ബോളിവുഡിൽ തിളങ്ങി നിൽക്കുന്ന താരമാണ് ജാൻവി കപൂർ. ഒരുപാട് സിനിമകൾ ചെയ്തില്ലെങ്കിലും ജാൻവി ചെയ്ത കഥാപാത്രങ്ങളൊക്കെ ശ്രദ്ധിക്കപ്പെട്ടവയാണ്. തെന്നിന്ത്യൻ സിനിമകൾ ചെയ്യാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് തുറന്നുപറയുകയാണ് താരം. അധികം വൈകാതെ തന്നെ ഒരു സൗത്ത് ഇന്ത്യൻ സിനിമ ചെയ്യാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ജാൻവി പറഞ്ഞു. കൊരടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജൂനിയര്‍ എൻടിആറിന്റെ നായികയായി ജാൻവി കപൂര്‍ എത്തിയേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
മിലിയാണ് ജാൻവിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മലയാളത്തിൽ സൂപ്പർഹിറ്റായ ഹെലൻ എന്ന ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു മിലി. ഹെലൻ സംവിധാനം ചെയ്ത മാത്തുക്കുട്ടി സേവ്യർ തന്നെയാണ് മിലിയും ഒരുക്കിയത്. ബോണി കപൂറാണ് ചിത്രം നിർമ്മിച്ചത്. വിനോദ് തല്‍വാറാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍, അപൂര്‍വ സോന്ധിയാണ് പ്രൊഡക്ഷൻ ഡിസൈനര്‍. അസോസിയേറ്റ് ഡയറക്ടര്‍ സുനില്‍ അഗര്‍വാളാണ്.
Also Read: Anushka Sharma: അനുഷ്ക ശർമ്മയുടെ 'ഛക്ദ എക്സ്പ്രസ്' ചിത്രീകരണം പൂർത്തിയായി
എ.ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ജാവേദ് അക്തര്‍ ആണ് ഗാനങ്ങൾ എഴുതിയിരിക്കുന്നത്. 'മിലി'യുടെ ഞായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സുനില്‍ കാര്‍ത്തികേയനാണ്. മോനിഷ ആര്‍ ബല്‍ദവ ആണ് ചിത്രസംയോജനം നിര്‍വഹിച്ചത്.
അതേസമയം 'ബവാല്‍', 'മിസ്റ്റര്‍ ആൻഡ് മിസിസ് മഹി' എന്നീ സിനിമകള്‍ ജാൻവി കപൂര്‍ നായികയായി ഹിന്ദിയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബവാൽ നിതീഷ് തിവാരിയാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ വരുണ്‍ ധവാനാണ് നായകൻ. അടുത്ത വര്‍ഷം ഏപ്രില്‍ ഏഴിന് ചിത്രം റിലീസ് ചെയ്തേക്കും. 'മിസ്റ്റര്‍ ആൻഡ് മിസിസ് മഹി' എന്ന ചിത്രം രാജ്‍കുമാര്‍ റാവു നായകനായി ശരണ്‍ ശര്‍മയാണ് സംവിധാനം ചെയ്യുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...