Kaathal Movie : മമ്മൂട്ടിയോട് ഒരു വാക്ക് പോലും മിണ്ടാതെ ജ്യോതിക! കാതൽ സിനിമയുടെ ട്രെയിലർ

Kaathal Movie : ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ സിനിമയുടെ സംവിധായകൻ ജിയോ ബേബിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Nov 14, 2023, 08:54 AM IST
  • കാതൽ നവംബർ 23ന് തിയറ്ററുകളിൽ എത്തും
  • അർധരാത്രിയിലാണ് ചിത്രത്തിന്റെ ട്രെയിലർ അണിയറ പ്രവർത്തകർ പങ്കുവെക്കുകന്നത്.
  • മമ്മൂട്ടി കമ്പനിയുടെ മൂന്നാമത്തെ ചിത്രമാണ് കാതൽ ദി കോർ.
Kaathal Movie : മമ്മൂട്ടിയോട് ഒരു വാക്ക് പോലും മിണ്ടാതെ ജ്യോതിക! കാതൽ സിനിമയുടെ ട്രെയിലർ

കാത്തിരിപ്പുകൾക്ക് വിരാമം കുറിച്ചുകൊണ്ട് കഴിഞ്ഞ ദിവസം മമ്മൂട്ടി ജിയോ ബേബി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം കാതലിന്റെ റിലീസ് പ്രഖ്യാപിച്ചത്. മമ്മൂട്ടിയുടെ ജ്യോതികയും ആദ്യമായി ഒന്നിക്കുന്ന കാതൽ നവംബർ 23ന് തിയറ്ററുകളിൽ എത്തും. വലിയ പ്രചാരണങ്ങളോ മറ്റൊന്നുമില്ലാതെ മമ്മൂട്ടി ചിത്രത്തിന്റെ ട്രെയിലറും എത്തിയിരിക്കുകയാണ്. ഇന്നലെ അർധരാത്രിയിലാണ് ചിത്രത്തിന്റെ ട്രെയിലർ അണിയറ പ്രവർത്തകർ പങ്കുവെക്കുകന്നത്. മമ്മൂട്ടിയുടെ തന്നെ നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ മൂന്നാമത്തെ ചിത്രമാണ് കാതൽ ദി കോർ.

ചിത്രത്തിൽ മമ്മൂട്ടി ഒരു പ്രാദേശിക രാഷ്ട്രീയക്കാരനായിട്ടാണ് എത്തുന്നത്. ഒപ്പം കുടുംബ പ്രശ്നങ്ങളും കോടതി പശ്ചാത്തലങ്ങളിലുമാകാം സിനിമയുടെ കഥ മുന്നോട്ട് പോകുക എന്ന സൂചനയാണ് ചിത്രത്തിന്റെ ട്രെയിലറിൽ നിന്നും ലഭിക്കുന്നത്. ട്രെയിലറിൽ ഒരു ഭാഗത്ത് പോലും മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ഭാര്യയെ അവതരിപ്പിക്കുന്ന ജ്യോതിക സംസാരിക്കാത്തതും ട്രെയിലറിൽ ശ്രദ്ധേയമാകുന്നു. മാത്യു ദേവസി എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. ഒമനയെന്ന മാത്യു ദേവസിയുടെ ഭാര്യയായിട്ടാണ് ജ്യോതിക ചിത്രത്തിൽ എത്തുക.

ALSO READ : Sesham Mikeil Fathima: കല്യാണി പ്രിയദർശന്റെ ഫാമിലി എന്റർടെയ്നർ "ശേഷം മൈക്കിൽ ഫാത്തിമ"യുടെ ട്രെയിലറെത്തി

ചിത്രം നവംബറിൽ എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചതിന് ശേഷമാകും കാതൽ തിയറ്ററുകളിൽ എത്തുകയെന്ന നിഗമനങ്ങളും പുറത്തുവന്നിരുന്നു. അതേസമയം ചിത്രത്തിൽ മമ്മൂട്ടി നെ​ഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ജ്യോതികയാണ് കാതലിൽ നായികയായെത്തുന്നത്. ജ്യോതികയുടെ കരിയറിലെ മൂന്നാമത്തെ മലയാള ചിത്രമാണ് കാതൽ. 2009ൽ ഇറങ്ങിയ സീതാ കല്യാണം എന്ന സിനിമയ്ക്ക് ശേഷം തമിഴ് താരം മലയാളത്തിൽ തിരികെയെത്തുന്ന ചിത്രവും കൂടിയാണ് കാതൽ. മമ്മൂട്ടിക്കും ജ്യോതികയ്ക്കും പുറമെ ചിത്രത്തിൽ മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അലിസ്റ്റർ അലക്സ്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News