അങ്ങനെ സർദാറിന്‍റെ കോപ്പിയാണെന്ന എന്ന ആരോപണത്തിന് ശേഷം ഷാരൂഖ് ചിത്രം ജവാനെതിരെ മറ്റൊരു കോപ്പിയടി ആരോപണം ഇപ്പോൾ കത്തിപ്പടർന്നുകൊണ്ടിരിക്കുകയാണ്. സൂപ്പർഹിറ്റ് തമിഴ് സംവിധായകനായ ആറ്റ്ലിയാണ് ജവാന്‍റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഹിന്ദിക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലും ഈ ചിത്രം പുറത്തിറങ്ങുന്നുണ്ട്.
തമിഴ് നിർമ്മാതാവായ മാണിക്കം നാരായണനാണ് ആറ്റിലിക്കെതിരെ തമിഴ്നാട് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിലിനെ സമീപിച്ചിരിക്കുന്നത്. 2006 ൽ വിജയകാന്ത് നായകനായി അഭിനയിച്ച് പുറത്തിറങ്ങിയ പേരരസ് എന്ന ചിത്രത്തിന്‍റെ കഥ കോപ്പിയടിച്ചു എന്നാണ് മാണിക്കം ആരോപിച്ചിരിക്കുന്നത്. വിജയകാന്ത് ഇരട്ട സഹോദരന്മാരായി പ്രത്യക്ഷപ്പെട്ട ചിത്രമായിരുന്നു പേരരസ്. ജവാനിലും ഷാരൂഖ് ഇരട്ട വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നതെന്നാണ് റൂമറുകൾ സൂചിപ്പിക്കുന്നത്.
ALSO READ: Suresh Gopi Movie: "സത്യം എപ്പോഴും ജയിക്കും!", സുരേഷ് ഗോപിയുടെ 255ാമത് ചിത്രം പ്രഖ്യാപിച്ചു
എന്നാൽ ചിത്രത്തിന്‍റെ കഥയെക്കുറിച്ചുള്ള യാതൊരു വിവരങ്ങളും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല. ജവാന്‍റെ ഭാഗമായി ആകെ പുറത്തിറങ്ങിയത് ഒരു ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും മാത്രമാണ്. ഇവയിലും ചിത്രത്തിന്‍റെ പ്ലോട്ടിനെ സംബന്ധിച്ച യാതൊരു വിവരങ്ങളും അറിയാൻ സാധിക്കില്ല. ഇങ്ങനെയിരിക്കെ പേരരസിന്‍റെ കോപ്പിയാണ് ജവാൻ എന്ന് ആരോപിക്കാൻ വേണ്ടി മാത്രം എന്ത് തെളിവാണ് മാണിക്കം നാരായണന് ലഭ്യമായതെന്ന് ഒരു പിടിയും ഇല്ല.
എന്തായാലും അദ്ദേഹത്തിന്‍റെ പരാതിയിൽ തമിഴ്നാട് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പല തരത്തിലുള്ള അഭിപ്രായങ്ങളാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന് വരുന്നത്. ചിലർ പറയുന്നത് വെറും ചീപ്പ് പബ്ലിസിറ്റി ആഗ്രഹിക്കുന്നവരാണ് ജവാനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നാണ്. എന്നാൽ മറ്റ് ചിലർ പറയുന്നത് പ്രമോഷന്‍റെ ഭാഗമായി ജവാന്‍റെ അണിയറ പ്രവര്‍ത്തകർ തന്നെയാണ് ഇത്തരം വിവാദങ്ങൾ ഉണ്ടാക്കുന്നതെന്നാണ്.
എന്തായാലും തമിഴ് സിനിമാ ലോകത്തെ ഹിറ്റ് മേക്കറായ ആറ്റ്ലിക്കെതിരെ കോപ്പിയടി ആരോപണം ഉയരുന്നത് ഇത് ആദ്യമായല്ല. അദ്ദേഹത്തിന്‍റെ ആദ്യ ചിത്രമായ രാജാറാണിക്ക് മണിരത്നം സംവിധാനം ചെയ്ത മൗനരാഗം എന്ന ചിത്രവുമായി സാമ്യമുണ്ടെന്ന് ആരോപിച്ച് നേരത്തെ തന്നെ ചർച്ചകളുണ്ടായിരുന്നു. രണ്ടാമത്തെ ചിത്രമായ തെറിക്ക് വിജയകാന്ത് നായകനായി അഭിനയിച്ച ഛത്രിയനുമായി സാമ്യം ഉണ്ടെന്ന തരത്തിലെ ആരോപണങ്ങളാണ് വന്നത്.
ALSO READ: Indian 2: കമൽ ഹാസൻ - ശങ്കർ കൂട്ടുകെട്ടിൽ വമ്പൻ ഹിറ്റ് ഒരുങ്ങുന്നു; ഇന്ത്യൻ 2 ചിത്രീകരണം തുടങ്ങി
മൂന്നാമത്തെ ചിത്രമായ മെരസൽ കമൽഹാസൻ ചിത്രങ്ങളായ അപൂർവ സഹോദരങ്ങളുടെയും ഇന്ത്യന്‍റെയും കോപ്പിയാണെന്നും പലരും ആരോപിച്ചു. ഇവയിൽ ഇന്ത്യൻ സംവിധാനം ചെയ്തിരിക്കുന്നത് ആറ്റ്ലിയുടെ ഗുരുവായ ഷങ്കറാണെന്നതും ശ്രദ്ധേയമാണ്. ആറ്റ്ലിയുടെ നാലാമത്തെ ചിത്രമായ മെരസലിന് ഛക് ദേ ഇന്ത്യ എന്ന ഷാരൂഖ് ചിത്രവുമായും വിജയുടെ തന്നെ മുൻ ചിത്രങ്ങളിലൊന്നായ തലൈവയായും സാമ്യമുണ്ടെന്നും വിമർശനമുയർന്നിരുന്നു.
അതുകൊണ്ട് തന്നെ ജവാൻ കോപ്പിയടി ആയാലും അതിൽ അത്ഭുതപ്പെടേണ്ടതില്ലെന്നാണ് പല ചലച്ചിത്ര പ്രേമികളും അഭിപ്രായപ്പെടുന്നത്. ജവാൻ എന്ന ചിത്രത്തിനെതിരെ ഉയർന്ന് വരുന്ന പുതിയ ആരോപണങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ പ്രതികരണം എന്താണ്. കമന്‍റ് ബോക്സിൽ രേഖപ്പെടുത്തൂ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...