Jerry Movie: ഒരു എലി കാരണം കുടുംബത്തിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ; ത്രില്ലടിപ്പിച്ച് ജെറി

Jerry Movie Audience Response: ഒരു എലി കാരണം കുടുംബത്തിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ മികച്ച രീതിയിൽ തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സംവിധായകന് ചിത്രത്തിലൂടെ സാധിച്ചു.

Written by - Zee Malayalam News Desk | Last Updated : Feb 9, 2024, 09:47 PM IST
  • ജെ സിനിമാ കമ്പനിയുടെ ബാനറിൽ ജെയ്സണും ജോയ്സണും ചേർന്നാണ് 'ജെറി' നിർമിച്ചിരിക്കുന്നത്
  • നൈജിൽ സി മാനുവലിന്റെതാണ് തിരക്കഥ
  • സരിഗമയാണ് ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്
Jerry Movie: ഒരു എലി കാരണം കുടുംബത്തിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ; ത്രില്ലടിപ്പിച്ച് ജെറി

കോട്ടയം നസീർ, സണ്ണി ജോസഫ്, പ്രമോദ് വെളിയനാട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അനീഷ് ഉദയ് സംവിധാനം ചെയ്യുന്ന 'ജെറി' കണ്ട പ്രേക്ഷകർ അഭിപ്രായപ്പെടുന്നത് ത്രിൽ അടിച്ചെന്നാണ്. ഒരു എലി കാരണം കുടുംബത്തിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ മികച്ച രീതിയിൽ തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സംവിധായകന് ചിത്രത്തിലൂടെ സാധിച്ചു.

ചുരുങ്ങിയ സമയം കൊണ്ട് ചിത്രത്തിന്റെ ട്രെയിലർ വൈറലായിരുന്നു. ചിത്രവും ആദ്യ ഷോ കഴിയുമ്പോൾ വൈറലായി മാറിയിരിക്കുകയാണ്. അയൽവാസികൾ തമ്മിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും വഴക്കുകളും അവർക്കിടയിലും ജീവിതത്തിലും സംഭവിക്കുന്ന വളരെ അപ്രതീക്ഷിതമായ ഒരു ട്വിസ്റ്റുമാണ് കഥയുടെ പ്രമേയം.

ജെ സിനിമാ കമ്പനിയുടെ ബാനറിൽ ജെയ്സണും ജോയ്സണും ചേർന്നാണ് 'ജെറി' നിർമിച്ചിരിക്കുന്നത്. നൈജിൽ സി മാനുവലിന്റെതാണ് തിരക്കഥ. സരിഗമയാണ് ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഛായാഗ്രഹണം: നിസ്മൽ നൗഷാദ്, ചിത്രസംയോജനം: രോഹിത് വി എസ് വാരിയത്ത്, സംഗീതം: അരുൺ വിജയ്, ഗാനരചന: വിനായക് ശശികുമാർ, അജിത് പെരുമ്പാവൂർ.

ALSO READ: ചിയാൻ 62; വിക്രമിനൊപ്പം എസ്.ജെ. സൂര്യയും

ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിജിത്ത്, പ്രൊജക്ട് ഡിസൈൻ: സണ്ണി ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ: മുജീബ് ഒറ്റപ്പാലം. പ്രൊഡക്ഷൻ ഡിസൈൻ: പ്രദീപ് എം വി, വസ്ത്രാലങ്കാരം: രാംദാസ് താനൂർ, മേക്കപ്പ്: ഷൈൻ നെല്ലങ്കര, സൗണ്ട് മിക്സിംഗ്: സിനോയ് ജോസഫ്.

വി.എഫ്.എക്സ്: റോ ആൻഡ് ന്യൂ സ്റ്റുഡിയോസ്, കളറിസ്റ്റ്: ലിജു പ്രഭാകർ, സൗണ്ട് ഡിസൈൻ: പ്രശാന്ത് പി മേനോൻ, സ്റ്റിൽസ്: റിഷ്ലാൽ ഉണ്ണികൃഷ്ണൻ, ഡിസൈൻസ്: ജിതേശ്വരൻ ഗുണശേഖരൻ, പിആർ&മാർക്കറ്റിംഗ്: തിങ്ക് സിനിമ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News