Jayasurya's Wife : പ്രിയതമയ്‍ക്ക് ജന്മദിന ആശംസകളുമായി ജയസൂര്യ

"എന്റെ പ്രിയപ്പെട്ടവൾക്ക് ജനംദിനാശംസകൾ" എന്ന അടിക്കുറുപ്പോടെയാണ് ചിത്രം പങ്ക് വെച്ചത്. 

Written by - Zee Malayalam News Desk | Last Updated : May 1, 2022, 01:22 PM IST
  • ഇൻസ്റ്റാഗ്രാമിലൂടെയാണ് ജയസൂര്യ ഭാര്യ സരിതയ്ക്ക് ജന്മദിനാശംസകൾ അറിയിച്ചിരിക്കുന്നത്.
  • അതിനോടൊപ്പം സരിതയ്‌ക്കൊപ്പമുള്ള ഫോട്ടോയും ജയസൂര്യ പങ്ക് വെച്ചിട്ടുണ്ട്.
    "എന്റെ പ്രിയപ്പെട്ടവൾക്ക് ജനംദിനാശംസകൾ" എന്ന അടിക്കുറുപ്പോടെയാണ് ചിത്രം പങ്ക് വെച്ചത്.
  • 2004 ജനുവരി 25 നാണ് ഇരുവരും വിവാഹിതരായത്.
Jayasurya's Wife : പ്രിയതമയ്‍ക്ക് ജന്മദിന ആശംസകളുമായി ജയസൂര്യ

കൊച്ചി : തന്റെ പ്രിയതമയ്ക്ക് ജന്മദിനാശംസകൾ നേർന്ന് മലയാളികളുടെ പ്രിയ താരം ജയസൂര്യ. ഇൻസ്റ്റാഗ്രാമിലൂടെയാണ് ജയസൂര്യ ഭാര്യ സരിതയ്ക്ക് ജന്മദിനാശംസകൾ അറിയിച്ചിരിക്കുന്നത്. അതിനോടൊപ്പം സരിതയ്‌ക്കൊപ്പമുള്ള ഫോട്ടോയും ജയസൂര്യ പങ്ക് വെച്ചിട്ടുണ്ട്. "എന്റെ പ്രിയപ്പെട്ടവൾക്ക് ജനംദിനാശംസകൾ" എന്ന അടിക്കുറുപ്പോടെയാണ് ചിത്രം പങ്ക് വെച്ചത്. 2004 ജനുവരി 25 നാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന് മുമ്പ് വളരെക്കാലം ഇരുവരും പ്രണയത്തിലായിരുന്നു. 2 മക്കളുണ്ട്.

അതേസമയം ജയസൂര്യയുടെ പുതിയ ചിത്രം ജോൺ ലൂഥർ റിലീസിന് ഒരുങ്ങുകയാണ്.  ചിത്രം മെയ് 27 ന് തീയേറ്ററുകളിലാണ് റിലീസ് ചെയ്യുന്നത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ അഭിജിത്ത് ജോസഫാണ്. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിലെത്തുന്ന ചിത്രമാണ് ജോൺ ലൂഥർ. ചിത്രം ഒരു മികച്ച അനുഭവം തന്നെയായി മാറുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. പ്രഖ്യാപനത്തിന് ശേഷം വൻ ജനശ്രദ്ധ നേടാൻ ചിത്രത്തിന് സാധിച്ചിരുന്നു.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Jayasurya Jayan (@actor_jayasurya)

ALSO READ: John Luther Release date: ജയസൂര്യയുടെ ജോൺ ലൂഥർ ഉടൻ തിയേറ്ററുകളിലേക്ക്; റിലീസിങ് തീയതി പ്രഖ്യാപിച്ചു

ചിത്രത്തിൻറെ ട്രെയ്‌ലർ ഏപ്രിൽ 20 ന് റിലീസ് ചെയ്തിരുന്നു. ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. ഇതൊരു കംപ്ലീറ്റ് ഇൻവെസ്റ്റിഗേഷൻ ത്രില്ലറായിരിക്കുമെന്നാണ് ട്രെയ്‌ലർ നൽകിയ സൂചന. ചിത്രത്തിൻറെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് സംവിധായകനായ അഭിജിത്ത് ജോസഫ് തന്നെയാണ്. അൽഫോൻസാ ഫിലിംസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ചിത്രം നിർമ്മിക്കുന്നത് തോമസ് മാത്യുവാണ്.

ചിത്രത്തിൽ ജയസൂര്യയെ കൂടാതെ ജയസൂര്യയെ കൂടാതെ സിദ്ധിഖ്, ആത്മീയ രാജൻ, ദൃശ്യ രഘുനാഥ്, പ്രമോദ് വെള്ളിയനാട്, ശിവദാസ് കണ്ണൂർ, ശ്രീലക്ഷ്മി, ദീപക്  പരമ്പോൾ എന്നിവറം പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിന് സംഗീതം ചെയ്തരിയ്ക്കുന്നത് ഷാൻ റഹ്മാനാണ്. വളരെ നാളുകൾക്ക് ശേഷം ജയസൂര്യ പൊലീസ് വേഷത്തിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ജോൺ ലൂഥറിനുണ്ട്.

ഇതിന് മുമ്പ് പോസിറ്റീവ്, മുംബൈ പോലീസ്, ഇൻസ്പെക്ടർ ദാവൂദ് ഇബ്രാഹിം, റോഹബിൻ ഹുഡ് തുടങ്ങിയ ചിത്രങ്ങളിലാണ് ജയസൂര്യ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിൽ എത്തിയിട്ടുള്ളത്. എന്നാൽ ജയസൂര്യയുടേത് എന്ന് പറയാൻ ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകൾ അധികമുണ്ടായിരുന്നില്ലെന്നതാണ് സത്യം.  പോസിറ്റീവ് എന്ന ചിത്രത്തിലാണ് നേരത്തെ മുഴുനീള അന്വേഷണ ഉദ്യോഗസ്ഥനായി ജയസൂര്യ എത്തിയിട്ടുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News