Kaathal Movie OTT : മമ്മൂട്ടിയുടെ കാതൽ ഒടിടിയിൽ എത്തി; എപ്പോൾ, എവിടെ, എങ്ങനെ കാണാം?

Kaathal The Core OTT Release : ആമസോൺ പ്രൈം വീഡിയോയ്ക്കാണ് കാതൽ ദ് കോറിന്റെ ഒടിടി അവകാശം ലഭിച്ചിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Jan 4, 2024, 03:11 PM IST
  • നവംബറിൽ തിയറ്ററിൽ റിലീസായ ചിത്രമാണ് കാതൽ
  • ജിയോ ബേബിയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്
  • ജ്യോതികയാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ നായിക
Kaathal Movie OTT : മമ്മൂട്ടിയുടെ കാതൽ ഒടിടിയിൽ എത്തി; എപ്പോൾ, എവിടെ, എങ്ങനെ കാണാം?

Kaathal The Core Movie OTT Platform : ഒരേപോലെ നിരൂപക-പ്രേക്ഷക പ്രശംസയും തിയറ്ററിൽ വൻ വിജയമായി തീർന്ന മമ്മൂട്ടി ചിത്രം കാതൽ ഒടിടിയിൽ എത്തി. തിയറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടെയാണ് കാതൽ ദി കോറിന്റെ ഒടിടി സംപ്രേഷണം കഴിഞ്ഞ ദിവസം രാത്രി മുതൽ ആരംഭിച്ചിരിക്കുന്നത്. ആമസോൺ പ്രൈം വീഡിയോയ്ക്കാണ് മമ്മൂട്ടി ചിത്രത്തിന്റെ ഒടിടി അവകാശം ലഭിച്ചിരിക്കുന്നത്. ചിത്രം പ്രൈം വീഡിയോയിൽ എത്തിയെങ്കിലും ആമസോൺ പ്രൈമിന്റെ എല്ലാ ഉപയോക്താക്കൾക്കും കാതൽ നിലവിൽ കാണാൻ സാധിക്കില്ല. റെന്റ് (വാടക) അടിസ്ഥാനത്തിലാണ് ചിത്രം നിലവിൽ ആമസോൺ ഒടിടിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോൾ പ്രൈം ഉപയോക്താക്കളും മമ്മൂട്ടി ചിത്രം കാണാൻ പണം ചിലവഴിക്കണം.

നവംബറിൽ തിയറ്ററിൽ എത്തിയ ചിത്രമാണ് കാതൽ. സംസ്ഥാന അവാർഡ് ജേതാവ് ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജ്യോതികയാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. മാത്യു ദേവസി എന്നാണ് ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. ഒമനയെന്ന മാത്യു ദേവസിയുടെ ഭാര്യയായിട്ടാണ് ജ്യോതിക ഈ ചിത്രത്തിൽ എത്തുക. മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒന്നിക്കുന്ന കാതൽ എന്ന സിനിമ ഒരുക്കുന്നത് ജിയോ ബേബിയാണ്. മമ്മൂട്ടിയുടെ തന്നെ നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ മൂന്നാമത്തെ ചിത്രമാണ് കാതൽ ദി കോർ.

ALSO READ : Kaathal - The Core Movie Review: 'സമൂഹ'ത്തെ പൊളിച്ചടുക്കുന്ന 'കാതൽ', വീണ്ടും മമ്മൂട്ടിയുടെ പരകായപ്രവേശം

ജ്യോതികയുടെ കരിയറിലെ മൂന്നാമത്തെ മലയാള ചിത്രമാണ് കാതൽ. 2009ൽ ഇറങ്ങിയ സീതാ കല്യാണം എന്ന സിനിമയ്ക്ക് ശേഷം തമിഴ് താരം മലയാളത്തിൽ തിരികെയെത്തുന്ന ചിത്രവും കൂടിയാണ് കാതൽ. മമ്മൂട്ടിക്കും ജ്യോതികയ്ക്കും പുറമെ ചിത്രത്തിൽ മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അലിസ്റ്റർ അലക്സ്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. 

അദർശ് സുകുമാരനും പോൾസൺ സ്കറിയയും ചേർന്നാണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്. സാലു കെ തോമസാണ് ചിത്രത്തിന്റെ ഛായഗ്രാഹകൻ. മാത്യുസ് പുളിക്കാനാണ് സിനിമയ്ക്ക് സംഗീതം നൽകിയിരിക്കുന്നത്. ഫ്രാൻസിസ് ലൂയിസാണ് കാതലിന്റെ എഡിറ്റർ. ഷാജി നടുവിലാണ് ചിത്രത്തിന്റെ കല സംവിധായകൻ.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News