John Luther: "ഇതൊരു സാധാരണ മിസ്സിങ്ങ് കേസല്ല" സംതിങ്ങ് ഡിഫറൻറ്, ത്രില്ലടിപ്പിച്ച് ജോൺ ലൂഥർ ട്രെയിലർ

തോമസ് പി മാത്യു നിർമ്മിക്കുന്ന ചിത്രത്തിന് ഷാൻ റഹ്മാനാണ് സംഗീതം നൽകിയിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Apr 20, 2022, 07:42 PM IST
  • ഏറെ നാളുകൾക്ക് ശേഷമാണ് ജയസൂര്യ പോലീസ് വേഷത്തിൽ എത്തുന്നത്
  • ചിത്രം ഒരു കംപ്ലീറ്റ് ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ്
  • വലിയ താരനിരയും ചിത്രത്തിൽ എത്തുന്നുണ്ട്
John Luther: "ഇതൊരു സാധാരണ മിസ്സിങ്ങ് കേസല്ല"  സംതിങ്ങ് ഡിഫറൻറ്, ത്രില്ലടിപ്പിച്ച് ജോൺ ലൂഥർ ട്രെയിലർ

നവാഗതനായ അഭിജിത്ത് ജോസഫ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ജോൺ ലൂഥറിൻറെ ട്രെയിലർ റിലീസായി. ജയസൂര്യ നായകനാകുന്ന ചിത്രം ഒരു കംപ്ലീറ്റ് ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ്. യൂ ടൂബിലാണ് ചിത്രത്തിൻറെ ട്രെയിലർ  2 മിനിട്ട് 7 സെക്കൻറ് ദൈർഘ്യമുള്ള ട്രെയിലർ റിലീസ് ചെയ്തത്.

ജയസൂര്യയെ കൂടാതെ സിദ്ധിഖ്, ആത്മീയ രാജൻ, ദൃശ്യ രഘുനാഥ്, പ്രമോദ് വെള്ളിയനാട്, ശിവദാസ് കണ്ണൂർ, ശ്രീലക്ഷ്മി, ദീപക്  പരമ്പോൾ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തോമസ് പി മാത്യു നിർമ്മിക്കുന്ന ചിത്രത്തിന് ഷാൻ റഹ്മാനാണ് സംഗീതം നൽകിയിരിക്കുന്നത്. റോബി വർഗീസാണ് ഛായാഗ്രഹണം. ചിത്രത്തിൻറെ  പിആർഒ എ എസ് ദിനേശാണ്. ഏറെ നാളുകൾക്ക് ശേഷമാണ് ജയസൂര്യ പോലീസ് വേഷത്തിൽ എത്തുന്നതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

നേരത്തെ മുംബൈ പോലീസ്, ഇൻസ്പെക്ടർ ദാവൂദ് ഇബ്രാഹിം, റോഹബിൻ ഹുഡ് തുടങ്ങിയ ചിത്രങ്ങളിലും ജയസൂര്യ പോലീസ് വേഷത്തിലെത്തിയിരുന്നു. എന്നാൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകൾ അധികമുണ്ടായിരുന്നില്ലെന്നതാണ് സത്യം.  പോസിറ്റിവ് എന്ന ചിത്രത്തിലാണ് നേരത്തെ മുഴുനീള അന്വേഷണ ഉദ്യോഗസ്ഥനായി എത്തിയത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News