'കടമ്പന്‍' എന്ന ചിത്രത്തിലൂടെ ആനകളോട് ഏറ്റുമുട്ടാന്‍ ആര്യ എത്തുന്നു; ടീസര്‍ കാണാം

Last Updated : Nov 2, 2016, 05:34 PM IST
'കടമ്പന്‍' എന്ന ചിത്രത്തിലൂടെ ആനകളോട് ഏറ്റുമുട്ടാന്‍ ആര്യ എത്തുന്നു; ടീസര്‍ കാണാം

കടമ്പന്‍ എന്ന ചിത്രത്തിലൂടെ ആനകളോട് ഏറ്റുമുട്ടാന്‍ ആര്യ എത്തുന്നു. ഒന്നും രണ്ടുമല്ല 50 ആനകളോട് ഏറ്റുമുട്ടിയാണ് കടമ്പന്‍റെ വരവ്. സിനിമയുടെ ടീസറും പോസ്റ്ററുകളും ഇതിനോടകം തന്നെ ശ്രദ്ധേയമായി കഴിഞ്ഞു.

തമിഴ്‌നാട്ടിലും കേരളത്തിലും തായ്‌ലാന്‍ഡിലുമായി പ്രധാനമായും കാട്ടില്‍ ചിത്രീകരിച്ച സിനിമ രാഘവയാണ് സംവിധാനം ചെയ്യുന്നത്. സൂപ്പര്‍ ഹിറ്റ് സിനിമകള്‍ ഒരുക്കിയ സൂപ്പര്‍ ഗുഡ് മുവീസിന്‍റെ ബാനറില്‍ ആര്‍ ബി ചൗധരിയാണ് കടമ്പന്‍ നിര്‍മ്മിച്ചിരിക്കുന്നത്. കാതറിന്‍ തെരേസയാണ് നായിക. യുവന്‍ ഷങ്കര്‍ രാജയാണ് സംഗീതം.

കാട്ടില്‍ ജീവിക്കുന്ന യുവാവിന്‍റെ വേഷമാണ് ചിത്രത്തില്‍ ആര്യയുടേത്. കാതറീന തെരേസയാണ്  ചിത്രത്തിലെ നായിക. അഞ്ച് കോടി രൂപ ക്ലൈമാക്‌സിന് മാത്രം ചെലവായി. ആര്യ 50 ആനകളുമായി ഏറ്റുമുട്ടുന്നതാണ് ചിത്രത്തിന്‍റെ ക്ലൈമാക്സ്.

Trending News