഷം നേടി എന്‍ഡിഎ മുന്നേറ്റം തുടരുന്നു. 

വോട്ടെണ്ണലിന്‍റെ തുടക്കം മുതല്‍ തന്നെ വ്യക്തമായ ആധിപത്യ൦ സ്ഥപിച്ച് എന്‍ഡിഎ മുന്നേറുന്ന സാഹചര്യത്തില്‍ തമിഴ് ചലച്ചിത്ര താരം സിദ്ധാര്‍ത്ഥ്‌ പങ്കുവച്ച ട്വീറ്റ് വൈറലാകുന്നു. 

നരേന്ദ്ര മോദിയ്ക്ക് രണ്ടാമത് അവസരം ലഭിച്ചില്ലെങ്കിൽ തന്‍റെ ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്യുമെന്ന്  ഭക്തിപുരസ്സരം പ്രതിജ്ഞ ചെയ്യുന്നുവെന്നാണ് സിദ്ധാര്‍ത്ഥ്‌ പറയുന്നത്. 

'മോദി വരും' (#AayegaToModiHi) എന്ന ഹാഷ്‍‍ടാഗും സിദ്ധാര്‍ത്ഥ് ഉപയോഗിച്ചിട്ടുണ്ട്. പലപ്പോഴും നരേന്ദ്രമോദിയെ ട്രോളിക്കൊണ്ട് രംഗത്തെത്തിയിട്ടുള്ള താരത്തിന്‍റെ പുതിയ ട്വീറ്റും ഏറെ ശ്രദ്ധ ആകര്‍ഷിക്കുകയാണ്. 

റാഫേല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ മോഷണം പോയെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ വാദത്തെ ട്രോളിയും പുല്‍വാമ ഭീകരാക്രമണത്തെ നേട്ടമാക്കി പ്രസംഗിച്ച മോദിയെ വിമര്‍ശിച്ചും സിദ്ധാര്‍ത്ഥ്‌ രംഗത്തെത്തിയിട്ടുണ്ട്. 

Trending News