Jackson Bazaar Youth Ott: ജാക്സൺ ബസാർ യൂത്ത് ഒടിടിയിലെത്തി; സ്ട്രീമിങ് എവിടെ?

ഉസ്മാന്‍ മാരാത്തിന്റെ രചനയില്‍ ഒരുങ്ങിയ ചിത്രത്തിന്റെ ഛായാഗ്രഹണം കണ്ണന്‍ പട്ടേരിയാണ് നിര്‍വഹിച്ചത്.

Written by - Zee Malayalam News Desk | Last Updated : Jun 24, 2023, 10:59 AM IST
  • നവാഗതനായ ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ സംഗീതമൊരുക്കിയത് ഗോവിന്ദ് വസന്തയാണ്.
  • സുഹൈല്‍ കോയയുടേതാണ് വരികള്‍.
  • ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കരിയ നിര്‍മ്മിച്ച ചിത്രത്തില്‍ ചിന്നു ചാന്ദിനി, അഭിരാം രാധാകൃഷ്ണന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തിയിട്ടുണ്ട്.
Jackson Bazaar Youth Ott: ജാക്സൺ ബസാർ യൂത്ത് ഒടിടിയിലെത്തി; സ്ട്രീമിങ് എവിടെ?

ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ലുക്മാൻ അവറാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് ജാക്സൺ ബസാർ യൂത്ത്. തിയേറ്ററുകളിൽ വേണ്ടത്ര സ്വീകാര്യത നേടാൻ കഴിയാതിരുന്ന ചിത്രം ഇപ്പോഴിതാ ഒടിടിയിൽ റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയത് സൈന പ്ലേ ആണ്. ജാക്സൺ ബസാർ യൂത്ത് ഒടിടിയിൽ സ്ട്രീമിങ് തുടങ്ങി കഴിഞ്ഞു.

നവാഗതനായ ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ സംഗീതമൊരുക്കിയത് ഗോവിന്ദ് വസന്തയാണ്. സുഹൈല്‍ കോയയുടേതാണ് വരികള്‍. ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കരിയ നിര്‍മ്മിച്ച ചിത്രത്തില്‍ ചിന്നു ചാന്ദിനി, അഭിരാം രാധാകൃഷ്ണന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തിയിട്ടുണ്ട്.

Also Read: Thrishanku OTT : അർജുൻ അശോകൻ-അന്ന ബെൻ ചിത്രം ത്രിശങ്കു ഒടിടിയിലെത്തി; എവിടെ കാണാം?

ഉസ്മാന്‍ മാരാത്തിന്റെ രചനയില്‍ ഒരുങ്ങിയ ചിത്രത്തിന്റെ ഛായാഗ്രഹണം കണ്ണന്‍ പട്ടേരിയാണ് നിര്‍വഹിച്ചത്. അപ്പു എന്‍ ഭട്ടത്തിരി, ഷൈജാസ് എന്നിവര്‍ ചേര്‍ന്നാണ് ജാക്‌സണ്‍ ബസാര്‍ യൂത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചത്. സഹനിര്‍മാണം - ഷാഫി വലിയപറമ്പ, ഡോ. സല്‍മാന്‍,( ക്യാം-എറാ ക്യുറേറ്റേഴ്‌സ് )  ലൈന്‍ പ്രൊഡ്യൂസര്‍ - ഹാരിസ് ദേശം (ഇമാജിന്‍ സിനിമാസ്), എക്‌സിക്ര്യൂട്ടീവ് പ്രൊഡ്യൂസഴ്‌സ് - അമീന്‍ അഫ്‌സല്‍, ശംസുദ്ധീന്‍ എംടി, വരികള്‍ - സുഹൈല്‍ കോയ, ഷറഫു, ടിറ്റോ പി തങ്കച്ചന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ - അനീസ് നാടോടി.

സ്റ്റീല്‍സ് - രോഹിത്ത് കെ എസ്, മേക്കപ്പ് - ഹക്കീം കബീര്‍, ടൈറ്റില്‍ ഡിസൈന്‍ - പോപ്കോണ്‍, പരസ്യകല - യെല്ലോ ടൂത്ത്, സ്റ്റണ്ട് - ഫീനിക്‌സ് പ്രഭു, മാഫിയ ശശി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - റിന്നി ദിവാകര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - ഷിന്റോ വടക്കേക്കര, സഞ്ജു അമ്പാടി, വിതരണം - സെന്‍ട്രല്‍ പിക്‌ചേഴ്‌സ് റിലീസ്, പിആര്‍ഒ - ആതിര ദില്‍ജിത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News