തമിഴ് സിനിമയിൽ നിരവധി ഹിറ്റുകൾ സമ്മാനിച്ച ജയം രവിയുടെ പുതിയ ചിത്രം അഖിലൻ പ്രദർശനത്തിനൊരുങ്ങുന്നു. എൻ. കല്യാണ കൃഷ്ണനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. രണ്ടാം തവണയാണ് ജയം രവിയും എൻ. കല്യാണ കൃഷ്ണനും ഒന്നിക്കുന്നത്. ഭൂലോകമാണ് ഇരുവരും ചേർന്ന് ചെയ്ത ആദ്യ ചിത്രം.
'അഖിലൻ' സിനിമയുടെ ടീസറും മേക്കിങ് വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു. 80 ലക്ഷത്തിലധികം പേരാണ് യൂടൂബിൽ ടീസർ കണ്ടത്. 'അഖിലൻ' ജയം രവിയുടെ മറ്റൊരു ജനപ്രിയ സിനിമയായിരിക്കുമെന്നാണ് അണിയറപ്രവർത്തകർ പ്രതീക്ഷിക്കുന്നത്. തനി ഒരുവൻ, മിരുതൻ, റോമിയോ ജൂലിയറ്റ്, വനമകൻ, അടങ്കമറു, കോമാളി തുടങ്ങിയ ചിത്രങ്ങളായിരുന്നു ജയം രവിയുടേതായി കഴിഞ്ഞ വർഷങ്ങളിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ. ചിത്രത്തിൽ അഖിലൻ എന്ന ഗുണ്ടയുടെ വേഷത്തിലാണ് ജയം രവി എത്തുന്നത്.
തുറമുഖങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് മേക്കിങ് വീഡിയോയിൽ നിന്ന് വ്യക്തമാകുന്നത്. കാണികളെ ആകാംക്ഷാഭരിതരാക്കുന്ന ആക്ഷൻ എൻ്റർടെയ്നറായിരിക്കും സിനിമയെന്നാണ് പ്രതീക്ഷിക്കുന്നത്. സാം സി.എസ് സംഗീതവും, വിവേക് ആനന്ദ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിർവഹിക്കുന്നു. പ്രിയ ഭവാനി ശങ്കർ, താന്യ രവിചന്ദ്രൻ എന്നിവരാണ് ചിത്രത്തിൽ നായികമാരായെത്തുന്നത്. സെപ്റ്റംബർ 15ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. കേരളത്തിൽ മുരളി സിൽവർ സ്ക്രീൻ പിക്ചേഴ്സാണ് അഖിലൻ പ്രദർശനത്തിനെത്തിക്കുന്നത്. പിആർഒ സികെ അജയ് കുമാർ.
പൊന്നിയിൻ സെൽവൻ്റെ റിലീസിങ് തിയ്യതി പ്രഖ്യാപിച്ചു
സംവിധായകൻ മണിരത്നത്തിൻ്റെ ഡ്രീം പ്രോജക്റ്റ് പൊന്നിയിൻ സെൽവൻ്റെ റിലീസിങ് തിയ്യതി പ്രഖ്യാപിച്ചു കൊണ്ടുള്ള മോഷൻ പോസ്റ്ററിനു പിന്നാലെ നടൻ വിക്രമിൻ്റെ ക്യാരക്ടർ ലുക്ക് പോസ്റ്റർ ലൈക്കാ പ്രൊഡക്ഷൻസ് പുറത്തു വിട്ടു.ആദിത്യ കരികാലൻ എന്ന കഥാപാത്രമാണ് വിക്രമിന്. മാഡ്രാസ് ടാക്കീസും ലൈക്കാ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ബ്രമാണ്ട ചിത്രമായ ' പൊന്നിയിൻ സെൽവൻ ' തമിഴ്,മലയാളം തെലുങ്ക്, കന്നഡ, ഹിന്ദി, എന്നീ അഞ്ചു ഭാഷകളിലായി വരുന്ന സെപ്റ്റംബർ 30-ന് ലോകമെമ്പാടും റിലീസ് ചെയ്യും.
ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധ ചരിത്ര നോവലിനെ (നോവലിന്റെ പേര് പൊന്നിയൻ സെൽവൻ എന്ന് തന്നെയാണ്) ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കുന്ന ചിത്രമാണ് പൊന്നിയൻ സെൽവൻ. തമിഴിലെ തന്നെ ഏറ്റവും മഹത്തരമായ ചരിത്രനോവലായിട്ടാണ് പൊന്നിയൻ സെൽവനെ കരുതുന്നത്. കൽക്കിയുടെ മികച്ച കലസൃഷ്ടിയെ ബിഗ് സ്ക്രീനിലേക്ക് മണിരത്നം എത്തിക്കുമ്പോൾ വൻ താരനിരയാണ് അണിനിരക്കുന്നത്.
പത്താം നൂറ്റാണ്ടിൽ , ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും പോരാട്ടങ്ങളും, ത്യാഗങ്ങളും നേട്ടങ്ങളുമാണ് പൊന്നിയൻ സെൽവൻ നോവൽ. അരുള്‍മൊഴി വര്‍മ്മന്റെയും ചോള രാജവംശത്തിന്റെയും കഥയാണ് ചിത്രത്തിൻറെ അടിസ്ഥാനം. അഞ്ച് ഭാഗങ്ങളിലായി ആണ് നോവൽ എഴുതപ്പെട്ടിരിക്കുന്നത്.
ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ ആമസോൺ പ്രൈം സ്വന്തമാക്കിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. ചിത്രത്തിൻറെ രണ്ട് ഭാഗങ്ങളുടെയും ഡിജിറ്റൽ അവകാശങ്ങൾ ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കിയതായി ആണ് സൂചന. 125 കോടി രൂപയ്ക്കാണ് ആമസോൺ പ്രൈം വീഡിയോ ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയത്.
വിക്രം, കാർത്തി, ഐശ്വര്യ റായി ബച്ചൻ, തൃഷ, പ്രകാശ് രാജ്, ജയറാം, ലാൽ, റഹ്മാൻ, റിയാസ്, ഖാൻ, ഖിഷോർ, ജയം രവി, ഐശ്വര്യ ലക്ഷ്മി, ശോഭിതാ ധുലിപാല തുടങ്ങി നിരവധി പേരാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മണിരത്നത്തിന്റെ തന്നെ മഡ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് രണ്ടു ഭാഗങ്ങൾ ഉള്ള ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഏ.ആർ.റഹ്മാനാണ് സംഗീതസംവിധായകൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...