Jailer Movie Ott: തിയേറ്ററിൽ കാണാത്തവർക്ക് ഇനി ഒടിടിയിൽ കാണാം; 'ജയിലർ' സിട്രീമിങ് തുടങ്ങി

ചിത്രത്തിന്റെ ഡിജിറ്റൾ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്ന ആമസോൺ പ്രൈമിലാണ് ജയിലർ സ്ട്രീം ചെയ്യുന്നത്.

Written by - Zee Malayalam News Desk | Last Updated : Sep 7, 2023, 07:51 AM IST
  • ആമസോൺ‌‍ പ്രൈം വീഡിയോ ആണ് ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.
  • സെപ്റ്റംബർ 7 മുതൽ ജയിലർ ഒടിടിയിൽ സ്ട്രീമിങ് തുടങ്ങി.
  • തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
Jailer Movie Ott: തിയേറ്ററിൽ കാണാത്തവർക്ക് ഇനി ഒടിടിയിൽ കാണാം; 'ജയിലർ' സിട്രീമിങ് തുടങ്ങി

തിയേറ്ററിൽ വമ്പൻ വിജയമായ രജനികാന്ത് ചിത്രം ജയിലർ ഒടിടിയിലെത്തി കഴിഞ്ഞു. ആമസോൺ‌‍ പ്രൈം വീഡിയോ ആണ് ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. സെപ്റ്റംബർ 7 മുതൽ ജയിലർ ഒടിടിയിൽ സ്ട്രീമിങ് തുടങ്ങി. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.

'ജയിലറിൻറെ എച്ച്ഡി പ്രിൻറ് നേരത്തെ ഓൺലൈനിൽ ചോർന്നിരുന്നു. ഓഗസ്റ്റ് 10-നാണ് ചിത്രം റിലീസായത്. ഇതുവരെയുള്ള കളക്ഷൻ പ്രകാരം' ലോകമെമ്പാടുമായി ചിത്രം ഇതുവരെ 550 കോടിക്ക് മുകളിൽ നേടിയിട്ടുണ്ട്.

Also Read: Jailer Movie : ചിരിക്കൊപ്പം തമന്നയുടെ മാസ്മരികതയും; ജയിലറിലെ കാവാല ഗാനത്തിന്റെ വീഡിയോ പുറത്ത്

സൺ പിക്ചേഴ്സ് ആണ് ജയിലർ നിർമ്മിച്ചത്. ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് ജയിലറിൽ അവതരിപ്പിച്ചത്. മോഹന്‍ലാല്‍, ശിവ രാജ്‍കുമാര്‍, ജാക്കി ഷ്രോഫ് എന്നിവർ ചെയ്ത കാമിയോ റോളുകളും ഏറെ പ്രശംസിക്കപ്പെട്ടു. വലിയ കയ്യടിയാണ് മോഹന്‍ലാലിന്‍റെയും ശിവ രാജ്കുമാറിന്‍റെയും കഥാപാത്രങ്ങള്‍ക്ക് തിയേറ്ററുകളില്‍ ലഭിച്ചത്. ഇന്ത്യയിൽ നിന്ന് 300 കോടി ക്ലബിൽ കയറുന്ന രണ്ടാമത്തെ രജനികാന്ത് ചിത്രമാണിത്. രജനികാന്ത് തന്നെ നായകനായ 2.0 ആണ് ആ​ഗോള ബോക്സ് ഓഫീസിൽ ഒന്നാമതായി നിൽക്കുന്നത്. 723 കോടിയായിരുന്നു ചിത്രം നേടിയത്.

കഴിഞ്ഞ ദിവസം ഹിറ്റ് ​ഗാനമായകാവാലയുടെ വീഡിയോ ഗാനം പുറത്ത് വിട്ടിരിക്കുകയാണ്. അനിരുദ്ധും ശിൽപ റാവുവും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ രജനികാന്ത് അവതരിപ്പിച്ചിരിക്കുന്നത്. നെൽസൺ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ രമ്യ കൃഷ്ണനാണ് രജനിയുടെ ഭാര്യയായി വേഷമിട്ടിരിക്കുന്നത്. പടയപ്പയ്ക്ക് ശേഷം രജനികാന്തും രമ്യയും വീണ്ടും ഒന്നിച്ചതും ജയിലറിന്റെ മറ്റൊരു പ്രത്യേകതയാണ്. രജനികാന്തിന്റെ 169-ാമത്തെ ചിത്രമാണ് ജയിലർ. സ്റ്റണ്ട് ശിവയാണ് ആക്ഷൻ കൊറിയോ​ഗ്രാഫർ. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News