Kaagaz 2: 'കാ​ഗസ് 2' വുമായി വി കെ പ്രകാശ്: ഹിന്ദി ചിത്രം പ്രഖ്യാപിച്ചു, കേന്ദ്ര കഥാപാത്രമായി അനുപം ഖേർ

സതിഷ് കൗശിക് സംവിധാനം ചെയ്ത കാഗസ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാ​ഗമായിട്ടാണ് വി.കെ പ്രകാശ് കാ​ഗസ് 2 ഒരുക്കുന്നത്.   

Written by - Zee Malayalam News Desk | Last Updated : Jan 14, 2023, 10:36 AM IST
  • കാ​ഗസ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാ​ഗമാണ് പ്രകാശ് സംവിധാനം ചെയ്യുന്നത്.
  • കാ​ഗസ് 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ അനുപം ഖേർ ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
  • സിനിമ സംബന്ധിച്ചുള്ള പ്രഖ്യാപനം വി.കെ പ്രകാശ് തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
Kaagaz 2: 'കാ​ഗസ് 2' വുമായി വി കെ പ്രകാശ്: ഹിന്ദി ചിത്രം പ്രഖ്യാപിച്ചു, കേന്ദ്ര കഥാപാത്രമായി അനുപം ഖേർ

വി.കെ പ്രകാശിന്റെ സംവിധാനത്തിൽ ഹിന്ദി ചിത്രമെത്തുന്നു. കാ​ഗസ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാ​ഗമാണ് പ്രകാശ് സംവിധാനം ചെയ്യുന്നത്. കാ​ഗസ് 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ അനുപം ഖേർ ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമ സംബന്ധിച്ചുള്ള പ്രഖ്യാപനം വി.കെ പ്രകാശ് തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചത്. അനുപം ഖേറിനെ കൂടാതെ ദര്‍ശൻ കുമാര്‍, സ്‍മൃതി കര്‍ല, സതിഷ് കൗശിക്, നീന ഗുപ്‍ത എന്നിവരും ചിത്രത്തിൽ പ്രധാന താരങ്ങളായി എത്തുന്നു.

സതിഷ് കൗശിക് സംവിധാനം ചെയ്ത ചിത്രമാണ് 'കാഗസ്'. പങ്കജ് ത്രിപാതി നായകനായ ചിത്രം 2021ലായിരുന്നു പ്രദര്‍ശനത്തിന് എത്തിയത്. ഇതിന്റെ രണ്ടാം ഭാ​ഗമാണ് വി.കെ പ്രകാശിന്റെ സംവിധാനത്തിലൊരുങ്ങുന്നത്. അനു മൂത്തേടത്താണ് രണ്ടാം ഭാഗത്തിന്റെ ഛായാഗ്രാഹകൻ. നിഷാന്ത് കൗശികാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദ സതിഷ് കൗശിക് എന്റര്‍ടെയ്ൻമെന്റിന്റെ ബാനറിലാണ് നിര്‍മാണം. പ്രൊഡക്ഷൻ ഡിസൈനര്‍ ജയന്ത് ദേശ്‍മുഖ്. അമിത് ആര്‍ സോണി ആണ് ചിത്രത്തിന്റെ എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍.

Also Read: Vedikkettu Movie: ബിബിൻ ജോർജ്, വിഷ്ണു ഉണ്ണികൃഷ്ണൻ സംവിധാനത്തിൽ 'വെടിക്കെട്ട്'; റിലീസ് തിയതി പ്രഖ്യാപിച്ചു

 

'ഒരുത്തീ' എന്ന ചിത്രമാണ് വി കെ പ്രകാശ് ഒടുവിലായി സംവിധാനം ചെയ്ത ചിത്രം. നവ്യാ നായരായിരുന്നു പ്രധാന കഥാപാത്രം. ചിത്രത്തിലെ അഭിനയത്തിന് നവ്യാ നായര്‍ക്ക് ജെ സി ഡാനിയല്‍ ഫൗണ്ടേഷൻ അവാര്‍ഡ് ലഭിച്ചിരുന്നു. സൈജു കുറുപ്പ്, കെപിഎസി ലളിത, കലാഭവൻ ഹനീഫ്, മാളവിക മേനോൻ, മുകുന്ദൻ, ശ്രീദേവി വര്‍മ തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിച്ചു. കെ വി അബ്‍ദുള്‍ നാസറായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണം. ജിംഷി ഖാലിദ് ആയിരുന്നു ഛായാ​ഗ്രഹകൻ. ഗോപി സുന്ദര്‍ ആയിരുന്നു ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News