കൊച്ചി : ചിത്രീകരണം പുരോഗമിക്കുന്ന മമ്മൂട്ടി-ജ്യോതിക ചിത്രം കാതലിന്റെ ലൊക്കേഷനിൽ സന്ദർശനം നടത്തി തമിഴ് താരം സൂര്യ. സൂര്യയുടെ ഭാര്യ ജ്യോതിക ഒരിടവേളയ്ക്ക് ശേഷം മലയാളത്തിൽ എത്തുന്ന ചിത്രമാണ് കാതൽ. ജിയോ ബേബിയുടെ ചിത്രത്തിന്റെ സെറ്റിൽ സൂര്യ സന്ദർശനം നടത്തുന്ന ചിത്രങ്ങളും വീഡിയോകളും ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. കാതലിലെ നായകൻ മമ്മൂട്ടി സൂര്യയ്ക്കും ജ്യോതികയ്ക്കുമൊപ്പമുള്ള ചിത്രവും സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചിട്ടുണ്ട്.
അതേസമയം സൂര്യ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നു എന്ന തലത്തിലുള്ള അഭ്യുഹങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയിൽ എത്തുകയും ചെയ്തു. അത്തരത്തിലുള്ള അഭ്യുഹങ്ങൾ അണിയറ പ്രവർത്തകർ തള്ളിക്കള്ളയുകയാണ്. തന്റെ ഭാര്യ അഭിനയിക്കുന്ന ചിത്രത്തിന്റെ സെറ്റിൽ കേവലം ഒരു സന്ദർശനം മാത്രമാണ് സൂര്യ നടത്തിയതെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ലൊക്കേഷനിലെത്തിയ സൂര്യ മമ്മൂട്ടിയ്ക്കും ജ്യോതികയ്ക്കും ഒപ്പമിരുന്ന ഭക്ഷണം കഴിച്ച് മടങ്ങുകയും ചെയ്തു.
ALSO READ : യൂട്യൂബ് വരുമാനം ഞെട്ടിച്ചു; നൂറ് ഡോളറായി പിന്നെയങ്ങ് കൂടി : യുവകൃഷ്ണയും മൃദുല വിജയിയും
Them @Suriya_offl Na & @mammukka Sir | #Kaathal #KaathalTheCore #VaadiVaasal pic.twitter.com/xsFUzu498S
— Suriya Trends Kerala (@TrendsSuriyaKL) November 9, 2022
കഴിഞ്ഞ ദിവസം സിനിമയിൽ നിന്നുള്ള മമ്മൂട്ടിയുടെ ഒരു ചിത്രം പുറത്ത് വന്നിരുന്നു. തിക്കോയി പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്ര സ്ഥാനാർഥിയായി മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രം മാത്യു ദേവസി മത്സരിക്കുന്നതിന്റെ ഫ്ലെക്സിന്റെ ചിത്രമാണ് പുറത്ത് വന്നത്. ചിത്രം വലിയ തോതിൽ വൈറലാകുകയും ചെയ്തു.
.@mammukka serving food to @Suriya_offl and #Jyothika @KaathalTheCore Location #KaathalTheCore #Mammootty #Suriya pic.twitter.com/Zc03AiQO0x
— Mammootty Fans Club (@MammoottyFC369) November 9, 2022
മമ്മൂട്ടിയുടെ ചലച്ചിത്ര നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പിനിയുടെ മൂന്നാമത്തെ ചിത്രമാണ് കാതൽ. 'കാതൽ ദി കോർ' എന്നാണ് സിനിമയുടെ മുഴുവൻ പേര്. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം ദുൽഖർ സൽമാൻന്റെ വേഫേറെർ ഫിലിംസ് വിതരണം ചെയ്യും. തീയറ്ററുകളിൽ നിറസാന്നിധ്യമായി പ്രദർശനം തുടരുന്ന റോഷാക്കിനും ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം എന്നീ സിനിമകൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രമാണ് കാതൽ.
ഒക്ടോബർ 20ന് കൊച്ചിയിൽ ആരംഭിച്ച കാതിലിന്റെ ഷൂട്ടിങ് മറ്റ് ഷെഡ്യുളുകളിലായി തൊടുപ്പുഴയിലും മറ്റ് ഇടങ്ങളിലുമായി ചിത്രീകരിക്കും. ദി ഗ്രറ്റ് ഇന്ത്യൻ കിച്ചൺ എന്ന ചിത്രത്തിലൂടെ സംസ്ഥാന അവാർഡ് ജേതവായ ജിയോ ബേബി ഫ്രീഡം ഫൈറ്റ്, ശ്രീ ധന്യ കാറ്ററിങ്സ് എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് മമ്മൂട്ടി ചിത്രവുമായി എത്തുന്നത്. പതിവ് ജിയോ ബേബി ചിത്രങ്ങളിൽ നിന്നും അൽപമേറിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രവും കൂടിയാണ് കാതൽ.
Nadippin Nayakan #Suriya at #Mammootty's #KaathalTheCore Location!pic.twitter.com/rdlEdpnF9Y
— FDFS Reviews (@FDFS_Reviews) November 9, 2022
ALSO READ : യുഎഇയിൽ ഒന്നാമത്, ഇന്ത്യയിൽ അഞ്ചാം സ്ഥാനം; ഒടിടിയിലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ തേരോട്ടം
ജ്യോതികയുടെ കരിയറിലെ മൂന്നാമത്തെ മലയാള ചിത്രമാണ് കാതൽ. 2009ൽ ഇറങ്ങിയ സീതാ കല്യാണം എന്ന സിനിമയ്ക്ക് ശേഷം തമിഴ് താരം മലയാളത്തിൽ തിരികെയെത്തുന്ന ചിത്രവും കൂടിയാണ് കാതൽ. കഴിഞ്ഞ വർഷം ഒടിടിയിലൂടെ റിലീസായ ഉടൻപിറപ്പെ എന്ന സിനിമയ്ക്ക് ശേഷമാണ് ജ്യോതിക മലയാളത്തിലേക്കെത്തുന്നത്. മമ്മൂട്ടിക്കും ജ്യോതികയ്ക്കും പുറമെ ചിത്രത്തിൽ ലാലു അലക്സ്, മുത്തുമണി, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, അനഘ അക്കു, ആദർശ് സുകുമാരൻ, ജോസി സിജോ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ആദർശ് സുകുമാരനും പോൾസൺ സ്കറിയയും ചേർന്നാണ് ചിത്രത്തിന്റെ രചന. സാലു കെ തോമസാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അലീനയുടെ വരികൾക്ക് മാത്യൂസ് പുളിക്കൻ സംഗീതം നൽകും. ഫ്രാൻസിസ് ലൂയിസാണ് എഡിറ്റിങ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...